2022-ൽ പുറത്തിറങ്ങിയ തായ്‌വാനീസ് ക്രൈം ചിത്രമാണ് ദി അബാൻഡൺഡ് , സെങ് യിംഗ്-ടിംഗ് സംവിധാനം ചെയ്യുകയും സഹ-രചന നിർവഹിക്കുകയും ചെയ്തു.

Jins Jose

കഴിഞ്ഞ വർഷം അവസാനം ഇറങ്ങിയ ഒരു തൈവാനീസ് ക്രൈം ത്രില്ലറാണ് ദി അബാൻഡൻഡ് (the abandoned) സ്വന്തം ഭർത്താവ് ഡിപ്രഷൻ മൂലം സ്വയം വെടിവെച്ച് മരണപ്പെട്ട കാറിൽ, തീറ്റയും കുടിയും ഉറക്കവും ആയി വീട്ടിൽ പോകാതെ ജീവിക്കുന്ന ഒരു പൊലീസുകാരി, ഒടുക്കം കാറിൽ ഇരുന്ന് ഒരു ന്യൂയിയർ ഈവിൽ മരിക്കാൻ തീരുമാനിക്കുന്ന നിമിഷം ആണ് പടം ആരംഭിക്കുന്നത്. ഒരു പെൺകുട്ടി വന്നു തടയാൻ ശ്രമിക്കുന്നതായി തോന്നുന്ന അവർ ഇറങ്ങി നോക്കുമ്പോൾ, നദിയിൽ ആ പെണ്ണിൻ്റെ ശവശരീരം കാണുന്നു.. ആ കേസ് അന്വേഷണത്തിൻ്റെ ഉത്തരവാദിത്വം മറ്റൊരു പുതിയ പോലീസ് പെൺകുട്ടിക്കൊപ്പം ഏറ്റെടുക്കാൻ അവർ നിർബന്ധിതരാകുന്നു.

മരിച്ച പെണ്ണിൻ്റെ കാമുകൻ അടക്കം സംശയദൃഷ്ടിയിൽ വരുമ്പോൾ, ഒരു നല്ല ത്രില്ലെർ ആണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. ചില ഫോൺ കോളുകളും ആയുള്ള കൺഫ്യൂഷൻ പോലീസിന് സിനിമയിൽ മനസ്സിലാകും മുന്നേ, പടം കാണുന്നവർക്ക് കത്തും എന്നത് ഒഴിച്ചാൽ, Who done it? Why done it? എന്നീ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നത് അവസാനം മാത്രമാണ്. വില്ലനും മോട്ടീവും ഒക്കെ മനസ്സിലായതിന് ശേഷം പോലും, ക്ലൈമാക്സ് എങ്ങിനെ ആണു അവർ അവസാനിപ്പിക്കുക എന്നൊരു സംശയം കൂടി നമ്മുക്ക് സമ്മാനിക്കുന്നുണ്ട്.

ഒരൊറ്റ വിയോജിപ്പ് തോന്നുക, പടത്തിലെ പോലീസ് ഓഫീസേഴ്സ് പെൺപിള്ളേരേ കണ്ടാൽ കോളേജ് പിള്ളേര് ആണെന്ന് തോന്നുന്ന അത്ര ചെറുപ്പം ആണ് എന്നത് മാത്രമാണ്. ഒരുത്തി നമ്മുടെ അനശ്വര രാജനെയുംകാൾ കൊച്ചു കുട്ടിയാണ്. ഭയങ്കരൻ കിളി പാറുന്ന ട്വിസ്റ്റ് ഒന്നും ഉള്ള പടം അല്ലെങ്കിൽ കൂടി, ത്രില്ലെർ എന്ന ഴാൻറ യ്ക്ക് ഒട്ടും ചീത്തപ്പേര് കേൾപ്പിക്കാത്ത മെയ്ക്ക് ചെയ്തിരിക്കുന്ന ചിത്രമാണ്. താൽപര്യം ഉള്ളവർക്ക് കണ്ട് നോക്കാം. നെറ്റ്ഫ്ളിക്സിൽ ഓടുന്നുണ്ട്. ത്രില്ലെർ പ്രേമികൾക്ക് കണ്ട് നോക്കാം.

**

You May Also Like

നിതംബസൗന്ദര്യവും ബ്രസീലിയൻ ബട്ട് ലിഫ്റ്റും

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് തോന്നുമെന്ന് ഒരഭിമുഖത്തിൽ പ്രമുഖ നടനോട് അവതാരക ചോദിച്ചിരുന്നു.…

സിനിമ ആയാൽ ഒരു നായിക നിർബന്ധം എന്ന് കരുതി തിരുകി കയറ്റിയ ഒരു കഥാപാത്രം അല്ല ചിന്നു

രാഗീത് ആർ ബാലൻ തമാശയുടെ മൂന്ന് വർഷങ്ങൾ 0️⃣5️⃣0️⃣6️⃣2️⃣0️⃣1️⃣9️⃣➖️0️⃣5️⃣0️⃣6️⃣2️⃣0️⃣2️⃣2️⃣ രൂപത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ജീവിതത്തിൽ…

ബജറ്റിന്റെ കാര്യത്തിൽ ബാഹുബലിയെ പിന്തള്ളി ആർ ആർ ആർ

ബാഹുബലി രണ്ടു ഭാഗങ്ങൾക്ക് ശേഷം ഇന്ത്യൻ സ്പിൽബർഗ്ഗ് രാജമൗലി സംവിധാനം ചെയുന്ന ചിത്രമാണ് ആർ ആർ…

ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് ചിറകേകിയ ഉദിത് നാരായണ് പിറന്നാൾ ആശംസകൾ

Bineesh K Achuthan 1994 – ൽ റിലീസായ ‘ ലാഡ്‌ല ‘ – യിലെ…