Reghu PS Soumya Reghu
ദുഃഖങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിക്കളയും,സഹപ്രവർത്തകന്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തം
മരണസമയത്ത് ആ സഹോദരിയുടെ “രക്ഷപ്പെടോ എന്നുള്ള ചോദ്യം.രണ്ട് കുഞ്ഞു മക്കളുടെ ഭീകരമായ അവസ്ഥ.അവരുടെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടം.പലപ്പോഴും ദൈവത്തെ കണ്ണടച്ച് കാലുപിടിച്ച് കരഞ്ഞു പോയി.സർവ്വ അഹങ്കാരങ്ങളും നശിച്ച നിമിഷങ്ങളിലൂടെയാണ് കടന്ന് പോയത്
അഞ്ചാം തിയതി രാത്രിയാണ് എന്റെ സഹപ്രവർത്തകൻ കാലടി സ്റ്റേഷനിലെ സെബിയുടെ വീട്ടിൽ ഗ്യാസ് സ്റ്റൗ അപകടമുണ്ടായത്.
വീട്ടിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് രാത്രി പത്തരക്ക് പെരുമ്പാവൂർ സ്റ്റേഷനിലെ അനിൽ സർ വിളിച്ച് വിവരം പറയുന്നത്.. ആ സമയത്ത് അവർ അങ്കമാലി LF ആശുപത്രിയിലാണ്,, തീപ്പൊളലേറ്റവർക്കുള്ള പ്രത്യേക ചിക്തസാസൗകര്യം എറണാകുളം മെഡിക്കൽ സെന്ററിലാണ് ഉള്ളത്, പക്ഷെ അവിടെ ബെഡ് ഒഴിവില്ല എന്തെങ്കിലും മാർഗമുണ്ടോയെന്നാണ് അനിൽ സർ വിളിച്ച് ചോദിച്ചത്,, ചാടിയെണിറ്റ് യൂണിഫോമിട്ട് കാറിൽ കയറുന്നതിനിടക്ക് കൊച്ചി സിറ്റി കൺട്രോൾ റൂമിലും എനിക്ക് പരിചയമുള്ള ഉയർന്ന ഉദ്യോഗസ്ഥരെയും വിളിച്ച് കാര്യം പറഞ്ഞു… പോലീസ് ഉണർന്നു,,, പാലാരിവട്ടം പോലീസ് ആശുപത്രിയിലെത്തി, ഇതിനിടയിൽ ഞാൻ EMC യിലെ പരിചയമുള്ളവരെ വിളിച്ചു, രണ്ട് രോഗികളെ ICU വിൽ നിന്ന് മാറ്റി,, ഞാൻ ആശുപത്രിയിലെത്തിയ ഉടനെ ആംബുലൻസുകളും എത്തി, സെബിയുടെ ഭാര്യയുടെ നെഞ്ച് പിളർക്കുന്ന കരച്ചിലും രുപവും കണ്ട് എന്റെ നെഞ്ച് പൊട്ടി,, മക്കളെക്കൂടി കണ്ടതോടു കൂടി ‘എനിക്ക് തലചുറ്റി,, ഞാൻ പരമാവധി ധൈര്യം സംഭരിച്ചു,, സെബി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
പ്രധാന ഡോക്ടർമാരെത്തി,, അര മണിക്കൂർ കഴിഞ്ഞ് ഡോക്ടറെ ഞാൻ കണ്ടു, 48 മണിക്കൂറിനുള്ളിൽ നിമ്മി മരിക്കുമെന്ന് തന്നെ എന്നോട് പറഞ്ഞു,, കുട്ടികളുടെ കാര്യം ഒന്നും പറയാറായിട്ടില്ല, അവരും ഗുരുതരാവസ്ഥയിൽ തന്നെ… എല്ലാം കേട്ട് തരിച്ച് നിന്നു പോയി
പിറ്റെ ദിവസം കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി,, നിമ്മിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്,,, 8 ന് രാവിലെ തലയോലപ്പറമ്പ് CI സർ വിളിച്ച് കറുകുറ്റി മാംബ്രയിലുള്ള അവറാച്ചൻ എന്ന പൊള്ളൽ ചിക്തസകനെപ്പറ്റി പറഞ്ഞു,, നമ്പറും തന്നു,,
അദ്ദേഹത്തെ വിളിച്ചു, കാര്യങ്ങൾ പറഞ്ഞു,, അദ്ദേഹം ഒരു കാര്യം ഉറപ്പ് പറഞ്ഞു,, അദ്ദേഹത്തിന്റെ മരുന്ന് പ്രയോഗിച്ച് പതിനഞ്ച് മിനിറ്റുനുള്ളിൽ വേദന പമ്പ കടക്കും,, ബാക്കി കാര്യം വന്നിട്ട് പറയാം
ഞാൻ സെബിയുടെ ബന്ധുക്കളുമായി ആലോചിച്ചു ,, എന്റെ നിർബന്ധത്തിന് അവർ വഴങ്ങി, കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു… ആംബുലൻസും,പോലീസ് പൈലറ്റ് വാഹനങ്ങളുമെത്തി…
ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ ഉച്ചക്ക് 3 മണിക്ക് അവറാച്ചൻ ചേട്ടന്റെ വീട്ടിലെത്തി… നിമ്മിയെ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു മുറിയിൽ കട്ടിലിൽ പ്ലാസ്റ്റിക്ക് ഷീറ്റിൽ കിടത്തി,, പക്ഷെ അബോധവാസ്ഥയിലുള്ള നിമ്മി ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.ശരിരം മുഴുവൻ പൊതിഞ്ഞിരുന്ന പഞ്ഞി ബ്ലേഡുകൊണ്ട് മുറിച്ച് മാറ്റി… വിറയ്ക്കുന്ന കൈളോടെ ഞാനും സെബിയുടെ അളിയനും കൂടി ശരീരം മുഴുവൻ തുടച്ച് വൃത്തിയാക്കി,, വൈദ്യർ മരുന്ന് പുരട്ടി തുടങ്ങി… പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ നിമ്മി കണ്ണ് തുറന്ന് ഞങ്ങളെ നോക്കി വെള്ളം ചോദിച്ചു.. ഞാൻ വെള്ളം കൊടുത്തു,, ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് നിമ്മി പുറത്ത് മരുന്ന് പുരട്ടാൻ സ്വയം ചരിഞ്ഞ് കിടന്നു.. 95% ആണ് പൊള്ളൽ, ഉള്ളനടി മാത്രമെ പൊള്ളാത്തതുള്ളു.. മരുന്ന് പുരട്ടി കഴിഞ്ഞപ്പോൾ എന്നോട് ജൂസ്തരോന്ന് ചോദിച്ചു, പൈലറ്റു വന്ന അങ്കമാലി സ്റ്റേഷനിലെ ജീപ്പുമെടുത്ത് കറുകുറ്റിയിലേക്ക് ഓടി,, ഒരു കുപ്പിയിൽ ഫ്രഷ് ജൂസും, ഒരു കുപ്പിസോഡയും വാങ്ങി,, വയറ്റിലെ ഗ്യാസ് പോകാൻ അത് ഉപകരിക്കുമെന്ന് തോന്നി… തിരികെയെത്തി ആദ്യം സോഡ നൽകി പ്രതീക്ഷിച്ച പോലെ നന്നായി ഗ്യാസ് ഏമ്പക്കമായി പുറത്തേക്ക് പോയി… പിന്നെ ജൂസ് നൽകി.

രണ്ടാം വട്ടവും മരുന്ന് പുരട്ടിയതോട് കൂടി ശരീരം ഐസ് പോലെ തണുത്തു,, നിമ്മി എന്നെ നോക്കി വേദന മാറി എന്ന് പറഞ്ഞു,,, ഞാൻ എന്നെ മനസിലായോ എന്ന് ചോദിച്ചു.. ചുണ്ടുകളനക്കി രഘു സർ” എന്ന് പറഞ്ഞു. തലെ ദിവസം ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞിട്ട് സംഭവിച്ച കാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു.ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വയറ്റിൽ നിന്നും പോയി, ഞാനും അളിയനും കൂടി അതെല്ലാം തുടച്ച് വൃത്തിയാക്കി,, സ്ത്രികൾക്ക് കണ്ടാൽ താങ്ങാവുന്ന രൂപമായിരുന്നില്ല നിമ്മിയുടേത്,, 95% പൊള്ളിയ ശരീരം കാണാൻ ആർക്കും മനക്കട്ടിയുണ്ടാവില്ല.

സന്ധ്യയോടെ നിമ്മിയിലെ മാറ്റം കണ്ട് ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് വച്ചു. എന്നോട് മക്കളെപ്പറ്റിത്തിരക്കി… ഞാൻ രക്ഷപ്പെടോ സാറെ എന്ന് ചോദിച്ചു.., സങ്കടം ഉള്ളിലൊതുക്കി ആശ്വസിപ്പിച്ചു,, അല്പം കഴിഞ്ഞ് നോക്കിയപ്പോൾ ആള് കൊന്ത ചൊല്ലുന്നു… ദൈവമേ നീ അത്ഭുതം കാണിക്കുന്നല്ലോയെന്ന് മനസ് പറഞ്ഞു,… അവിടെ കിടത്തി ചിക്തസയില്ലാത്തതിനാലും, മരുന്ന് പുരട്ടിയാൽ മാത്രം മതി എന്നതിനാലും, അവിടന്ന് കരുമാല്ലൂരുള്ള നിമ്മിയുടെ വീട്ടിലേക്ക് തിരിച്ചു, രാത്രി ഒമ്പതരക്ക് വീട്ടിലെത്തി. മുറിയിൽ കട്ടിലിൽ കിടത്തി… അല്പം കഴിഞ്ഞപ്പോൾ പള്ളിയിലെ പാട്ട് കേൾക്കണമെന്ന് പറഞ്ഞു,, മൊബലിൽ ഭക്തിഗാനം വച്ചു,, പാട്ടിനൊപ്പം നിമ്മി പാടി.. അത് കണ്ടു ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. പതിനൊന്നരയോടെ വെളുപ്പിന് മരുന്നു പുരട്ടാൻ വരാമെന്ന് പറഞ്ഞ് ഞാൻ താമസസ്ഥലത്തേക്ക് മടങ്ങി.. കൃത്യം ഒരു മണിക്ക് കോൾ വന്നു.. നിമ്മി നമ്മളെ വിട്ട് പോയി.

പിറ്റെ ദിവസം കാലടിപ്പള്ളിയിൽ നമ്മുടെ പെട്ടി സെമിത്തേരിയിലെ കുഴിയിലേക്ക് ഇറക്കുമ്പോൾ കയറിന്റെ ഒരറ്റത്ത് ഞാനും പിടിച്ചിരുന്നു.. അപ്പോഴും ഞാൻ രക്ഷപ്പെടോ എന്ന ചോദ്യം എന്റെ ചെവിയിൽ മുഴങ്ങുന്നതായി തോന്നി.പിറ്റെ ദിവസം രാവിലെ മക്കള് കിടക്കുന്ന കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാനെത്തി. ഉച്ചയോടെ കുട്ടികളെ ചിക്തസിക്കുന്ന Dr. അവരുടെ അവസ്ഥ ക്രിട്ടിക്കൽ ആണെന്ന് പറഞ്ഞപ്പോൾ മനസ്സ് തളർന്നു പോയി, പക്ഷെ ഒരു പോലീസുകാരൻ തളരാൻ പാടില്ല എന്ന യഥാർത്യം തിരിച്ചറിഞ്ഞു,ഡോക്ടർ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് Dr പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ചെന്നൈ അഡീഷണൽ കമ്മീഷണർ & DiG ശ്രീ. Kapil Saratkar IPS ന്റെ മുഖമാണ്, രണ്ട് മാസം മുമ്പ് കൊച്ചിയിൽ വന്നിരുന്ന അദ്ദേഹവും കുടുംബവുമായി വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു.ഞാൻ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു, പിന്നിട് സംഭവിച്ചത് സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്,

അദ്ദേഹം ഹോസ്പിറ്റൽ ചെയർമാനുമായി ബന്ധപ്പെട്ട് എല്ലാ സൗകര്യങ്ങളുമൊരുക്കി, തുടർന്ന് കോയമ്പത്തൂർ DiGയെ വിളിച്ച് ആംബുലൻസിന് സുഗമമായി എത്തുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു, കുടാതെ കൊച്ചി റേഞ്ച് ‘DiG കാളിരാജ് മഹേഷ് കുമാർ സാറിനെ വിളിച്ച് കൂടെ പോകുന്ന എന്റെ ലീവ് ഉൾപ്പെടെ ശരിയാക്കി,ആംബുലൻസ് പുറപ്പെടുന്നതിന് മുമ്പ് തന്നെ തമിഴ്നാട് പോലീസ് SP യുടെ കോൾ വന്നു. ഹൈവേ പട്രോളിൽ നിന്ന് കോൾ വന്നു.
കൃത്യം 5.30ന് ആംബുലൻസ് പുറപ്പെട്ടു,, പുറപ്പെടും മുമ്പ് ഞാൻ മുഴുവൻ വാട്സാപ്പ് ഗ്രൂപ്പുകളിലും സന്ദേശം അയച്ചു, എല്ലാ ടി വി ചാനലുകളിലും അറിയിച്ചു, അവർ ജനങ്ങളെ അറിയിച്ചു, കേരള പോലീസ് കേരളത്തിലെ റോഡുകൾ സർവ്വ സജ്ജമാക്കി, ആംബുലൻസിന് കളമശ്ശേരി മുതൽ തമിഴ്നാട് വരെ വിവിധ പോലീസ് കൺട്രോൾ റൂമുകൾ പൈലറ്റ് ഒരുക്കി, പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി CR ബിജു സർ അതിനെല്ലാം നേത്വത്യം നൽകി,
ആശുപത്രി അധികൃതരും DiG യും ,കോയമ്പത്തൂർ പോലീസും നിരന്തരം വിളിച്ചുകൊണ്ടിരുന്നു
തൃശ്ശൂർ എത്തിയപ്പോൾ ഇളയ കുട്ടിയുടെ പനി കൂടി നഴ്സ് ഇഞ്ചക്ഷൻ നല്കി,
മൂത്ത കുട്ടിക്ക് ശ്വാസതടസ്സം , നഴ്സുമാർ കർത്തവ്യനിരതരായി, എല്ലാവരുടെയും കൈകൾ നെഞ്ചോടു ചേർന്നു,, പ്രാർത്ഥന, നിറഞ്ഞ കണ്ണുകളോടെ സർവ്വശക്തനെ വിളിച്ചു.
വടക്കാഞ്ചേരി എത്തിയപ്പോൾ കോയമ്പത്തൂർ SP യുടെ വിളി വന്നു,, രണ്ട് പ്രശ്നങ്ങൾ ഉണ്ട്
1. ഞായർ വൈകിട്ട് ആയതിനാൽ സിറ്റി മുഴുവൻ നല്ല തിരക്ക്, ബ്ലോക്ക് സിറ്റി കടന്ന് മേട്ടുപാളയം റോഡിലാണ് ആശുപത്രി
2. റോഡിലുടനീളം ഹമ്പുകളാണ്, അത് വേഗത കുറയ്ക്കും, കുട്ടികളെ ബാധിക്കും
കോയമ്പത്തൂർ DiG അടിയന്തിര മീറ്റിംങ്ങ് വിളിച്ച് പുതിയ റൂട്ട് തീരുമാനിച്ചു, സിറ്റി എത്തുന്നതിന് മുമ്പ് മറ്റൊരു വഴിയിലൂടെ പോകുക.
വാളയാറിൽ നിന്ന് കോയമ്പത്തൂർ പോലീസ് പൈലറ്റ് ഏറ്റെടുത്തു, കൂടെ നമ്മുടെ വാളയാർ പോലീസും, 20 കിലോ മീറ്റർ കഴിഞ്ഞപ്പോൾ വാഹനവ്യൂഹം ഒരു ഇടുങ്ങിയ വഴി ഒരു ഉൾനാടൻ ഗ്രാമത്തിലൂടെ സഞ്ചരിച്ച് തുടങ്ങി , ചെറിയ കുടിലുകളുടെ മുന്നിലൂടെ അതിവേഗം സഞ്ചരിച്ചു, എല്ലാ ഇടവഴികളിലും തമിഴ്നാട് പോലീസ്, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിവരമറിഞ്ഞ് കോയമ്പത്തൂർ സിറ്റിയിൽ വഴിയൊരുക്കാൻ നിന്നവരുടെ കോളുകൾ വരാൻ തുടങ്ങി, ” നിങ്ങൾ എവിടെ ” വഴി തെറ്റിയോ.. അവർക്ക് എങ്ങിനെ എന്റെ നമ്പർ കിട്ടിയെന്നറിയില്ല,അര മണിക്കൂർ ഇടവഴികളിലൂടെ സഞ്ചരിഞ്ച് വാഹനവ്യൂഹം സിറ്റിയിൽ കയറാതെ നേരെ മേട്ടുപ്പാളയം റോഡിലെത്തി, റോഡിനിരുവശവും തമിഴ് മക്കളും പോലീസും കൈകോർത്ത് വഴിയൊരുക്കി നിൽക്കുന്നു,,രണ്ട് മണിക്കൂർ നാല്പ്പത് മിനിറ്റുകൊണ്ട് 190 കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി, എല്ലാം സർവ്വ സജ്ജം ,
മൂത്ത കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി.. ഇളയ കുട്ടിയെ പ്രത്യേകം സജ്ജികരിച്ച ICUവിലും
ഒരു കുട്ടിയുടെ സമീപം ഡോക്ടറുൾപ്പെടെ 5 പേരാണ് കണ്ണിലെണ്ണയൊഴിച്ച് നിൽക്കുന്നത്
അതിനിടയിൽ ആശുപത്രി റിസ്പ്ഷനിലെ സ്റ്റാഫ് വന്ന് എന്നോട് ചോദിച്ചു “കുട്ടികളുടെ അച്ഛൻ IPS കാരനാണല്ലെ എന്ന് ” ഞാൻ ആണെന്നോ അല്ലെന്നോ എന്നല്ലാത്ത ഭാവത്തിൽ തലയാട്ടി ” കാരണം ആശുപത്രിയിലേക്ക് ചെന്നൈ DiG യുടെ ഓഫീസിൽ നിന്നും, കോയമ്പത്തൂർ DiG യുടെ ഓഫീസിൽ നിന്നും നിരന്തരം കോളുകൾ വന്നത് കൊണ്ട് അവർക്ക് അങ്ങനെ ഒരു സംശയം തോന്നിയത് സ്വാഭാവികം,,മികച്ച ചിക്തസ ആണ് ഇവിടെ,, ധാരളം പണച്ചിലവ് ഉണ്ട്, പ്രാർത്ഥനയും…
പ്രിയ DiG കബിൽ സർ ഞങ്ങൾ കേരള പോലീസ് അങ്ങയോട് കടപ്പെട്ടിരിക്കുന്നു,, വൈദത്തെപ്പോലെ അങ്ങയുടെ മുന്നിൽ കൂപ്പുകൈളോടെ നിൽക്കുന്നു,,പ്രിയ തമിഴ്നാട് പോലീസ് നിങ്ങൾക്ക് കേരളാ പോലീസിന്റെ ബിഗ് സല്യൂട്ട്.
ഇപ്പോൾ നാല് ദിവസമായി ചിക്തസ ,പ്രതീക്ഷയുടെ തിരിനാളം ഇപ്പോൾ മനസ്സിലുണ്ട്,, വൻ തുക ചിക്തസക്ക് വേണം പോലീസ് സഹപ്രവർത്തകർ പിരിച്ച വലിയെരുതുകയുമായി പോലീസ് സംഘടന ഭാരവാഹികളെത്തി,ഒരു കുട്ടിയുടെ ICU ബെഡിന്റെ ചാർജ് 22000 രുപ, മരുന്ന് മറ്റ് പരിശോധന ചാർജ്ജ്, ഫീസുകൾ ഉൾപ്പെടെ ഒരാൾക്ക് അമ്പതിനായിരത്തിലധികം.. ദിവസം ഒരു ലക്ഷം രുപ,, സ്കിൻ ബാങ്കിൽ നിന്ന് സ്കിൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തു രണ്ടു പേരുടെയും ശരീരം മുഴുവൻ പിടിപ്പിക്കാൻ ഇരുപത് ലക്ഷം വേറെ.ഓർക്കുമ്പോൾ തല കറങ്ങുന്നു.. പക്ഷെ എന്ത് വില കൊടുത്തു രണ്ട് കുഞ്ഞുങ്ങളെയും രക്ഷിച്ചെടുക്കും.ഇവിടെ ആശുപത്രിയിൽ ഞാനും സെബിയും അളിയന്മാരുമാണ് ഉള്ളത്.. ഒരു ചായ കുടിക്കാൻ പോലും പലപ്പോഴും ഞങ്ങൾക്ക് തോന്നാറില്ല..
ഞങ്ങളുടെ മക്കളെ രക്ഷിക്കണം. എന്റെ വെയിറ്റ് ഒമ്പത് ദിവസം കൊണ്ട് നാല് കിലോ കുറഞ്ഞു.. എന്റെ രുപം തന്നെ മാറി.. എപ്പോഴും ഭംഗിയായി വസ്ത്രം ധരിച്ച് നടക്കുന്ന ഞാൻ ഇട്ടു കൊണ്ടുവന്ന വസ്ത്രമാണ് ഇപ്പഴും ധരിക്കുന്നത്. ഇന്ന് പോയി ഒരു ബെനിയനും ബെർമുഡയും വാങ്ങി..
ജീവിതത്തിൽ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം കെട്ടുപോകുന്ന ചില സാഹചര്യങ്ങളുണ്ട്.. നമ്മുടെ സർവ്വതും ദൈവത്തിന്റെ കാൽച്ചുവട്ടിൽ വയ്ക്കുന്ന നിമിഷങ്ങൾ.. ദൈവമേ ഞാനെന്റെ സർവ്വതും അങ്ങയുടെ കാൽച്ചുവട്ടിൽ വയ്ക്കുന്നു. പകരം എന്റെ സെബിയുടെ മക്കളുടെ ജീവൻ ഞങ്ങൾക്ക് തിരിച്ച് തരണം… നന്ദിയോടെ നിന്റെ കാൽപാദങ്ങളിൽ ഞങ്ങളുണ്ടാകും.പ്രാർത്ഥനാപൂർവ്വം
നമ്മുടെ സെബിയുടെ കുഞ്ഞു മക്കളെ സഹായിക്കാൻ മനസ്സുള്ള സഹപ്രവർത്തകർക്ക് മുന്നിൽ തൊഴുകൈയോടെ
രഘു പി എസ്
ജനമൈത്രി പോലീസ് കളമശ്ശേരി, കൊച്ചി സിറ്റി
9895700008
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.