പൌരാണിക ജനനനിയന്ത്രണ മാർഗവും സിൽഫിയൻ ചെടിയും

0
113

പൌരാണിക ജനനനിയന്ത്രണ മാർഗവും സിൽഫിയൻ ചെടിയും.

ഏതാണ്ട് 2600 വർഷങ്ങൾക്കുമുൻപ്,ബി സി 630ൽ ഗ്രീക്ക് ദ്വീപായിരുന്ന തേരയെ ബാധിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളായിരുന്നു ജനപ്പെരുപ്പവും പട്ടിണിയും, ദ്വീപിലെ കുറച്ചധികം ആളുകൾ ഇതിൽനിന്നു രക്ഷ തേടാനായി തെക്കോട്ട്‌ സഞ്ചരിക്കുകയും ആഫ്രിക്കയുടെ വടക്കേ അറ്റത്തുള്ള Cyrene എന്ന പ്രദേശത്ത് ഒരു നഗരം സ്ഥാപിക്കുകയും ചെയ്തു( ഇന്നത്തെ ലിബിയയിൽ). അവിടെ കണ്ടെത്തിയ ഒരു ചെടി പിൽക്കാലത്ത്‌ സൈറീനിയൻ സമ്പദവ്യവസ്ഥയുടെ നെടുംതൂണായിമാറി. ഈ ചെടിയുടെ രൂപങ്ങൾ അക്കാലത്തെ സ്വർണ,വെള്ളി നാണയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടു. മിക്കവാറും കാണപ്പെട്ടിരുന്ന ഒരു മുദ്ര ഒരു രാജ്ഞി തന്റെ ഒരു കൈകൊണ്ടു ഈ ചെടിയിൽ തോടുന്നതായും മറു കൈകൊണ്ടു തന്റെ ജനനെന്ദ്രിയത്തിനു നേരെ ചൂണ്ടുന്നതായും ഉള്ളതായിരുന്നു. സിൽഫിയം അല്ലെങ്കിൽ ലെസെർവൊർറ്റ് എന്നറിയപ്പെട്ടിരുന്ന ഈ ചെടിയുടെ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഫലം അക്കാലത്തെ ഗ്രീക്ക്,റോമൻ ജനത ഏറ്റവും അധികം അന്വേഷിച്ചിരുന്ന ഒരു കാര്യത്തിനു ഉത്തരം നല്കി- കുട്ടികലുണ്ടാവുമെന്ന ഭയം കൂടാതെ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള സ്വാതന്ത്ര്യം(ലൈന്ഗികജന്യ രോഗങ്ങൾ ഇന്നത്തേത് പോലെ ഒരു പ്രശ്നമായിരുന്നില്ല അക്കാലത്ത്).

Silphium - Wikipediaമെഡിട്ടെരേനിയൻ തീരങ്ങളിലെ വരണ്ട കുന്നിന്ചെരുവുകളിൽ വളർന്നിരുന്ന വളരെ വലിപ്പമുള്ള ഏതാണ്ട് പെരും ജീരക ചെടികളോടു സാമ്യമുള്ള ഒരു ചെടിയായിരുന്നു സിൽഫിയം.ഗ്രീക്ക് കുടിയെറ്റകാർ വളരെ വേഗം തന്നെ ഇതിന്റെ വിവിധുപയോഗങ്ങൾ കണ്ടെത്തി. ഇതിന്റെ തണ്ട് ഭക്ഷണമായും,ഇലകൾ garnish ചെയ്യാനും, പൂക്കൾ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കപ്പെട്ടു.പിന്നീടു ഇതിന്റെ ഔഷധഗുണം കണ്ടെത്തിയതോടെ, ഇതിന്റെ സത്ത് ചുമ,ദഹനക്കേട്,ചുഴലി എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായും,പാമ്പിൻ വിഷത്തിനു മറുമരുന്നായും ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ ഇതു ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടിരുന്നത് ഗർഭനിരോധന മാർഗം എന്നാ നിലയ്ക്കായിരുന്നു. ഇതിന്റെ അനേകം ഉപയോഗങ്ങൾ മൂലം പൌരാണിക യുറോപ്, ഏഷ്യ,ആഫ്രിക്ക എന്നിവിടങ്ങളിൽ സിൽഫിയം വൻ വിപണി കണ്ടെത്തി. പുരാതന റോമൻ കവിയായിരുന്ന കാറ്റുല്ലസ്(catullus) സിൽഫിയം ഉള്ളിടത്തോളം കാലം “നമ്മൾ നിർത്താതെ സ്നേഹം പകര്ന്നുകൊണ്ടിരിക്കും” എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പല കൃതികളിലും ഇതു ഒരു ലൈംഗിക ഉത്തേജന ഔഷധമായി ഉപയോഗിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. അക്കാലത്തെ ഒട്ടുമിക്ക സംസ്കാരങ്ങളിലെയും ജനതകൾ ഗര്ഭാനിരോധന മാർഗമായി ഉപയോഗിച്ചിരുന്നത് സിൽഫിയം ആയിരുന്നെങ്കിലും,മെഡിട്ടെരേനിയൻ തീരങ്ങ്ളിലെ കുന്നിന്ചെരുവുകളിൽ സ്വാഭാവികമായി ഉണ്ടാവുന്നതല്ലാതെ ഈ ചെടി കൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. അതിന്റെ വിളവെടുപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുതപെടുകയും മൂല്യം ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ഒരുകാലത്ത് റോമാ സാമ്രാജ്യം ഇതിന്റെ വലിയൊരു ശേഖരം ഖജനാവിൽ സൂക്ഷിക്കുക പോലുമുണ്ടായി.

സൈറീനിയൻ സ്വർണ നാണയങ്ങളിൽ ഇതിന്റെ ഹൃദയാകൃതിയിലുള്ള വിത്തിന്റെ രൂപം ആലേഖനം ചെയ്യപ്പെട്ടിരുന്നു,ഒരു പക്ഷെ ഇതാകാം പിൽക്കാലത്ത്‌ “I love you” heart symbol ആയി മാറിയത്.അക്കാലത്തെ മറ്റു പല ചെടികളെയും പോലെ വെറും നാടാൻ പച്ചമരുന്ന് ആയല്ല സിൽഫിയം ഉപയോഗിക്കപ്പെട്ടിരുന്നത്. പുരാതന റോമിലെ ഏറ്റവും പ്രശസ്തനായിരുന്ന gynecologist സോറാനസ് ഗര്ഭിണികളാകാൻ താത്പര്യമില്ലാത്ത സ്ത്രീകൾ ഇതിന്റെ ജ്യൂസ് കുടിക്കുകയോ അല്ലെങ്കിൽ സത്ത് യോനിയിൽ പുരട്ടുകയോ ചെയ്യണമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സിൽഫിയം വ്യാപകമായി ഉപയോഗിച്ചിരുന്ന കാലത്ത് റോമിലെ ജനനനിരക്ക് വൻതോതിൽ കുറയുകയും ആയുസ് വർദ്ധിക്കുകയും ചെയ്തിരുന്നു(അക്കാലത്തെ പേരിനുമാത്രമുണ്ടായ യുദ്ധങ്ങളും, പകര്ച്ചവ്യാധികളില്ലതിരുന്നതും, ഭക്ഷണസാധനങ്ങളുടെ ലഭ്യതയും ചരിത്രക്കാരന്മാർ കാരണമായി പറയുന്നുണ്ട്). നിർഭാഗ്യവശാൽ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സിൽഫിയം ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായി. BC 74ൽ Cyrene റോമിന് കീഴില വരികയും ഓരോ വർഷവും പുതിയ ഗവർണർമാർ നിയമിക്കപ്പെടുകയും ചെയ്തു,ഇവരെല്ലാം ലാഭം മാത്രം കണക്കാകി വൻതോതിൽ വിളവെടുപ്പ് നടത്തി അതുകൂടാതെ തദ്ദേശീയരുടെ വലിയ കന്നുകാലിക്കൂട്ടങ്ങൾ ആ കുന്നിന്ചെരുവുകളിൽ മേയുകയും ചെയ്തിരുന്നു, ഇതാകാം ഈ ചെടിയുടെ വംശനാശത്തിനു കാരണം എന്ന് കരുതപ്പെടുന്നു. അവസാനത്തെ ചെടിയുടെ തണ്ട് നീറോ ചക്രവർത്തിക്ക് അയച്ചുകൊടുക്കുകയാണുണ്ടായത്‌. സിഫിലിയതിന്റെ വംശനാശം മനുഷ്യൻ പ്രക്രിതിക്കുമേൽ നടത്തിയ കടന്നുകയറ്റങ്ങളുടെ ഫലമായുണ്ടായ ആദ്യത്തെ ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.