ഓവുകല്ലുകൾ.. അഥവാ ഭൂതകാലത്തിലെ അറ്റാച്ച്ഡ് ടോയ്‌ലറ്റുകൾ

175

ഓവുകല്ലുകൾ.. The attached toilets of the past!

തുറസ്സായ സ്ഥലങ്ങളിൽ ശരീര മാലിന്യങ്ങളിൽ നിന്നും മുക്തി തേടിയിരുന്നതാണ് നമ്മുടെ ശൗചസംസ്കാരം! ഭാഷയിൽ ‘ശൗചാലയം’ എന്നത് തന്നെ ഒരു പുതിയ വാക്കാണല്ലോ . ‘കക്കൂസ്” എന്നത് ഡച്ചിൽ നിന്നും കടം കൊണ്ടതാണ്. മുഗളന്മാരുടെ കാലത്താണത്രേ രാജാക്കൻമാർ പോലും നാല് ചുവരുകൾക്കുള്ളിൽ മോക്ഷം പ്രാപിക്കാൻ തുടങ്ങിയത്! അപ്പോഴും പക്ഷേ, ശൗചക്രിയ ചെയ്തിരുന്നത് കൊട്ടാരം തോട്ടിപ്പണിക്കാർ ആയിരുന്നു. തിരുതോട്ടികൾ!

തീർത്തും ജനവാസം കുറഞ്ഞ ആ പഴയ കാലങ്ങളിൽ, വീടുകൾ തമ്മിൽ വിളിച്ചാൽ കേൾക്കാൻ പാടില്ലാത്തത്ര അകലമുണ്ടായിരുന്നു. വൈദ്യതിയെത്തും മുൻപുള്ള ഇരുളടഞ്ഞ കാലഘട്ടം. എമ്പാടും കാടുകൾ നിറഞ്ഞ പ്രദേശങ്ങൾ. ഒറ്റപ്പെട്ട വീടുകളിലേക്കുള്ള ചെറിയ ഒറ്റയടിപ്പാതകൾ. വന്യമൃഗങ്ങളും ഇഴജന്തുക്കളും നിറഞ്ഞ പരിസരങ്ങൾ. ഒടിയന്മാരും കള്ളന്മാരും പിടിച്ചുപറിക്കാരും ഇരകളെ തേടിനടന്നിരുന്ന രാത്രികൾ. സർവ്വോപരി ദുരാത്മാക്കളും വടയക്ഷികളും ഗന്ധർവ്വന്മാരുമെല്ലാം വിഹരിച്ചിരുന്ന, “ഇരുട്ടിന് എന്തൊരു ഇരുട്ട്” എന്ന് തോന്നിപ്പിച്ചിരുന്ന ഇരവുകൾ!

പ്രകൃതിയിൽ ഏതാണ്ടൊരു മൃഗസമാനം ജീവിച്ചിരുന്ന കീഴാളർക്ക് ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ രാത്രികാലങ്ങളിൽ മേലാള ഭവനങ്ങൾ എപ്പോഴും ഭയത്തിന്റെ ആവരണത്താൽ മൂടപ്പെട്ടിരുന്നു. അസമയത്തുള്ള മൂത്രശങ്കക്ക് പരിഹാരമായി രൂപപ്പെട്ടവയത്രേ ചിത്രത്തിൽ കാണുന്ന ‘ഓവുകല്ലുകൾ’. പല പഴയ വീടുകളിലും കണ്ടിട്ടുണ്ട് എങ്കിലും ഇത് പോലെ ഒരേ നിരയിൽ മൂന്ന് എണ്ണം ആദ്യമായി കാണുകയാണ്.ദൃശ്യം മണിക്കുറ്റി അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപത്ത് നിന്നും…