The Ballad of Narayama(1983)
🔞
Country :Japan 🇯🇵
Raghu Balan
മരിക്കുന്നതിന് മുൻപ് നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട 1001 ചിത്രങ്ങളിൽ ഒന്ന്” എന്ന സ്റ്റീവൻ ഷ്‌നൈഡർ വിധി എഴുതിയ ഈ ജാപ്പനീസ് ചിത്രം കാണാത്തവർക്കായി പരിചയപ്പെടത്തുകയാണ്.
ദാരിദ്ര്യവും പട്ടിണിയും പേറി തലമുറകളായി അനുഷ്ഠിച്ച പോരുന്ന ആചാരത്തെയും പാരമ്പര്യ വിശ്വാസത്തെയും മുറുകെ പിടിച്ച ജപ്പാനിലെ “Narayama”പർവതനിരകളോട് ചേർന്ന് ഒരു താഴ്ന്ന ജീവിതം നയിക്കുന്ന ഒരു ഉൾനാടൻ ഗ്രാമപ്രദേശം.പട്ടിണിയുടെ വലയത്തിലകപ്പെട്ട വയർ ഊട്ടാൻ പാടുപെടുന്ന ഇവിടുത്തെ ചില കുടുംബങ്ങളിൽ, ജനിച്ച വീഴുന്ന കുഞ്ഞ് ആൺ ആണെങ്കിൽ നിഷ്കരുണം കൊല്ലുകയും പെൺ ആണെങ്കിൽ അവരെ വില്പനവസ്തുവായി കണ്ട ആർക്കെങ്കിലും വിൽക്കുകയും ചെയ്യുന്ന ദയനീയ കാഴ്ച ഇവിടെ സ്ഥിരമാണ്… ഇതിനുപുറമെ ആരെങ്കിലും ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചാൽ ശിക്ഷയായി അവരെ കുടുംബത്തിനോടൊപ്പം ജീവനോടെ കുഴിയിലിട്ട് മൂടി കൊല്ലുന്ന മറ്റൊരു അസ്വസ്ഥജനകമായ കാഴ്ചയും ഇവിടെ കാണാവുന്നതാണ്..ചിത്രത്തിന്റെ ഹിംസത്മകമായ സ്വഭാവം എന്തുമാത്രം ഉണ്ടെന്ന് നമുക്ക് ഈ സീനുകളിലൂടെ മനസിലാക്കുവുന്നതാണ്.
ഇങ്ങനെയൊക്കെ പ്രത്യേകതയുള്ള ഈ ഗ്രാമത്തിനെ ആചാരപരമായി പറയാൻ മറ്റൊരു സംഗതി കൂടിയുണ്ട്…”70″ വയസ്സ് തികഞ്ഞാൽ ഇവിടുത്തെ വൃദ്ധർ സ്വന്തം മകന്റെ ചുമലിലേറി മലദേവതകൾ കൂടികൊള്ളുന്ന Narayama പർവ്വതത്തിലോട്ട് ചെന്ന് സ്വയം പട്ടിണി കിടന്ന മരണം കൈവരിക്കണം… “Ubasute”എന്ന് വിളിക്കപ്പെടുന്ന ഈ ആചാരത്തെ വളരെ വിശുദ്ധിയോടെയാണ് ഇവിടുത്തെ ഗ്രാമീണവാസികൾ കാണുന്നത്… ആരെങ്കിലും ഇത് ലംഘിച്ചാൽ കുടുംബത്തിനും സമുദായത്തിനും അപമാനം സൃഷ്ടിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.പൂർണ ആരോഗ്യവതിയായിരുന്നിട്ടും 69 കഴിയാൻ കാത്തിരിക്കുന്ന നമ്മുടെ വൃദ്ധയായ “Orin” എന്ന നായികകഥാപാത്രം ഈയൊരു അവസരത്തിനായി വളരെ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്….സ്വന്തം ഭർത്താവിൽ നിന്നും ഏറ്റ കളങ്കം അവർക്ക് തിരുത്തേണ്ടതായിട്ടുണ്ട്.. എന്നാൽ പോകുന്നതിന് മുൻപ് ചില കുടുംബപ്രശ്നങ്ങൾ അവർക്ക് പരിഹരിക്കേണ്ടതായി വരുകയാണ്…
ആദ്യത്തേത് മൂത്ത മകന്റെ രണ്ടാമത്തെ ഭാര്യയെ ഒരു ഉത്തമ കുടുംബിനിയാക്കുക, മറ്റേത് മോഷണം കുറ്റം ചെയ്ത് രണ്ടാമത്തെ മകന്റെ കാമുകിയുടെ കുടുംബത്തെ ഒതുക്കുക… അവസാനത്തേത്,നാറ്റം കൊണ്ട് സ്ത്രീകൾ അടുപ്പിക്കാതെ മൂന്നാമത്തെ മകന്റെ ലൈംഗികദാഹം ശമിപ്പിക്കുക.ഈ കാര്യങ്ങൾ ചെയ്ത് തീർത്തിട്ട് വേണം ശവതീനികളായ കറുത്ത കാക്കകൾ വിഹരിക്കുന്ന ആ നാരായമ മലയിലോട്ട് അവർക്ക് നിർഭയത്തോടെ പോകാൻ(വല്ലാത്ത ഒരു ഭയം ജനിപ്പിക്കുന്ന ഒരു സീൻ ആണിത് 😟).
ഒറ്റ വാക്കിൽ പറഞ്ഞാൽ കണ്ടിരിക്കേണ്ട ഒരു അതിമനോഹരമായ ചിത്രമാണിത്.. 👌..പഴയകാല ജാപ്പനീസ് ഗ്രാമീണജീവിതത്തിന്റെ ബാക്ക്ഡ്രോപിൽ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രകൃതിക്കും ജീവജാലങ്ങൾക്കും എന്തുമാത്രം റോൾ ആണ് വഹിക്കാനുള്ളതെന്ന് നിങ്ങൾ കണ്ടറിയണം… മനുഷ്യന്റെയും ജന്തുക്കളുടെയും ഒരേ പോലെയുള്ള സ്വഭാവരൂപീകരണത്തെയും സഹജവാസത്തെയും സാമന്തരമായിട്ടാണ് സംവിധായകൻ ചിത്രത്തിൽ വരച്ച കാട്ടാൻ ശ്രമിക്കുന്നത്… ഭംഗി ഒട്ടും ചോർന്ന പോകാതെയുള്ള കഥയുടെ അവതരണത്തിന് ഈ ദൃശ്യങ്ങളെല്ലാം വലിയൊരു മാനമാണ് പ്രദാനം ചെയുന്നത്…ഒരുപക്ഷേ മനുഷ്യനായിരിക്കുക എന്നതിന്റെ ഏറ്റവും മികച്ച പര്യവേക്ഷണമാണിത്.
ഡിപ്രസ്ഡ് ആയ ടോണിനൊപ്പം തന്നെ ഹ്യൂമറും കലർത്തിയാണ് സംവിധായകൻ Shohei Imamura ഈ ചിത്രത്തെ അവതരിപ്പിച്ചരിക്കുന്നത് എന്നതും ശ്രദ്ധയമാണ്.1983 Cannes Film Festival-ഇൽ മികച്ച ചിത്രത്തിനുള്ള Palme d’Or അവാർഡും ഈ ചിത്രം നേടുകയുണ്ടായി.2013ൽ മരിക്കുന്നതിന് മുമ്പ് റോജർ എബെർട്ടിന്റെ “മികച്ച സിനിമകളുടെ” പട്ടികയിൽ ചേർത്ത അവസാന ചിത്രമായിരുന്നു ഇത്.കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക.