fbpx
Connect with us

Weird News

ഞാന്‍ ആദ്യമായി കണ്‌ട തലവെട്ട്‌ !

ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌.

 235 total views

Published

on

സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ അതിപുരാതന പട്ടണമാണ്‌ ദീര.  മണ്ണ്‌ കൊണ്‌ടും ഈത്തപ്പനയുടെ തടിയിലും പണിതീര്‍ത്തിട്ടുള്ള പഴയ കൊട്ടാരങ്ങള്‍ ,  ഗതകാല സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്‌ട്‌ തന്നെ കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്ന പരമ്പരാകൃത വ്യാപാരികള്‍.  കരകൌശല വസ്തുക്കളുടേയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ നിന്നുള്ള പരവതാനികളുടേയും അതിവിപുലമായ ശേഖരമുള്ള വിപണന കേന്ദ്രം, കെട്ടിലും മട്ടിലും പഴമയുടെ ഭംഗി നില നിര്‍ത്തി കൊണ്‌ട്‌ തന്നെ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആധുനിക കെട്ടിടങ്ങള്‍;  ഇവയാണ്‌ ദീരയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങി ചെന്നാല്‍ നമുക്ക്‌ കാണാന്‍ കഴിയുക.

തൊട്ടടുത്ത്‌ ഇവയെ എല്ലാം വെല്ല്‌ വിളിച്ച്‌ നില്‍ക്കുന്ന റിയാദ്‌ ഗവര്‍ണറുടെ ഓഫീസ്‌, രാജ്യത്തെ പരമോന്നത നീതിന്യായ ശരീഅത്ത്‌ കോടതി, ഭൂഗര്‍ഭ അറകളുള്ള ജയില്‍, ലോക മുസ്ളിംങ്ങളുടെ ഇമാമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ദീര പള്ളി. പള്ളിയുടെ അതേ കെട്ടിടത്തില്‍ തന്നെ സദാചാര പോലീസിന്‌റെ ഓഫീസ്‌ (മുതവ്വ) എന്നിവ കാണാം. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ഒരു ചങ്ങല പോലെ.

ഇവയുടെയെല്ലാം മധ്യത്തില്‍ മാര്‍ബിള്‍ പതിച്ച വിശാലമായ ഒരു മൈതാനമുണ്‌ട്‌. ആ മൈതാനത്താണ്‌ കുറ്റവാളികള്‍ക്ക്‌ ശരീഅത്ത്‌ നിയമപ്രകാരമുള്ള ശിക്ഷകള്‍ നടപ്പാക്കാറുള്ളത്‌. ആ സ്ഥലത്തെ പ്രത്യേകമായി മതില്‍ കെട്ടി സംരക്ഷിക്കുകയോ സുരക്ഷാ ഭടന്‍മാരുടെ നിരീക്ഷണത്തിലാക്കുകയോ ചെയ്തിട്ടില്ല. അറബി സ്ത്രീകളും കുട്ടികളും ഒഴിവ്‌ സായാഹ്നങ്ങളില്‍ സമയം ചിലവഴിക്കുന്നതിവിടെയാണ്‌.  ഞാന്‍ താമസിച്ചിരുന്ന മുറി ഈ ഗ്രൌണ്‌ടിന്‌റെ അതിര്‍ത്തി പങ്കിടുന്ന ക്ളോക്ക്‌ ടവറിന്‌റെ പിറക്‌ വശത്തുള്ള ബില്‍ഡിംഗിലായിരുന്നു. അവിടെ നിന്ന്‌ നോക്കിയാല്‍ ഗ്രൌണ്‌ടില്‍ നടക്കുന്നതെല്ലാം അവ്യക്തമായി കാണാം.

അന്നൊരുദിവസം, സമയം രാവിലെ ആറ്‌ മണിയായിട്ടുണ്‌ടാകും. ദീരയെ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ പോലീസ്‌ വാഹങ്ങളുടേയും, ആംബുലെന്‍സിന്‌റേയും കാതടപ്പിക്കുന്ന ശബ്ദം. ഫ്രീ വിസയില്‍ വന്നതിനാലും പ്രവാസത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചിട്ടുള്ളൂ എന്നതിനാലും ഒരു ജോലി തരപ്പെട്ടിരുന്നില്ല. അത്‌ കൊണ്‌ട്‌ തന്നെ രാവിലെ എഴുന്നേല്‍ക്കാന്‍ കുറച്ച്‌ വൈകും. എന്‌റെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ഈ ശബ്ദകോലാഹലങ്ങള്‍ക്കുള്ള കാരണമെന്താണെന്ന്‌ മൂടിപ്പുതച്ചുറങ്ങുന്ന റഷീദിക്കയോട്‌ ആരാഞ്ഞു.

Advertisement

“ഓ അത്‌ കാര്യമാക്കേണ്‌ട, ആരുടെയെങ്കിലും തലവെട്ടുന്നുണ്‌ടാകും”
“തല വെട്ടോ?!”
“അതെ !”
“നമുക്ക്‌ കാണാന്‍ പറ്റുമോ?”
“ഇപ്പൊ അങ്ങോട്ട്‌ ചെന്നാല്‍ കാണാം ! ”

എന്ന്‌ പറഞ്ഞ്‌ തലക്ക്‌ മുകളിലൂടെ കമ്പിളി  പുതപ്പ്‌ വലിച്ചിട്ട്‌ റഷീദിക്ക മിണ്‌ടാതെ കിടന്നു. അയാള്‍ക്ക്‌ ഇതൊന്നും ആദ്യ അനുഭവമല്ല. തല വെട്ടലിലൂടെ വധ ശിക്ഷ നടപ്പാക്കല്‍ എന്നുള്ളത്‌ കേട്ടിട്ടേയുള്ളൂ. ഇതൊന്ന്‌ കാണണമല്ലോ എന്ന ചിന്തയോടെ എഴുന്നേറ്റ്‌ വസ്ത്രം മാറി പുറത്തിറങ്ങി.

പോലീസുകാര്‍ മൈതാനത്തിന്‌റെ നാനാ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്‌ട്‌. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നു അവരിലൊരാളായി എല്ലാം കൌതുകത്തോടെ നോക്കി നില്‍ക്കെ പോലീസ്‌ സേനയുടെ വാഹന വ്യൂഹം അങ്ങോട്ട്‌ കടന്ന്‌ വന്നു, കൂടെ ഒരു ആംബുലന്‍സും. വാഹന വ്യൂഹത്തില്‍ നിന്ന്‌ ഒരു വാഹനം മൈതാനത്തിന്‌റെ കിഴക്കെ ഭാഗത്ത്‌ പോയി നിര്‍ത്തി, അതിലാണ്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട വ്യക്തിയുള്ളത്‌.

ആയുധ ധാരികളായ പോലീസുകാരും സൈറണ്‍ മുഴക്കി നില്‍ക്കുന്ന പോലീസ്‌ വാഹനങ്ങളും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി പരത്തി. പോലീസുകാര്‍ ആരേയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു. അല്‍പ സമയത്തിനകം പഴയ ഒരു ടൊയോട്ട ക്രസ്സിഡ കാര്‍ പാഞ്ഞു വന്നു മൈതാനത്തിന്‌റെ ഒരു വശത്ത്‌ നിര്‍ത്തി. ആറ്‌ ആറരടി പൊക്കമുള്ള കാഴചയില്‍ മുപ്പത്‌ വയസ്സ്‌ തോന്നിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു യുവാവ്‌ പുറത്തിറങ്ങി !. കറുത്ത ശരീരം!,  പരമ്പരാകൃത ശുഭ്ര വസ്ത്രമാണ്‌ വേഷം. ശിരോവസ്ത്രം നേരെയാക്കി കാറിന്‌റെ പിന്‍ വാതില്‍ തുറന്ന്‌ നീളമുള്ള എന്തോ എടുത്തു വാഹന വ്യൂഹത്തെ നോക്കി !.

Advertisement

ആയുധ ധാരികളായ രണ്‌ട്‌ പോലീസുകാര്‍ പിറകിലേക്ക്‌ കൈ കൂട്ടി കെട്ടിയ നിലയില്‍ ഒരു ചെറുപ്പക്കാരനെ പോലീസ്‌ വാഹനത്തില്‍ നിന്നുമിറക്കി മൈതാനത്തിന്‌റെ മധ്യ ഭാഗത്തേക്ക്‌ ആനയിച്ചു. വേഷവിധാനത്തില്‍ നിന്ന്‌ സ്വദേശിയാണെന്ന്‌ മനസ്സിലായി. യാതൊരു വിധ എതിര്‍പ്പുമില്ലാതെ നിര്‍വികാരനായി ആ യുവാവ്‌ മെല്ലെ അടിവെച്ചടിവെച്ച്‌ കൊണ്‌ട്‌ വധശിക്ഷ നടപ്പാക്കുന്ന മധ്യ ഭാഗത്തെത്തി തല കുനിച്ച്‌ നിന്നു. ഈ ലോകത്തെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു ഇനി വിരലിലെണ്ണാവുന്ന ശ്വാസോശ്വാസങ്ങള്‍ മാത്രം എന്ന്‌ മനസ്സിലാക്കിയതിനാലാവാം, അറവുകാളയുടെ മുഖത്ത്‌ നിഴലിച്ച്‌ കാണാറുള്ള ഒരു ദൈന്യത അയാളുടെ മുഖത്തും വ്യക്തമായി കാണാന്‍ കഴിഞ്ഞു.

ആരാച്ചാരായ സൌദി തന്‌റെ കയ്യിലുള്ള നീളമുള്ള ഉറയില്‍ നിന്നും എന്തോ ഒരു സാധനം ഊരിയെടുത്തു. കണ്‍ ഇമ വെട്ടാതെ എല്ലാം നോക്കി കാണുകയായിരുന്ന ഞാന്‍ അയാളുടെ കയ്യില്‍ വെട്ടിത്തിളങ്ങുന്ന ഒരു വാള്‍ കണ്‌ടു. വധശിക്ഷക്ക്‌ വിധേയനാക്കുന്ന ആളിനടുത്തേക്ക്‌ അയാള്‍ നടന്നടുത്തു. പിന്നീടെല്ലാം ധ്രുതഗതിയിലായിരുന്നു. പടിഞ്ഞാറെ ഭാഗത്തേക്ക്‌ തിരിച്ച്‌ നിര്‍ത്തി കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അയാള്‍ മുട്ടുകുത്തി കുനിഞ്ഞിരുന്നു. വാളിന്‌റെ മൂര്‍ച്ചയുള്ള മുന കൊണ്‌ട്‌ പിന്‍ കഴുത്തില്‍ ഒരു കുത്ത്‌ കൊടുത്തപ്പോള്‍ അയാള്‍ വേദന കൊണ്‌ട്‌ തലയൊന്ന്‌ വെട്ടിച്ചു. ആരാച്ചാര്‍ ആ നിമിഷം നോക്കി ആഞ്ഞുവീശി. ആ കാഴ്ച കാണാന്‍ ശക്തിയില്ലാതെ ഞാന്‍ എന്‌റെ തല ഇടത്‌ വശത്തേക്ക്‌ വെട്ടിച്ചു ,  കൂടെ മറ്റുള്ളവരും.

പിന്നീട്‌ നോക്കിയപ്പോള്‍ തല വേര്‍പ്പെട്ട രീതിയില്‍ ചോരയില്‍ കുതിര്‍ന്ന ഒരു ശരീരം അവിടെ കിടക്കുന്നത്‌ കണ്‌ടു. കാലുകള്‍ മെല്ലെ മടക്കുകയും നിവര്‍ത്തുകയും ചെറുതായി പിടക്കുകയും ചെയ്യുന്നുണ്‌ട്‌. അതും ഇല്ലാതായി. ആരാച്ചാര്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ തന്‌റെ വാഹനത്തിന്‌റെ അടുത്തേക്ക്‌ നടന്ന്‌ വരുന്നു. ആംബുലന്‍സിലുണ്‌ടായിരുന്ന ഡോക്ടര്‍ മരണം ഉറപ്പ്‌ വരുത്തി മൃത ശരീരം എടുത്ത്‌ ആംബുലന്‍സിലേക്ക്‌ മാറ്റുമ്പോള്‍ കുറച്ചാളുകള്‍ അപ്പുറത്ത്‌ നിന്ന്‌ അലമുറയിടുന്നുണ്‌ടായിരുന്നു. പാവം ഒരു യുവാവ്‌ അകാല ചരമം പ്രാപിച്ചു. അയാള്‍ക്കിനിയും എത്രയോ ജീവിതം ബാക്കിയുണ്‌ടായിരുന്നു.

മൃതദേഹം ആംബുലന്‍സിലേക്ക്‌ മാറ്റപ്പെടുന്ന സമയം വധിക്കപ്പെട്ടയാള്‍ക്കെതിരെയുള്ള കുറ്റപത്രം ജഡ്ജിയുടെ പ്രതിനിധി ഉറക്കെ എല്ലാവരേയും വായിച്ചു കേള്‍പ്പിച്ചു. അറബി ഭാഷ വശമില്ലാത്തതിനാല്‍ ഞാന്‍ കൂട്ടത്തിലുള്ളവരോട്‌ ചോദിച്ചു. എന്താണ്‌ വായിക്കുന്നതെന്ന്‌? എന്താണ്‌ ഇയാള്‍ ചെയ്ത കുറ്റം?.

Advertisement

പത്ത്‌   വയസ്സുകാരിയായ ഒരു സിറിയന്‍ പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത്‌ മരുഭൂമിയില്‍ കൊണ്‌ട്‌ പോയി കൊന്ന്‌ കുഴിച്ച്‌ മൂടിയതിനുള്ള ശിക്ഷയാണെന്നും കൂട്ടു പ്രതികളുടേത്‌ വൈകാതെ നടപ്പാക്കുമെന്നുമാണത്രെ അറിയിച്ചത്‌. അത്‌ കേട്ട്‌ ഞാന്‍ ഒന്ന്‌ നെടുവീര്‍പ്പിട്ടു. പാവപ്പെട്ട ഒരു പൈതലിനെ മൃഗീയമായി കൊന്നതിനുള്ള ശിക്ഷയോ? ഇവര്‍ക്കെങ്ങനെ ഇത്ര പൈശാചികമായി ഈ കുറ്റ കൃത്യം ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ ചിന്തിച്ച്‌ നില്‍ക്കുന്നതിനിടെ ആംബുലന്‍സ്‌ പേടിപ്പെടുത്തുന്ന ശബ്ദത്തോടെ ദീരയെ വിറപ്പിച്ച്‌ കൊണ്‌ട്‌ കുതിച്ച്‌ പാഞ്ഞു. കൂടെ സായുധരായ പോലീസ്‌ വാഹന വ്യൂഹവും.

ചുറ്റും കൂടിയവര്‍ പിരിഞ്ഞ്‌ പോയി, ഞാന്‍ ചിന്താവിഷ്ടനായി അവിടെ കണ്‌ട ഒരു സ്തൂപത്തിലിരുന്നു. ആ കാപാലികരുടെ ക്രൂരതയില്‍ പിടഞ്ഞിലാതായ പെണ്‍കുട്ടിയുടെ ദീനാരോദനം എന്‌റെ കാതില്‍ കേട്ടു, നിഷ്ക്കളങ്കയായ ഒരു ബാലികയെ കൂട്ട മാനഭംഗം ചെയ്ത്‌ ജീവന്‍ തന്നെ ഇല്ലാതാക്കിവര്‍ക്ക്‌ ഇതല്ലെങ്കില്‍ വേറെ എന്ത്‌ ശിക്ഷയാണ്‌ ഈ ഭൂലോകത്ത്‌ കൊടുക്കാന്‍ സാധിക്കുക?. അയാള്‍ അതര്‍ഹിക്കുന്നു. മരണ ശിക്ഷ !.

തലവെട്ടല്‍ കാണാനുള്ള സ്വാഭാവിക ആകാംക്ഷയിലാണ്‌ ഞാന്‍ അന്ന്‌ അങ്ങോട്ട്‌ പോയത്‌. പിന്നീടും നിരവധി വധശിക്ഷകള്‍ അവിടെ നടപ്പാക്കിയിരുന്നു, പക്ഷെ മനപ്പൂര്‍വ്വം അങ്ങോട്ട്‌ പോകുന്നതൊഴിവാക്കി. ഒരു സ്ത്രീയുടെ തലവെട്ടല്‍ ഉണ്‌ടെന്നറിഞ്ഞ്‌ ഒരു ദിവസം കൂടി പോയി. കരഞ്ഞ്‌ വിലപിച്ച്‌ മരണത്തിന്‌ കീഴ്പെട്ട ഒരു വനിത. വധിക്കപ്പെടുന്ന ദിവസം കരഞ്ഞ്‌ വിലപിക്കുന്ന അപൂര്‍വ്വം ചിലരിലൊരാളായിരുന്നത്രെ ആ സ്ത്രീ. സാധാരണയായി എല്ലാവരും മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്‌ട്‌ വരുന്നവരാണെങ്കില്‍ ആ സ്ത്രീ അവരില്‍ നിന്നും വ്യത്യസ്ഥയായിരുന്നു. ഈ ഗ്രൌണ്‌ടില്‍ മയക്ക്‌ മരുന്ന്‌ കടത്തിയ കുറ്റത്തിന്‌ എന്‌റെ ഒരു നാട്ടുകാരനേയും വധശിക്ഷക്ക്‌ വിധേയമാക്കിയിട്ടുണ്‌ട്‌ എന്ന്‌ പറഞ്ഞാലെ ഈ അനുഭവക്കുറിപ്പ്‌ പൂര്‍ണ്ണമാകൂ.

കൂടുതല്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ലൈക്ക്‌ അടിക്കു @Boolokam ഫേസ്ബുക്ക് ഫാന്‍ പേജ്

Advertisement

 236 total views,  1 views today

Advertisement
Nature4 mins ago

വെറും 50 ലക്ഷം പേരുള്ള ന്യൂസിലാന്റിൽ വളർത്തുന്ന മാനുകളുടെ എണ്ണം എട്ടുകോടിയിലേറെ , എന്തിനെന്നല്ലേ ?

SEX11 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment11 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment15 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment17 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy18 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment18 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment18 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment19 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment19 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy21 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment22 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment3 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »