Vani Jayate

നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന മറ്റൊരു കൊറിയൻ ഡ്രാമയാണ് ബെക്വീത്ത്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വസീയത്തിനെ ചുറ്റിപ്പറ്റിയുള്ള ഒരു അന്വേഷണവും അത് ചെന്നെത്തുന്ന അലോസരപ്പെടുത്തുന്ന ചില വെളിപ്പെടുത്തലുകളും ആണ്. ഏകാന്തനായി ജീവിക്കുന്ന ഒരു വൃദ്ധൻ കൊല്ലപ്പെടുന്നു. അന്വേഷണത്തിൽ നിന്നും അയാളുടെ അധീനതയിലുള്ള ഒരു ശ്മാശാന ഭൂമി കൈവശപ്പെടുത്താൻ വേണ്ടി ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും, ഗ്രാമത്തലവനും ചേർന്ന് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണ് എന്ന് കണ്ടെത്തുന്നു. പ്രതികൾ വലയിലാവുന്നു. ഇത്രയും ആണ് ആദ്യ എപ്പിസോഡിൽ കാണിക്കുന്ന അന്വേഷണം. എന്നാൽ ആ അന്വേഷണം അവസാനിക്കുന്നിടത്താണ് ശരിക്കും കഥ തുടങ്ങുന്നത്.

യൂൻ സിയോ-ഹയായി, എന്ന യൂണിവേഴ്സിറ്റി ലക്ച്ചറർ, തനിക്ക് ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു അമ്മാവന്റെ വിയോഗത്തെത്തുടർന്ന് നാട്ടിൻപുറത്തേക്ക് എത്തിച്ചേരുകയാണ്. അവളുടെ യോഗ പരിശീലകനായ ഭർത്താവ് യാങ് ജെയ്-സിയോക്കിനൊപ്പമുള്ള വിവാഹം തകർച്ചയുടെ വക്കിലാണ്. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള ജെയ് സിയോക്കിനെക്കുറിച്ച് തെളിവുകൾ ശേഖരിക്കാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ ഏർപ്പെടുത്തിയിട്ടുണ്ട്. അതെ സമയം യുണിവേസിറ്റിയിൽ തനിക്ക് അർഹതയുള്ള, ഏറെ മോഹിച്ച, അതിനുവേണ്ടി കഠിനമായി പ്രയത്നിച്ച, ഒരു സ്ഥാനക്കയറ്റം കഠിനമായി പരിശ്രമിച്ചിട്ടും തനിക്ക് ലഭിക്കാതെ പോവുന്നതിന്റെ കടുത്ത ഇച്ഛഭംഗത്തെ നേരിടുന്നതിന്റെ ഇടയിലുമാണ്.

മനസ്സില്ല മനസ്സോടെ മൃതദേഹം ഏറ്റെടുക്കുന്നതിനും, തുടർന്നുള്ള പ്രൊസീജ്യറുകൾക്കുമായി അവിടെ എത്തുന്ന അവൾ അന്വേഷണോദ്യോഗസ്ഥനായ ചോയി സുങ്-ജൂണിനെ കണ്ടുമുട്ടുന്നു. അവരിൽ നിന്നാണ് തന്റെ അമ്മാവന്റെ മരണം കൊലപാതകമായിരിക്കാമെന്ന് അവൾ മനസ്സിലാക്കുന്നത്. അതെ സമയം വസിയത്ത് പ്രകാരം താൻ ആ ശ്മാശാന ഭൂമിയുടെ അവകാശിയാണ് തന്നെന്ന് കൂടി അവൾ മനസിലാക്കുന്നു. അതിനോടൊപ്പം കിം യംഗ്-ഹോ എന്ന വിചിത്ര സ്വാഭാവിയായ ഒട്ടേറെ ദുരൂഹതകളുള്ള ഒരു അർദ്ധസഹോദരൻ തനിക്കുണ്ടെന്നും അവൾ കണ്ടെത്തുന്നു. പിന്നീട് യൂൻ സിയോ ഹയായിയെ ചുറ്റിപ്പറ്റി ചില മരണങ്ങൾ നടക്കുന്നതും.. ആ മരണങ്ങളിലൂടെ വെളിപ്പെടുത്തുന്ന വളരെ ഡിസ്റ്റർബിങ് ആയ ഒരു കുടുംബ രഹസ്യവുമാണ് ആറ് എപ്പിസോഡുകളിലൂടെ പറഞ്ഞു വെയ്ക്കുന്നത്.

ഓപ്പണിങ് സീക്വൻസ് “മെമ്മറീസ് ഓഫ് ദി മർഡർ” എന്ന എവർ ഗ്രീൻ ക്ലാസിക്കിനെ ഓർമ്മപ്പെടുത്തുമെങ്കിലും ഇത് തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തെ ആണ് പരിചയപ്പെടുത്തുന്നത്. കൊറിയക്കാർക്ക് പൊതുവെ ഉള്ള പോലെ അറപ്പ് ഉളവാക്കുന്ന ചില കാര്യങ്ങളിലേക്ക് ഇവിടെയും കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. കൾട്ട്, കോർപ്പറേറ്റ് മാഫിയ, ഇൻസെസ്റ്റ്… തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങൾ അന്വേഷണ മാർഗത്തിൽ പരാമർശിച്ചു പോവുന്നുണ്ട്. ഊഹിക്കുന്ന തലത്തിലല്ല ക്‌ളൈമാക്‌സും. പൊതുവെയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നും ഏറെ മാറിയുള്ള ഒരു ആഖ്യാനരീതി ആണെങ്കിലും കൊറിയൻ സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒന്ന് തന്നെയാണ് ബെക്വീത്ത്ട്.

You May Also Like

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് രജിഷ വിജയൻ.

യഥാർത്ഥ വില്ലൻ ഗീതുമോഹൻ ദാസ് എന്ന് പടവെട്ട് അണിയറപ്രവർത്തകർ

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് പടവെട്ട് . എന്നാൽ ചിത്രത്തിന്റെ…

തനിക്കു നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് തുറന്നുപറയുന്നു പ്രിയാമണി

ബോഡി ഷെയ്‌മിങ്ങിൽ നിന്നും ആരും മുക്തരല്ല. അല്ലെങ്കിൽ പിന്നെ ഇത്രയും സുന്ദരിയായ പ്രിയാമണിക്ക് അത് നേരിടേണ്ടി…

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ട്രെയിലർ

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ട്രെയിലർ .ആഗസ്റ്റ് 5 റിലീസ്. മഹാനടിക്ക് ശേഷം…