Society
ജനിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യം സ്വിറ്റ്സര്‍ലാന്റ്; ഇന്ത്യ 66-ആം സ്ഥാനത്ത്
ഒരു കുഞ്ഞിന് ജനിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യം സ്വിറ്റ്സര്‍ലാന്റ് ആണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ ജനിക്കുന കുഞ്ഞുങ്ങള്‍ ലോകത്ത് ഏറ്റവും അധികം സന്തുഷ്ടര്‍ ആകുമെന്നും നല്ല സമ്പത്തും ആരോഗ്യവും പൊതു സമൂഹത്തില്‍ ഉള്ള നല്ല സ്വീകാര്യതയും സ്വിറ്റ്സര്‍ലാന്റ് ജീവിതം ഈ കുഞ്ഞിന് വാഗ്ദാനം ചെയ്യുന്നതായി ഈ പഠനം വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 66 ആണ്. രണ്ടാം സ്ഥാനത് ഓസ്ട്രേലിയയും സിംഗപ്പൂര്‍ ആറാം സ്ഥാനത്തും അമേരിക്ക 16-ആം സ്ഥാനത്തും ബ്രിട്ടന് 27-ആം സ്ഥാനത്തുമാണ്.
145 total views

സ്കാന്ഡിനേവിയന് രാജ്യങ്ങളായ നോര്‍വേയും സ്വീഡനും ഡെന്മാര്ക്കും ആണ് ആദ്യ അഞ്ചില്‍ ഇടം കണ്ടെത്തിയ ബാക്കി രാജ്യങ്ങള്‍ . 2013 ലെ കണക്കാണ് ഇതില്‍ വ്യക്തമാക്കുന്നത്. ദി ഇക്കണോമിസ്റ്റ് മാഗസിന്റെ സഹോദര കമ്പനിയായ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (EIU) ആണ് ഏതു രാജ്യമാകും കൂടുതല്‍ ആരോഗ്യവും രക്ഷയും ജീവിത സുഖവും നല്‍കുന്നതെന്ന പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഓരോ രാജ്യത്തും ജനങ്ങള്‍ എത്ര മാത്രം സന്തുഷ്ടര്‍ ആണെന്ന് അവരുടെ പഠനം വ്യക്തമാക്കുന്നു. ധനത്തെ ഒരു പ്രധാന ഘടകം ആക്കി ക്കൊണ്ട് തന്നെയാണ് ഇവരുടെ പഠനം. കൂടാതെ ക്രൈമുകള്‍, ആരോഗ്യം, ഗവണ്മെന്റ് അതോറിറ്റികളില്‍ ഉള്ള വിശ്വാസം എന്നിവയെല്ലാം ഇവരുടെ കണ്ടെത്തലില്‍ പ്രമേയം ആയിട്ടുണ്ട്.
146 total views, 1 views today