The Big Bang Theory
Genre : Sitcom
Episodes : 279 ( 12 Season )
Platform : Amazon Prime
Mukesh Muke II
Friends, How I Met Your Mother, The Good Place ഒക്കെ കണ്ടു തീർത്തു എനി അടുത്ത ഏതു സിറ്റ്കോം കാണുമെന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുന്ന സമയത്തു എന്റെ മുന്നിലേക്ക് സുഹൃത്തുക്കൾ ഒരുപാട് ഓപ്ഷൻസ് വച്ചു തന്നു. അതിൽ ഞാൻ തിരഞ്ഞെടുത്തത് ആവട്ടെ ‘The Big Bang Theory’ യും..അതിനു ഒരു കാരണമേ ഉള്ളു എനിക്ക് മനസു തുറന്നു ഒന്നു ചിരിക്കണം. എന്റെ ആ തീരുമാനം ശരിയാണ് എന്ന് ഏകദേശം സീസൺ 2 വിന്റെ തുടക്കമൊക്കെ ആയപ്പോൾ കൃത്യമായി മനസ്സിലായി കാരണം ചിരിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രമായിട്ട് എടുത്ത സീരിസാണ് ” The Big Bang Theory’
⏹️ PLOT ⏹️
Socially awkward ആയ ബ്രില്ലെന്റ് ഫിസിസിസ്റ്റ്‌കളയാ രണ്ടു ഉറ്റ സുഹൃത്തുക്കളാണ് ഷെൽഡനും ലെനാർഡും. ഇവരുടെ റൂമിന്റെ തൊട്ടപ്പുറത്ത് Waitress ആയ പെന്നി എന്ന സുന്ദരിയായ യുവതി താമസം മാറി എത്തുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. പെന്നി ഒരു Waitress ആണെലും ഒരു അഭിനയത്രി ആവുക എന്നതാണ് പുള്ളിക്കാരിയുടെ ജീവിതാഭിലാഷം. ഷെൽഡനും, ലെനാർഡിനും വേറെയും രണ്ടു സുഹൃത്തുക്കളുണ്ട് Howard ഉം പിന്നെ ഇന്ത്യക്കാരനായ ‘Rajesh Koothrappali’ യും (ഇവരുടെ ഒക്കെ സ്വാഭാവ സവിശേഷതകളാണ് സീരീസിന്റെ മെയിൻ ഹൈലൈറ്റ് )വീഡിയോ ഗെയിം കളിക്കുക, സയൻസ് ഫിക്ഷൻ സിനിമ കാണുക, കോമിക് ബുക്ക് വായിക്കുക, എന്നിട്ട് അതിന്റെ പേരിൽ തല്ലു കൂടുക ഇതൊക്കെയാണ് ഇവരെ മെയിൻ ഹോബികൾ പെൺപിള്ളേരെ കൂടെയൊക്കെ കറങ്ങി നടക്കണം എന്നൊക്കെ ഇവർക്ക് ആഗ്രഹമുണ്ടെങ്കിലും ആരും ഇവരെ ഈ ടൈപ്പ് സ്വഭാവവും,സംസാരവും കാരണം സെറ്റ് ആവലില്ല. അങ്ങനയുള്ളപ്പോഴാണ് സുന്ദരിയായ പെന്നി ഇവരുടെ അടുത്ത് താമസം മാറി വരുന്നത്.പെന്നിയാവട്ടെ ഇവരുടെ കൂട്ടുകൂടിയാ ആദ്യ ദിനങ്ങളിൽ വേറെ ഏതോ ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു. ഇവർ പറയുന്ന ഒന്നും പുള്ളിക്കാരിക്ക് മനസ്സിലാകുന്നില്ല 😂.മറ്റു രണ്ടു സ്ത്രീകഥാപാത്രങ്ങളായ ആമിയും, ബർണാഡ്രേറ്റും കൂടെ ഇവരുടെ ലൈഫിലേക്ക് വരുന്നതോടുകൂടി ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായി സീരീസ് പുരോഗമിക്കുന്നു
⏹️ CHARACTERS ⏹️
1) Sheldon :
സീരീസ് കണ്ട ഭൂരിഭാഗം പേരുടെയും ഫേവ് Sheldon തന്നെയാവും വളരെ Unique ആയിട്ടുള്ള ഒരു കഥാപാത്രമാണ് ഷെൽഡർ. 9 മം വയസിൽ തന്നെ ഹൈ സ്കൂളിൽ ജോയിൻ ചെയ്ത മിടുക്കൻ, പുള്ളിയുടെ സ്വാഭാവ സവിശേഷതയാണ് സീരീസിന്റെ മെയിൻ ഹൈലൈറ്റ്. സ്വന്തമായി ഒരു ഇരിപ്പിടം ഉള്ള (അവിടെ ആരേലും ഇരുന്നാൽ അതോടെ അവന്റെ കാര്യം തീരുമാനം ആയി 😂), ഭക്ഷണകാര്യത്തിലും, മൂത്രമൊഴിക്കേണ്ട സമയത്തിന്റെ കാര്യത്തിൽ പോലും വിട്ടുവീഴ്ചയില്ലാത്ത വ്യക്തി. പുള്ളിയെ കുറിച്ച് കൂടുതൽ പറയുന്നെ നല്ലതു ആളെ കണ്ടറിയുന്നത് തന്നെയാണ്. ‘Jim Parsons’ അല്ലതെ വേറെരാൾക്ക് ഈ കഥാ കഥാപാത്രം ഇത്രയും മികച്ചതായി ചെയ്യാൻ പറ്റുമെന്നു എനിക്ക് തോന്നുന്നില്ല അത്രമേൽ അനായസമായി, ഗംഭീരമായി പുള്ളി പെർഫോം ചെയ്തിട്ടുണ്ട്. വെറുതെ അല്ല,മികച്ച നടനുള്ള എമ്മി അവാർഡ് നാലു തവണയാണ് പുള്ളി കരസ്ഥമാക്കിയത് 🥸🥸
2) Raj :
രാജ് ഒരു ഇന്ത്യൻ കഥാപാത്രമാണ്. അത് കൊണ്ട് തന്നെ ഇന്ത്യക്കാരെ നല്ലോണം ഊക്കുന്നുണ്ട് ഈ സീരിസിൽ
പുള്ളിക്ക് ഒരു സ്പെഷാലിറ്റി ഉണ്ട് ആൾ കോഴി ആണേലും പെണ്ണുങ്ങളെ കണ്ടാൽ ഒച്ച പുറത്തു വരില്ല 😂😂. അതോണ്ട് പെണ്ണുങ്ങൾ സംസാരിക്കാൻ വന്നാൽ ആൾ അപ്പൊ മുങ്ങും.പിന്നെ രണ്ടു പെഗ് അടിച്ചാലെ ആളെ കാണാൻ കിട്ടൂ.കാരണം വേറൊന്നുമല്ല രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ പുള്ളി കാട്ടു കോഴിയാവും
ഇവരെ കൂടാതെ Penny, Leonard, Howard, Amy, Bernadtte അങ്ങനെ 7 സുഹൃത്തുക്കൾ ആണ് സീരിസിലെ മെയിൻ കഥാപാത്രങ്ങൾ. എല്ലാരേയും പറ്റി പറയാൻ നിന്നാൽ പോസ്റ്റ് നീണ്ടു പോകും 😾( എല്ലാരും പൊളിയാണ് )
⏹️Guest Stars ⏹️
🔵സിറ്റ്കോം സീരിസുകളിൽ ഫേമസായ ആൾക്കാർ ഗസ്റ്റ് റോളിൽ വരുന്ന പുതുമയുള്ള കാര്യമൊന്നുമല്ല . ഇതിലും അതിനു ഒരു കുറവുമില്ല. ‘Stephen Hawking’, ‘Elon Musk ‘, ‘Bill Gates, നെയൊക്കെ പോലെയുള്ള പ്രഗൽഭൻമാർ ഈ സീരിസിൽ വന്നു പോകുന്നുണ്ട്.ഇവർ മാത്രമല്ല ഇനിയും ഒരുപാടു കിടു ആൾക്കാർ ഉണ്ട് എല്ലാരുടെയും പേര് എടുത്തു പറയുന്നില്ല
⏹️ Prequal Season ⏹️
🔵ഇതിനു, ഷെൽഡൻ കൂപ്പർ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ കഥ പറയുന്ന ‘Young Sheldon’ എന്നൊരു പ്രീക്വൽ സീരീസ് കൂടെയുണ്ട്. ആൾറെഡി ഞാൻ അത് ഒരു സീസൺ കണ്ടു തീർത്തു. കിടു സാധനം, Binge Watch ഐറ്റം ആയി തോന്നി 👌.
⏹️ CLIMAX ⏹️
🔵ഇടക്ക് ചില സീസണിൽ സീരിസിന്റെ ക്വാളിറ്റി ഡ്രോപ്പ് ആയെങ്കിലും സീരീസിന്റെ ഫിനാലെ സൂപ്പർ ആയിരുന്നു ‘The Stockholm Syndrome’ എന്ന ഫൈനൽ എപ്പിസോഡിന് 9.5 ആണ് IMDB റേറ്റിംഗ്
⏹️ LAUGHFING TRACK ⏹️
🔵സിറ്റ്കോം സീരിസുകളിൽ പൊതുവെ എല്ലാത്തിലും LT കാണും. ചിലർക്ക് ഇത് ഇഷ്ടമല്ല.എനിക്ക് സെറ്റ് ആയ കൊണ്ട് LT യുള്ള സീരീസ് കാണാൻ നല്ല താല്പര്യമാണ്, ഇതിൽ പക്ഷെ ഇവർ ചില ഇടത്തു ഓവർ ആയി അനവശ്യമായി ചിരിക്കുന്ന പോലെ തോന്നി.( കോമഡി ഇല്ലാത്ത പോർഷനിൽ പോലും )
⏹️⏹️സീരിസ് കാണാൻ പോകുന്നവരോട് ⏹️⏹️
🔵നിങ്ങൾ ‘Star Wars’മൂവീസ് കണ്ടില്ലെങ്കിൽ അതൊന്നു കണ്ടു നോക്കുന്ന നല്ലതായിരിക്കും. ഒരുപാടു സ്റ്റാർ വാർസ് റഫറൻസുകൾ ഉള്ള ഈ സീരിസിൽ ചില കോമഡി ഒക്കെ നമ്മക്ക് കത്തണം എങ്കിൽ ആ സിനിമകൾ കാണുക തന്നെ ചെയ്യണം.അത് പോലെ തന്നെ സൂപ്പർ ഹീറോ സിനിമകൾ എല്ലാം കണ്ടിട്ടുള്ള അല്ലെങ്കിൽ അതിനെ പറ്റി അറിവ് ഉള്ളത് നല്ലതാണ് . ഒരു കോമിക് ബുക്ക് സ്റ്റോർ തന്നെ പ്രധാനപ്പെട്ട കഥാപാത്രമായി വരുന്ന സീരിസിൽ അതിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഞാൻ പറയേണ്ടല്ലോ
🔵ആദ്യ സീസൺ കുറെ സയൻസ് / ഫിസിക്സ് റിലേറ്റഡ് കോമഡി കണ്ടപ്പോൾ ഇവരുടെ ഇടയിൽ പെട്ടുപോയ സീരീസിലെ കഥാപാത്രമായ പെന്നിയുടെ അവസ്ഥ തന്നെയായിരുന്നു എനിക്കും. ഒന്നും മനസ്സിലാവുന്നില്ല.
സയൻസ് റിലേറ്റഡ് കോമഡി മാത്രമാണെന്ന് കരുതി ഒരു സീസൺ കഴിഞ്ഞു സ്കിപ് ചെയ്യാൻ വിചാരിക്കുമ്പോൾ ആണ് സാധാ കോമഡിയുടെ വരവ്. പിന്നെ ചിരിയുടെ മാല പടക്കം തന്നെയായിരുന്നു 😋
😋. (ഒന്നു സെറ്റ് ആവാൻ കുറച്ചു ടൈം എടുക്കും അത് കഴിഞ്ഞു കിട്ടിയാൽ പിന്നെ മിനുട്ടിനു മിനുട്ടിനു ചിരിക്കാൻ വകയുണ്ട് സീരിസിൽ )എന്തിനേറെ പറയുന്നു ഒരു സെക്കന്റ് പോലും സ്‌ക്രീനിൽ വരാതെ വെറും ശബ്ദം കൊണ്ട് മാത്രം നിങ്ങളെ പൊട്ടി ചിരിപ്പിക്കുന്ന കഥാപാത്രം ഉണ്ട് സീരിസിൽ
⏹️ Negatives ⏹️
🔵ഒരു 7 സീസൺ വരെ Consistent ആയിട്ടു എല്ലാ എപ്പിസോഡിലും കിടു കോമഡിസ് ഉണ്ടായിരുന്നു. പക്ഷെ 7 th സീസൺ കഴിഞ്ഞപ്പോൾ ക്വാളിറ്റി നല്ലോണം ഡ്രോപ്പായി 7 th സീസണിന് ശേഷം 75% കോമഡിസും Repetitive ആയിട്ടു തോന്നി. ഇടക്ക് ചില എപ്പിസോഡുകൾ മാത്രമായിരുന്നു നല്ല കോമഡിസ് ഉണ്ടായിരുന്നത്. അതിന്റെ ഇടയിൽ Penny ഷോർട് ഹെയറിൽ വന്നൊരു സീസൺ ഉണ്ടായിയുന്നു 🙏🙏
NB : എന്റെയൊരു സജഷൻ പറയുകയാണെങ്കിൽ. Friends, HIMYM, The Office ഇതൊക്കെ കണ്ട ശേഷം Big Bang കാണുന്നയാവും നല്ലത്.
⏹️⏹️ My_Rating : 4.2/5 ⏹️⏹️