ഇനി ജെറ്റ്‌ വിമാനവും കപ്പലും ഈ ഓണ്‍ലൈന്‍ ബില്ല്യണയര്‍ ഷോപ്പില്‍ നിന്നും വാങ്ങാം

288

2

ഒരു ബില്ല്യണയര്‍ ആവുക എന്നത് അത്രയും പ്രയാസമുള്ള കാര്യം തന്നെയാണ്. അത് പോലെ തന്നെ പ്രയാസമാണ് ഒരു ജെറ്റ്‌ വിമാനം വാങ്ങുന്നതും ഒരു കപ്പല്‍ വാങ്ങുന്നതും. എന്നാല്‍ നമ്മളൊരു ബില്ല്യണയര്‍ ആയി എന്ന് വെക്കുക. നമുക്കൊരു ജെറ്റ്‌ വിമാനം ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ആഗ്രഹം തോന്നിയാലോ? അതും റെഡി ആണെന്നാണ്‌ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഇതാണാ ഗുഡ്‌ ന്യൂസ്, ദി ബില്ല്യണയര്‍ ഷോപ്പ്‌ എന്ന വെബ്സൈറ്റ് നിങ്ങള്‍ക്ക്‌ ഈ വിധ സൌകര്യങ്ങള്‍ എല്ലാം ഒരുക്കുന്നു. ഈ വെബ്‌സൈറ്റില്‍ എറിയാന്‍ നിങ്ങളുടെ കയ്യില്‍ കോടികള്‍ ഉണ്ടെങ്കില്‍ ബാക്കി എല്ലാം അവര്‍ ഏറ്റു കൊള്ളും. 8 മില്ല്യണ്‍ ഡോളറിന്റെ ഒരു കൊട്ടാര സമുച്ചയം മിയാമിയില്‍ വാങ്ങണം എന്നുണ്ടോ ? എങ്കില്‍ ഈ സൈറ്റില്‍ കയറി നിങ്ങളുടെ ഷോപ്പിംഗ്‌ കാര്‍ട്ടില്‍ ആഡ് ചെയ്തു ചെക്ക്‌ ഔട്ട്‌ ചെയ്തോളൂ. ഇനി വാങ്ങേണ്ടത് ഒരു ഫെറാറി 458 സ്പോര്‍ട്സ്‌ കാര്‍ ആണെങ്കിലോ 230,000 ഡോളറിനു അതും ഷോപ്പിംഗ്‌ കാര്‍ട്ടില്‍ റെഡിയാണ്.

ഇങ്ങനെ ഒരു വെബ്സൈറ്റ്‌ ഉണ്ടാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചോദിച്ചപ്പോള്‍ ഈ കമ്പനി പ്രതിനിധി പറഞ്ഞതിങ്ങനെ,

ലക്ഷ്വറി സാധനങ്ങള്‍ ഇന്റര്‍നെറ്റ് വഴി വാങ്ങാന്‍ സാധിക്കാറില്ല സാധാരണ. ആ ഒരു കുറവാണ് നമ്മള്‍ പരിഹരിക്കുന്നത്.

ഈ സൈറ്റില്‍ ഇപ്പോള്‍ ഏറ്റവും പോപ്പുലര്‍ ആയ പ്രോഡക്റ്റ് ആയി ഡിസ്പ്ലേ ചെയ്തിരിക്കുന്നത് ലക്ഷ്വറി ചെറു കപ്പലുകള്‍ ആണ്. തൊട്ടു പിറകെ നില്‍ക്കുന്നത് ജെറ്റ്‌ വിമാനങ്ങളും.

ഈ വായിക്കുന്ന നിങ്ങളില്‍ ഒരു ബില്ല്യണയര്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങളൊരു ബില്ല്യണയര്‍ ആണെങ്കില്‍ എന്താവും നിങ്ങളാദ്യം വാങ്ങുക? കമന്റ് വഴി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാം.