The Blind Christ
(2016/Chile/Spanish).
[Drama]{5.8/10 of 294}
Mohanalayam Mohanan
രണ്ടു യാത്രകളുടെ കഥയാണ് ഈ സിനിമ,ഒരേ സമയം നടക്കുന്ന രണ്ടു യാത്രകള്‍.താന്‍ ക്രിസ്തുവാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന മൈക്കിളെന്ന ചെറുപ്പക്കാരന്‍ തന്റെ വിശ്വാസം സ്വയം ഉറപ്പിക്കാന്‍ നടത്തുന്ന ആത്മീയ തലത്തിലുള്ള യാത്രയാണ് ആദ്യത്തേത്,മൈക്കിള്‍ തന്റെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ കിലോമീറ്ററുകള്‍ അകലെ മരുഭൂമിക്കപ്പുറം ഖനിയില്‍ ജോലി ചെയ്യുന്ന മൌറീഷ്യോ പിന്‍റോ വിനെ കാണാന്‍ നടത്തുന്ന യാത്രയും കൂടിയാണ്.പിന്‍റോ ഒരപകടത്തില്‍ പെട്ട് കാലിന് പരിക്കേറ്റ് സുഖമില്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞാണ് ആ യാത്ര.ദാരിദ്ര്യം പിടിച്ച ചിലിയന്‍ ഗ്രാമങ്ങളിലൂടെയാണ് മരുഭൂമിയിലൂടെയാണ് മൈക്കിളിന്റെ ആ യാത്ര.
ചെറുപ്പത്തില്‍ അവന്‍ മരുഭൂമിയില്‍ സുഹൃത്ത് പിന്‍റോവിനോടൊപ്പം ചെന്ന്‍ ഒരുണക്ക മരത്തില്‍ കരങ്ങളില്‍ ആണിയടിച്ച് കാത്തിരുന്നിരുന്നു,ദൈവത്തിന്നായി.പിന്നീട് കൈകളും തലയും ആകാശത്തേക്കുയര്‍ത്തി മണിക്കൂറുകള്‍ കാത്തിരുന്ന്,പക്ഷേ എല്ലാം നിഷ്ഫലം.സമയം വൈകിയതിനാല്‍ അവര്‍ക്ക് വീട്ടിലെത്താനായില്ല.പക്ഷേ അന്ന് രാത്രി ദൈവം ഇവരുണ്ടാക്കിയ തീക്കൂനയിലെ തീയിലൂടെ മൈക്കീളിനോട് സംസാരിച്ചു.”നീ തേടുന്ന ദൈവം വെളിയിലല്ല മൈക്കീള്‍ . അത് മനസ്സിലാക്കിയാല്‍ നീയാകും ക്രിസ്തു.”അവന്റെ ദരിദ്രഗ്രാമത്തില്‍ സൈക്കിള്‍ റിപ്പയറിങ്ങ് ഷോപ്പ് നടത്തിയാണ് അവന്‍ ജീവിക്കുന്നതു.ഒരു അല്‍ഭുതം സംഭവിപ്പിക്കാനുള്ള അവന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുന്നു.തന്നേയുയല്ല നാട്ടുകാര്‍ മുഴുവന്‍ അവനെ കളിയാക്കാനും തുടങ്ങുന്നു.പിന്നീടാണ് പിന്‍റോവിനെ കാണാന്‍ അവന്‍ യാത്രയാരംഭിക്കുന്നത്.
സ്വന്തം പിതാവിനോട് പിണങ്ങി കാലില്‍ ഒരു ചെരിപ്പു പോലുമില്ലാതെയാണ് അവന്‍ നടക്കുന്നതു..ഇവന്‍ ചെല്ലുന്ന ഗ്രാമങ്ങളിലൊക്കെ ഇവനേ ക്രിസ്തുവായി കാണുന്നുണ്ട് ജനങ്ങള്‍.ദരിദ്രമായ ചിലിയന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അവന് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കുന്നു,എന്തിന് ഒരു സ്ത്രീയെ അറിയാനുള്ള അവസരം പോലും അവന് ലഭിക്കുന്നു.എന്നിട്ടും പൊള്ളി വെന്ത കാലുകളുമായി വേച്ച് വേച്ച് അവന്‍ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.എന്നിട്ടോ?അല്പ്പം തത്ത്വചിന്താ പരമാണ് സിനിമ,ലേശം സ്ലോവുമാണ്.കണ്ടു കഴിഞ്ഞാല്‍ ഒരു സംതൃപ്തി അനുഭവപ്പെടും.ക്രിസ്റ്റോഫര്‍ മുറേ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പമ്പാ ഡെൽ തമരുഗല്‍ എന്ന ഗ്രാമത്തിലെ സാധാരണ ജനങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.
Michael Silva മൈക്കീളായി മികച്ചു നില്ക്കുന്നു. Inti Briones ന്റ്റെ ക്യാമറ സിനിമയുടെ സന്ദര്യത്തിന് ആദ്യാവസാന കാരണമാകുന്നു.ചിലിയന്‍ മരുഭൂമിയുടെ വശ്യതയും രൌദ്രതയുമൊക്കെ നമുക്ക് ഇദ്ദേഹം നല്കുന്നു.ചിത്രത്തോട് ഒട്ടിച്ചേര്‍ന്ന് ഒഴുകുന്ന മൃദുവാണ് സംഗീതം.Alexander Zekke ആണ് സംഗീതം.. പെട്ട് കാലിന് പരിക്കേറ്റ് സുഖമില്ലാത്ത അവസ്ഥയിലാണെന്ന് അറിഞ്ഞാണ് ആ യാത്ര.ദാരിദ്ര്യം പിടിച്ച ചിലിയന്‍ ഗ്രാമങ്ങളിലൂടെയാണ് മരുഭൂമിയിലൂടെയാണ് മൈക്കിളിന്റെ ആ യാത്ര.ചെറുപ്പത്തില്‍ അവന്‍ മരുഭൂമിയില്‍ സുഹൃത്ത് പിന്‍റോവിനോടൊപ്പം ചെന്ന്‍ ഒരുണക്ക മരത്തില്‍ കരങ്ങളില്‍ ആണിയടിച്ച് കാത്തിരുന്നിരുന്നു,ദൈവത്തിന്നായി.പിന്നീട് കൈകളും തലയും ആകാശത്തേക്കുയര്‍ത്തി മണിക്കൂറുകള്‍ കാത്തിരുന്ന്,പക്ഷേ എല്ലാം നിഷ്ഫലം.സമയം വൈകിയതിനാല്‍ അവര്‍ക്ക് വീട്ടിലെത്താനായില്ല.പക്ഷേ അന്ന് രാത്രി ദൈവം ഇവരുണ്ടാക്കിയ തീക്കൂനയിലെ തീയിലൂടെ മൈക്കീളിനോട് സംസാരിച്ചു.”നീ തേടുന്ന ദൈവം വെളിയിലല്ല മൈക്കീള്‍ . അത് മനസ്സിലാക്കിയാല്‍ നീയാകും ക്രിസ്തു.”അവന്റെ ദരിദ്രഗ്രാമത്തില്‍ സൈക്കിള്‍ റിപ്പയറിങ്ങ് ഷോപ്പ് നടത്തിയാണ് അവന്‍ ജീവിക്കുന്നതു.
ഒരു അല്‍ഭുതം സംഭവിപ്പിക്കാനുള്ള അവന്റെ എല്ലാ ശ്രമങ്ങളും വിഫലമാകുന്നു.തന്നേയുമല്ല നാട്ടുകാര്‍ മുഴുവന്‍ അവനെ കളിയാക്കാനും തുടങ്ങുന്നു.പിന്നീടാണ് പിന്‍റോവിനെ കാണാന്‍ അവന്‍ യാത്രയാരംഭിക്കുന്നത്.സ്വന്തം പിതാവിനോട് പിണങ്ങി കാലില്‍ ഒരു ചെരിപ്പു പോലുമില്ലാതെയാണ് അവന്‍ നടക്കുന്നതു..ഇവന്‍ ചെല്ലുന്ന ഗ്രാമങ്ങളിലൊക്കെ ഇവനേ ക്രിസ്തുവായി കാണുന്നുണ്ട് ജനങ്ങള്‍.ദരിദ്രമായ ചിലിയന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്ര അവന് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിക്കുന്നു,എന്തിന് ഒരു സ്ത്രീയെ അറിയാനുള്ള അവസരം പോലും അവന് ലഭിക്കുന്നു.എന്നിട്ടും പൊള്ളി വെന്ത കാലുകളുമായി വേച്ച് വേച്ച് അവന്‍ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.എന്നിട്ടോ?അല്പ്പം തത്ത്വചിന്താ പരമാണ് സിനിമ,ലേശം സ്ലോവുമാണ്.കണ്ടു കഴിഞ്ഞാല്‍ ഒരു സംതൃപ്തി അനുഭവപ്പെടും.
ക്രിസ്റ്റോഫര്‍ മുറേ ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പമ്പാ ഡെൽ തമരുഗല്‍ എന്ന ഗ്രാമത്തിലെ സാധാരണ ജനങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. Michael Silva മൈക്കീളായി മികച്ചു നില്ക്കുന്നു. Inti Briones ന്റ്റെ ക്യാമറ സിനിമയുടെ സന്ദര്യത്തിന് ആദ്യാവസാന കാരണമാകുന്നു.ചിലിയന്‍ മരുഭൂമിയുടെ വശ്യതയും രൌദ്രതയുമൊക്കെ നമുക്ക് ഇദ്ദേഹം നല്കുന്നു.ചിത്രത്തോട് ഒട്ടിച്ചേര്‍ന്ന് ഒഴുകുന്ന മൃദുവാണ് Alexander Zekke ആണ് സംഗീതം.