ദി ബ്ലൂ കഫ്ര്ടെന്‍
The Blue Caftan (2022/ Arabic/ France, Morocco, Belgium, Denmark)
[7.6/10 of 4.7K]{Drama,Romance}

Mohanalayam Mohanan

[Caftan എന്നു പറഞ്ഞാല്‍ അരയ്ക്കു ചുറ്റും കെട്ടി ധരിക്കുന്ന ഒരു അയഞ്ഞ കുപ്പായം എന്നാട് അര്‍ത്ഥം.] Nabil Ayouch ലും ചിത്രത്തിന്‍റെ സംവിധായികയും ആയ Maryam Touzani യിം ചേര്‍ന്ന് എഴുതിയ തിരനാടകത്തില്‍ നിന്നും കടഞ്ഞെടുത്ത അതിലോലമായ ഒന്നാണ് ഈചിത്രം. പ്രത്യേകിച്ചും ഹോമോ സെക്ഷ്വലുകളെ സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍, പരാജയപ്പെട്ട കുടുംബജീവിതം നയിക്കുന്ന ഹലീമുനെം ഭാരൃ മീനയുടെയും ദുരന്ത കഥയാണ് ചിത്രം.

യാഥാസ്ഥിതിക സമൂഹം നിര്‍ണയിക്കുന്ന രീതിയില്‍ ജീവിതം ജീവിച്ചു തീർക്കേണ്ട അവസ്ഥ പല മനുഷ്യരിലും ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ വിവാഹത്തിൽ പോലും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ഇത്തരം കടന്നാക്രമണങ്ങൾ ഉണ്ടാവുന്നുണ്ട്. പരസ്പരം ഇഷ്ടപ്പെടാതെ മറ്റൊരു വ്യക്തിയ്‌ക്കൊപ്പം ജീവിക്കുന്നതിലും ബുദ്ധിമുട്ടാണ് ജെൻഡർ, ലൈംഗിക താൽപര്യങ്ങൾ തുടങ്ങിയവ മനസ്സിലാക്കാതെ ഒരാൾക്കൊപ്പം ജീവിക്കുക എന്നത്. അത് തകർക്കുന്നത് മറ്റൊരാളുടെ ജീവിതം കൂടിയാണ്.(മലയാളത്തിലിറങ്ങിയ കാതല്‍ ദി കോര്‍ എന്ന ചിത്രം ഓര്‍ക്കുക,അതിന്‍റെ പേരില്‍ ഉണ്ടാക്കിയ കോലാഹലങ്ങളും ഓര്‍ക്കുക.)

ഹോമോ സെക്ഷ്വലായ ഹലിമും രോഗിണിയ മീനയും ഭാര്യഭര്‍ത്താക്കാക്കന്മാരാണ്. സ്ത്രീകളുടെ അയഞ്ഞ മേല്‍ വസ്ത്രങ്ങളില്‍ പട്ടുനൂലുകൾ കൊണ്ട് പരമ്പരാഗത രീതിയിൽ എംബ്രോയ്ഡറി വർക്ക് ചെയ്തു ജീവിക്കുന്നതാണ്‍ ഇവര്‍.ഹലിമം എംബ്രോയ്ഡറി വർക്ക് ചെയ്യുകയും മീന അത് വില്‍ക്കുകയും ചെയ്യും.ഇടയ്ക്ക് ഹലീമം പൊതുകുളിമുറിയിലെക്ക് പോവുകയും തന്‍റെ കാര്യം സാധിച്ചു തിരിച്ചു വരിച്ചകയും ചെയ്യും.മീനക്ക് ഇത് കൃത്യമായി അറിയാം,എന്നാല്‍ അവള്‍ ഇതിനെക്കുറിച്ച മൌനം പാലിക്കുന്നു. ഹലീം തന്റെ രോഗിയായ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെങ്കിലും ദാമ്പത്യ ജീവിതം മുകളിൽ സൂചിപ്പിച്ച പോലെയാണ്. അതുകൊണ്ട് തന്നെ ഇരുവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്.

അതിനിടയിലേക്കാണ് യുസഫ് എന്ന പുതിയ അപ്രന്റീസ് അവരുടെ കടയിലേക്ക് കടന്ന് വരുന്നത്.സുന്ദരനും യുവാവുമായ യുസഫ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അതിവേഗം മീന തന്നെ ഇടപെട്ട് പരിഹരിക്കുന്നു.അന്നുരാത്രി ഹലീമം , മരണാസന്നമായ തന്‍റെ ഭാര്യയോട് എല്ലാം തുറന്നു പറയുന്നു. കുറ്റബോധം കൊണ്ട പൊറുതിമുട്ടിയ ഹലീനെ തന്‍റെ ഭാര്യയുടെ മുന്നില്‍ തന്‍റെ ജീവിതം തുറന്നു വെക്കുകയാണ് .നിയന്തണം വിട്ടു കരയുന്ന തന്‍റെ ഭര്‍ത്താവിനെ പറ്റാവുന്ന രീതിയില്‍ അടുക്കി പിടിച്ചുകൊണ്ട് മീന പറയുന്നത് ഇങ്ങനെ:-“നിന്‍റെ അത്രയും വിശ്വസിക്കാവുന്നവനും നല്ലവണ്ണം സ്നേഹമുള്ളവനും അയ ഒരാളെ എന്‍റെ ജീവതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടില്ല.നിങ്ങളുടെ ഭാര്യായിരുന്നില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരിക്കലും ഭയപ്പെടരുത് ഹലിമം.” മീനയുടെ വാക്കുകള്‍ ഹലീമിനെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു.

 

You May Also Like

അനുപമ പരമേശ്വരന്റെ ലിപ് ലോക്ക് രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചിരിക്കുകയാണ്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമാ…

ഇടതെന്ന ലേബലിൽ വലതുപക്ഷ ഉത്പന്നങ്ങളായി പുറത്തുവരുന്ന സിനിമകളെക്കാൾ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം അടയാളപ്പെടുത്താൻ ശ്രമിച്ച സിനിമകളാണ് രാജീവ് രവിയുടേത്

അനൂപ് കിളിമാനൂർ ‘മറവിക്കെതിരായ ഓർമ്മയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ സമരം.’ -മിലൻ കുന്ദേര തുറമുഖം റിലീസ്…

ഇംഗ്ലീഷ് ചിത്രമായ ‘സമ്മർ ഓഫ് 42’ നെ അനുകരിച്ചാണോ മലയാളത്തിൽ ‘രതിനിർവ്വേദം’ ഉണ്ടായത് ?

ഈ ചിത്രത്തെയനുകരിച്ചാണ് പത്മരാജനും ഭരതനും രതിനിർവ്വേദമൊരുക്കിയതെന്ന ആരോപണം അക്കാലത്തും പിന്നീടും ഉയർന്നിരുന്നു..എന്തിന്, ഈയടുത്ത കാലത്തുപോലും ഒരു…

ഫാസിൽ -ഫഹദ് ചിത്രം ‘മലയൻകുഞ്ഞ്’ മികച്ച അഭിപ്രായവുമായി ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

ഫാസിൽ -ഫഹദ് ചിത്രം ‘മലയൻകുഞ്ഞ്’ മികച്ച അഭിപ്രായവുമായി ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന് അയ്മനം സാജൻ…