ശരത് ശാന്തിനി വി എസ്

THE BOOGEYMAN (2023)

രാത്രി കാലങ്ങളിൽ കുട്ടികളുടെ ആത്മാവിനെ ആഹാരമാക്കി വിശപ്പടക്കുന്ന ഒരു ഭീകര സത്വം, അതാണ് ബൂഗിമാൻ എന്ന കൺസെപ്റ്. ഇതേ കൺസെപ്ടിനെ ആസ്പദമാക്കി തന്നെ ആണ് 2023 ഇൽ ഇറങ്ങിയിരിക്കുന്ന ദി ബൂഗിമാനും.

ഹാർപ്പർ ഫാമിലി ഒരു ട്രാജഡിയെ അഭിമുഖരിച്ചു കൊണ്ടിരിക്കുകയാണ്. ഹാർപ്പറിന് അയാളുടെ ഭാര്യയും, സാടിക്കും സോയറിനും അവരുടെ അമ്മയും നഷ്ടപ്പെട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഹാർപ്പർ ഒരു മെന്റൽ തെറാപ്പിസ്റ്റ് ആണ്. അങ്ങനെ ഇരിക്കെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് ലെസ്റ്റർ ബില്ലിംഗ്സ് എന്ന ആളുടെ വരവ്. അയാൾ ഹാർപെറുമായി സംസാരിക്കാൻ തുടങ്ങുന്നു. ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്നു കുട്ടികളെ വേട്ടയാടുന്ന ആ സത്വത്തെ കുറിച്ച് ആയാൽ പറയുന്നു, തന്റെ രണ്ടു മക്കളെയും ആ സത്വം കൊന്നു കഴിഞ്ഞിരിക്കുന്നു. അയാളുടെ പെരുമാറ്റത്തിൽ ആസാദാരണത്വം തോന്നിയ ഹാർപ്പർ പോലീസിനെ വിളിക്കുന്നു. അപ്പോഴേക്കും അയാൾ ആ വീട്ടിലെ ഒരു റൂമിൽ തൂങ്ങി മരിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ഇതേ സംഭവങ്ങൾ ഹാർപ്പർ ഫാമിലിയിലും തുടരുകയാണ്. വളരെ നീറ്റ് ആയാണ് ഫിലിം എടുത്തു വച്ചിരിക്കുന്നത്. ഹൊറാർ ഫിലിംസ് ഇഷ്ടപ്പെടുന്നവർക്ക് തെറ്റല്ലാത്ത ഒന്നര മണിക്കൂർ ആണ് ദി ബൂഗിമാൻ തരുന്നത്.

You May Also Like

ഇതാ വാരിസിലെ എല്ലാ ഗാനങ്ങളും, ജൂക് ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

പൊങ്കൽ റിലീസ് ആയി പുറത്തിറങ്ങാനിരിക്കുന്ന വിജയ് നായകനായ ‘വാരിസി’ന്റെ ഓഡിയോ ലോഞ്ച് ഇന്നലെയായിരുന്നു. വിജയും രശ്മികയും…

ബിഗ്ബോസിൽ വീണ്ടും പ്രണയം. ഇത്തവണ തുറന്നുപറഞ്ഞത് ബ്ലെസ്സി.

ബിഗ് ബോസ് നാലാം സീസൺ മനോഹരമായിത്തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും പോലെ തന്നെ ഇത്തവണയും പ്രണയങ്ങൾ മുളച്ചു കഴിഞ്ഞു. കഴിഞ്ഞദിവസം ആയിരുന്നു ആ പ്രണയങ്ങളിൽ ഒരു പ്രൊപ്പോസൽ സീൻ അരങ്ങേറിയത്

പുരസ്ക്കാര പെരുമഴയിൽ വിജയ് സേതുപതിയുടെ ‘ മാമനിതൻ ‘ !

പുരസ്ക്കാര പെരുമഴയിൽ വിജയ് സേതു പതിയുടെ ‘ മാമനിതൻ ‘ ! സി.കെ.അജയ് കുമാർ നടൻ…

“സിനിമയിൽ അവസരങ്ങൾ വല്ലാതെ തന്നെ കുറയുന്നു, സിനിമയിൽ വരാതെ MBA പഠിച്ചാൽ മതിയായിരുന്നു”

2006-ൽ റിലീസ് ചെയ്ത ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006),…