വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ മിനിറ്റുകളോളം ഇരിക്കുന്ന പയ്യന്റെ വീഡിയോ നിങ്ങൾ കണ്ടോ ? സത്യാവസ്ഥയെന്ത് ?

191

Baiju Raju

തിളച്ച വെള്ളത്തിൽ ഇരിക്കുന്ന ബാലൻ..
.
വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ മിനിറ്റുകളോളം ഇരിക്കുന്ന പയ്യന്റെ വീഡിയോ നിങ്ങൾ കണ്ടോ ??
.
ഇത് ചെയ്യാൻ 2 മാർഗങ്ങൾ ഉണ്ട്. താപനില കുറഞ്ഞ ദ്രാവകങ്ങൾ വെള്ളത്തിൽ കലർത്തിയാൽ ചെയ്യാം.
ബെൻസീൻ, എത്തനോൾ, ഡൈക്ലോറോമീഥേൻ ഒക്കെ ഇതിനായി ഉരുപയോഗിക്കാം.
പക്ഷെ ഈ വീഡിയോയിൽ അത് ആവാൻ ചാൻസ് ഇല്ല. പകരം ആ വലിയ ചട്ടിക്ക് ഉള്ളിലായി നമ്മുടെ അക്വേറിയത്തിലും മറ്റും ഉപയോഗിക്കുന്ന കൊച്ചു എയർ പമ്പു മുക്കി വച്ചിട്ടുണ്ടാകും. അവിടെ വരുന്ന കുമിള ശ്രദ്ധിച്ചാൽ അറിയാം. അത് ഒരു പ്രത്യേക ഇടത്തു മാത്രമാണ് വരുന്നത്.

താഴെ തീ കത്തുന്നത് കാരണം കുറച്ചു കഴിഞ്ഞു ചട്ടിയുടെ ചൂട് കൂടും. പക്ഷെ ചൂട് ശരീരത്തിൽ ഏൽക്കാതിരിക്കാൻ ചട്ടിയുടെ ഉള്ളിൽ താഴെയായി ഒരു മരപ്പലക വച്ച് അതിൽ ഇരുന്നാൽ മതി.
.വീഡിയോ കണ്ടാൽ അറിയാം..ഇവിടെ വെള്ളം തിളച്ചിട്ടും ആവി വരുന്നില്ല. കൂടാതെ തിളയ്ക്കുന്ന വെള്ളത്തിൽ കിടന്നിട്ടും വാടാത്ത പൂക്കളും കാണാം . ഇന്നാള് വെയിലത്ത് നിന്നപ്പോൾ തലചുറ്റി വീണ പയ്യനാ ഇപ്പോൾ തിളച്ച വെള്ളത്തിൽ ഇരിക്കുന്നത്.

video

Advertisements