Arun Vinay

The Bra..

The Bra.. നോക്കണ്ട അതന്നെ, അക്ഷരമൊന്നും മാറിയിട്ടില്ല.. പക്ഷെ ഏത് ജേണറിൽ കൂട്ടണം എന്നതിൽ മാത്രമേ സംശയമുള്ളൂ. ഡ്രാമ ആണെന്നും പറയാം, എന്നാൽ അഡൾട്ട് കോമഡി ആയിട്ടും കാണാതെ വയ്യ.. ലോജിക്കും, റിയാലിറ്റിയുമൊക്കെ ആഗ്രഹിക്കുന്നവർ ദയവായി സ്റ്റെപ് ബാക്, കാരണം ഇത്ര ചെറിയൊരു പ്രമേയത്തിൽ യാഥാർഥ്യവുമായി യാതൊരു വിധലുള്ള ബന്ധവും പുലർത്താത്ത എന്നാൽ അവതരണ മികവ് കൊണ്ട് അത്യുജ്ജ്വലമായ ഒരു ദൃശ്യവിരുന്നാണ് ദി ബ്രാ കാഴ്ചക്കാരന് സമ്മാനിക്കുന്നത്..

ജോലിയിൽ നിന്നും വിരമിക്കാറായ സത്യസന്ധനായ ലോക്കോ പൈലറ്റിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഇപ്പോൾ സ്വതന്ത്ര രാജ്യമായ അസർബെയ്ജാനിലാണ് സിനിമയിലെ മനോഹരമായ ഫ്രെയിമുകൾ ജനിച്ചത്. നിറം മങ്ങിയ ഫിൽറ്ററുകളിലൂടെ ഒരു വിന്റേജ് ഫീൽ സിനിമ കാഴ്ചക്കാരന് സമ്മാനിക്കുമ്പോൾ ഓരോ ഫ്രെയിമും ഒന്നിനൊന്നു മത്സരിച്ചു നിൽക്കുന്നത് പോലെ തോന്നിപോകും.

സാധാരണക്കാരും, ദരിദ്രരും താമസിക്കുന്ന ചേരിയിലൂടെയുള്ള യാത്രയ്ക്കിടയിൽ ആകസ്മികമായി ട്രെയിനിൽ കുടുങ്ങിയ ബ്രായുടെ ഉടമയെ തേടി നമ്മുടെ ലോക്കോ പൈലറ്റ് യാത്ര തുടങ്ങുന്നതിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ട്രെയിൻ പോകാത്ത സമയങ്ങളിൽ പാളങ്ങളിൽ കാരംസ് കളിച്ചും, പന്ത് കളിച്ചും, കുറുകെ അയകൾ കെട്ടി അതിൽ തുണി ഉണക്കുകയും ചെയ്യുന്നത് കാണാം. എന്നാൽ പാഞ്ഞു വരുന്ന ട്രെയിനിൽ നിന്നും ഓടി രക്ഷപെടുമ്പോൾ അയകളിലെ തുണികൾ പലപ്പോഴും അവർക്ക് നഷ്ടമാകും, പക്ഷേ ഡ്യുട്ടി കഴിഞ്ഞു മടങ്ങുന്ന ലോക്കോ പൈലറ്റ് അത് അതിന്റെ ഉടമയിലേക്കു എത്തിക്കാറാണ് പതിവും.

ഒരു ദിവസം അപ്രതീക്ഷിതമായി ട്രെയിനിൽ കുടുങ്ങുന്ന ബ്രായുടെ ഉടമയെ തേടി അദ്ദേഹം ചേരിയിലെ ഓരോ വീടുകളിലും കയറി ഇറങ്ങും, കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും ആദ്യമേ പറഞ്ഞല്ലോ ലോജിക്കിനൊന്നും ഒരു സ്ഥാനവുമില്ലാത്ത നർമ്മം നിറഞ്ഞ കുറേ സീനുകൾ ആണ് സിനിമയുടെ പ്രതേകത. കയ്യിൽ വന്നെത്തിയ ബ്രാ ഉടമയ്ക്ക് നൽകാനായി അദ്ദേഹവും ചായക്കടയിൽ ജോലി ചെയ്യുന്ന കുഞ്ഞി ചെക്കനും ചേർന്നു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളൊക്കെ വളരെ വിചിത്രമായി തോന്നിപ്പോയേക്കാം.

യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല എന്നിരിക്കെ സംഭാഷണം പോലുമില്ലാതെ ശരീരഭാഷയിലൂടെയും, ഫ്രെയിമുകളിലൂടെയും സഞ്ചരിക്കുന്ന സിനിമ സാധരണക്കാരന്റെ താഴ്ന്ന ജീവിത നിലവാരവും, സാമൂഹികവും സാമ്പത്തികവുമായ അവരുടെ അവസ്ഥാ വിശേഷണങ്ങളും ചർച്ച ചെയ്യുന്നുണ്ട്…

മൂവി ഇവിടെ കാണാം https://youtu.be/OacPVBcPlpU?si=kpPYjWrZEYgoZocI

Leave a Reply
You May Also Like

‘സല്യൂട്ട്’ തീയേറ്ററിലേക്കില്ല

‘സല്യൂട്ട്’ തീയേറ്ററിലേക്കില്ല (Sony LIV Release) ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രത്തിന് ബോബി – സഞ്ജയ്…

സലാർ കാണാൻ പോകുന്നവർ അറിയാൻ ചില കാര്യങ്ങൾ

സലാർ കാണാൻ പോകുന്നവർ അറിയാൻ ചില കാര്യങ്ങൾ: KGF ന്റെ കളർ ടോണും, സെറ്റും ഇട്ട്…

ചിലർക്ക് ദഹിക്കും ചിലർക്ക് ദഹിക്കില്ല , അതാണ് വിചിത്രം, ഒടിടിയിൽ മികച്ച അഭിപ്രായങ്ങളോടെ വിചിത്രം

അച്ചു വിജയൻ സംവിധാനം ചെയ്ത സിനിമയാണ് വിചിത്രം. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ ലാല്‍,…

സൂപ്പർ ഹീറോകളുടെ ഒരു യൂണിവേഴ്സ്, അതിന്റെ എല്ലാം മുകളിൽ അതുല്യ ശക്തിയായി “ജയ് ഹനുമാൻ” എന്ന അടിത്തറ

Das Anjalil മൂന്ന് വർഷങ്ങൾക്കു മുൻപ് പ്രശാന്ത് വർമ യൂണിവേഴ്സ് എന്ന ടാഗ് ലൈനിൽ “ഹനുമാൻ”…