“This is What you Get for f#%king around these Yakuzas!!
Go Home to Your MOTHER!!”
The Bride
KILL BILL
ഡയറക്ടർ : Quentin Tarantino
Starring : Uma Thurman

Mike Myers


കൊലയാളി ആയി ജീവിച്ചിരുന്ന ഒരു സ്ത്രീ താൻ ഗർഭിണി ആണെന്ന് അറിയുന്നത്തോടെ എല്ലാം അവസാനിപ്പിച്ചു സ്വസ്ഥമായി ജീവിക്കാൻ തീരുമാനിക്കുന്നു.എന്നാൽ അവളുടെ പഴയ കൂട്ടാളികൾ വിവാഹ റിഹേഴ്സലിന്റെ അന്ന് അവളെ ആക്രമിക്കുകയും വരൻ അടക്കം 9 പേരെ ( അവളുടെ വയറ്റിലുള്ള കുഞ്ഞിനെ ഉൾപ്പടെ ) കൂട്ടക്കൊല ചെയ്യുന്നു. പൂർണ ഗർഭിണി ആയ അവളെ തലവൻ ‘ബിൽ’ തലയിൽ ഷൂട്ട്‌ ചെയ്തു കോമയിൽ ആക്കുന്നു. 4 വർഷത്തിന് ശേഷം അവൾ കോമയിൽ നിന്ന് ഉണരുകയും അവർ അഞ്ചു പേരെയും വധിച്ചു പ്രതികാരം ചെയ്യാൻ ആയി ഇറങ്ങി തിരിക്കുകയും ചെയ്യുന്നു.

2000 ത്തിനു ശേഷം ഇറങ്ങിയതിൽ ഞാൻ കണ്ടിട്ടുള്ള ഒരു പെർഫെക്ട് ഫിലിം ആണ് ഇത്‌.ഇനി ഒരിക്കലും ഇത്‌ പോലെ ഒരു ചലച്ചിത്രമിറങ്ങില്ല. 100%👍 . ഇത്‌ പല ജേണറുകൾ ചേരുന്ന (genre blending) ഫിലിം ആണ്. അതായതു 1970 ലെ ജപ്പാനീസ് – ചൈനീസ് മാർഷ്യൽ ആർട്സ് സാമുറായ് ഫിലിം ടൈപ്പും ആണ്.. അതെ സമയം ഒരു സ്പെഗാട്ടി വെസ്റ്റേണും ആണ്.രണ്ടു വോള്യം ആയി ആണ് ഇത്‌ 2003-04 പുറത്തു വന്നത്.ഇതിന്റെ ആദ്യഭാഗം ഒരു ബുള്ളറ്റ് പോലെ അതിവേഗ മൂവി ആണ്.. രണ്ടാമത്തേത് ആക്ഷൻ മൂഡ് ഉള്ള ഒരു ഡ്രാമയും.

മനോഹരമായി ഫിലിം ഫോർമാറ്റിൽ ഷൂട്ട്‌ ചെയ്ത, എഡിറ്റ് ചെയ്ത അതിലും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോർ, സോങ്സ് , അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു ചിത്രം.ഒരു ഗ്രേ ഷെയ്ഡ് ഉള്ള, വളരെ ടഫ് ആയ എന്നാൽ വളരെ നോബിൾ ആയ ആൾ ആണ് ഇതിലെ നായിക. അതുപോലെ ഒരു ലോഡ് വില്ലന്മാരും .ഞാനുദ്ദേശിച്ചത് സാധാരണ സ്ത്രീ അധിഷ്ഠിത സിനിമയിലെ അഹങ്കാരിയായ എല്ലാം ഈസി ആയി അച്ചീവ് ചെയ്യുന്ന “ഞാൻ വലിയ സംഭവം ആണെ” എന്ന് കാണിക്കുന്ന ‘forced’ കഥപാത്രം അല്ല ദി ബ്രൈഡ് . വളരെ സ്ട്രഗിൾ ചെയ്തു ആണ് അവർ ലക്ഷ്യം പൂർത്തിയാക്കുന്നത്. മാത്രവുമല്ല പുള്ളിക്കാരിയുടെ ഉപദേശകർ പുരുഷന്മാര്‍ ആയ 3 ആചാര്യന്മാര്‍ ആണ്. അതില്‍ രണ്ടു പേരോട് ഒരു അച്ഛൻ-മകൾ ബന്ധം കാണാം ..എന്നാൽ ഇത് സ്പൂണ്‍ ഫീഡിംഗ് അല്ല ..( ഇന്ന് she hulk/ ക്യാപ്റ്റന്‍ മാര്‍വെല്‍ പോലെ ഇറങ്ങുന്ന പടങ്ങളില്‍ ഇതൊന്നും സ്വപ്നം പോലും കാണാന്‍ പറ്റില്ല )

ഒരേ സമയം വളരെ നിഷ്കരുണവും എന്നാൽ സാധാരണക്കാരോട് പോലും ആദരവോടെ സംസാരിക്കുന്ന ഒരു വാര്യർ ! ആദ്യ ചാപ്റ്ററില്‍ തന്നെ ബ്രൈഡ് എത്ര അപകടകരവും ഭയപ്പെടുത്തുന്നതും ആണെന്ന് സിനിമ കാണിച്ചു തരുന്നുണ്ട് .മറ്റൊരു പ്രത്യേകത ഒരു ആക്ഷൻ മൂവി എടുത്ത് വരുമ്പോ ആക്ഷൻ നന്നാവുമ്പോ ആക്ടിങ് താഴെ പോകും. എന്നാൽ ഉമാ തുർമൻ ഇത്‌ രണ്ടും കിക്കിടു ആയി ചെയ്തിട്ടുണ്ട്. ഒരു ഡയലോഗ് പോലും ഇല്ലാതെ vol 2 ആവസാനം ആശ്ചര്യം – ഭയം – സങ്കടം -വാത്സല്യം – റിലീഫ് ഇവ മുഖത്ത് വന്നിട്ട് എന്നിട്ട് അതിൽ നിന്ന് ക്രോധം മുഖത്തു വരുത്തുന്ന ഒരു സീൻ ഉണ്ട്!! അമ്പോ ( സ്പോലെർ ആയോണ്ട് പറയുന്നില്ല )അവൾ വളരെ നല്ല നടിയാണ്, അവളുടെ കഥാപാത്രം അൾട്ടിമേറ്റ് ബാഡാസ് ആയിരുന്നു !!

അതുപോലെ തന്നെ ഒരു ബീസ്റ്റ് മോഡിൽ നിൽക്കുമ്പോ ബ്രൈഡിന്റെ ‘മാതൃത്വം ‘ പെട്ടന്ന് ടേക്ക് ഓവർ ചെയ്യുന്നത് ഒക്കെ കിടു സീൻ ആണ് (even though she lost her child )😔 സിനിമാസ്വാദകരിൽ സിംഹഭാഗം ആൾക്കാരും ഇത്‌ കണ്ടു കാണും. അറിയാമല്ലോ ടാരന്റിനോ പടം ആണ്. നല്ല രീതിയിൽ വയലൻസ് ഉണ്ട്. ഫാമിലി ആയി കാണാതിരിക്കുക.ഒരു തികഞ്ഞ ചീത്ത പെണ്ണിനെ എങ്ങനെ സൃഷ്ടിക്കാം എന്നതിന് ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ആണ് ഈ ചലച്ചിത്രം.

ഇതിലെ ക്രേസി 88 ആയുള്ള ഫൈറ്റ് ഒരു100% പ്രാക്ടിക്കൽ ഫൈറ്റ് ആണ് നോ cgi.ഏകദേശം 25 മിനിറ്റ് വരും അത് .അതുപോലെ vol 2 ലെ ഡ്രൈവർ ആയുള്ള ഫൈറ്റ് , ചൈനീസ് ആചാര്യനും( pai mai )ആയുള്ള കുങ്ഫു സീൻസ് പ്രാക്ടീസ് ഒക്കെ ഇതിലെ ഹൈ മൊമൻറ്സ് ആണ് . പ്രതികാരം ഒരു നേരായ ലൈന്‍ അല്ല , കൊടുംകാട് പോലെ വഴി തെറ്റിക്കുന്നത് ആണെന്ന ഫിലോസഫി ഒക്കെ ഇതില്‍ പറയുന്നുണ്ട് ..അതൊരു ഒരിക്കലും അവസാനിക്കാത്ത സര്‍ക്കിള്‍/cycle ആണെന്നും..(20 years of KillBill 1)

You May Also Like

ആദ്യ പകുതിയിൽ ഹാസ്യ നായകനും രണ്ടാം പകുതിയിൽ ഭാവ ഗായകനും, ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ കരിയർ പോലെയാണ് കിഷോറിന്റെ കരിയറും

Bineesh K Achuthan ഇന്ന് കിഷോർ ദായുടെ അനുസ്മരണ ദിനം. അദ്ദേഹം ഈ ലോകത്തോട് വിട…

”രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു”, രണ്ടാമൂഴം പ്രോജക്റ്റിനെ കുറിച്ച് എംടി

മലയാളത്തിലെ ക്ലാസിക് കൃതികളിൽ ഒന്നാണ് എംടിയുടെ രണ്ടാമൂഴം. ഇത് സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടു എല്ലാവിധ ചർച്ചകൾ നടക്കുന്നുണ്ട്.…

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം, ആദ്യമായി അധ്യാപകനാകുന്നു, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം. ആദ്യമായി അധ്യാപകനാകുന്നു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി. പി.ആർ.ഒ- അയ്മനം…

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്നു ചാർമിള