The Broken Circle Breakdown (2012)
Country: Belgium

കണ്ടിട്ട് ഏറെ നാളുകൾക്ക് ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ബെൽജിയൻ നോൺ-ലീനിയർ ചിത്രമാണ് ദി ബ്രോക്കൺ സർക്കിൾ ബ്രേക്ക് ഡൌൺ. മനോഹരമായി രൂപപ്പെടുത്തിയതും വൈകാരികമായി പ്രതിധ്വനിക്കുന്നതുമായ ഒരു സിനിമ എന്ന് പറയാം.

എലീസും ദിഡിയറും എന്ന ദമ്പതികളുടെ വൈകാരികമായ കഥ പറയുന്നു ചിത്രമാണ്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്തമായ വിശ്വാസങ്ങളുള്ള എലീസിനെയും ദിദിയറെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്. എലിസ് സംഗീതത്തോട് ഇഷ്ടമുള്ള ഒരു ടാറ്റൂ ആർട്ടിസ്റ്റാണ്, അതേസമയം ദിദിയർ പരമ്പരാഗത ബ്ലൂഗ്രാസ് സംഗീതത്തിൽ ബാഞ്ചോ വായിക്കുന്ന ഒരാളാണ്. അവരുടെ ഇടയിൽ പല അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്, പക്ഷെ അവരുടെ ബന്ധം ആഴത്തിലുള്ളതായിരുന്നു.

അവർ ഒരുമിച്ച് അവരുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ട് പോവുന്നതിനു ഇടയിൽ അവർക്ക് ഒരു മകൾ ജനിക്കുകയും, വൈകാതെ തന്നെ തങ്ങളുടെ മകൾ മെയ്ബെൽ ഗുരുതരമായ രോഗത്തിനു അടിമയാണ് എന്ന് തിരിച്ചറിയുകയും അപ്രതീക്ഷിതമായ ഈ സഹചര്യത്തെ പരസ്പരം നേരിടുമ്പോൾ ഇടയിൽ വരുന്ന അഭിപ്രായ വ്യത്യാസങ്ങളും, വിശ്വാസവും അവരുടെ ബന്ധത്തെ ബാധിക്കുന്നു.

മകളുടെ അസുഖം കൈകാര്യം ചെയ്യുന്ന മാതാപിതാക്കളെന്ന നിലയിൽ അവരുടെ വൈകാരിക പ്രകടനങ്ങൾ ഗംഭീരമാകിയിരിക്കുന്നു. സിനിമയിലുടനീളം, അവരുടെ ജീവിതത്തോടുള്ള സ്നേഹത്തെയും അഭിനിവേശത്തെയും പ്രതിനിധീകരിക്കുന്ന മനോഹരമായ രംഗങ്ങൾ ഉണ്ട്. ബ്ലൂഗ്രാസ് സംഗീതം കൂടി ചേരുമ്പോൾ വളരെ മനോഹരമായി ചിത്രം നീങ്ങുന്നു.

ആളുകൾ ജീവിതത്തിൽ ഒരു പ്രതിസന്ധി അസുഖത്തിന്റെ രൂപത്തിൽ വന്നാൽ എങ്ങനെ നേരിടുന്നുവെന്നും, പ്രണയം, മതം, മനുഷ്യന്റെ വിത്യസ്ത അനുഭവങ്ങൾ എന്നിവയിലേക്ക് സിനിമ കടന്നുപോകുന്നുണ്ട്. തീർച്ചയായും നിങ്ങൾ കണ്ടിരിക്കണ്ട ചിത്രമാണ് ‘ദി ബ്രോക്കൺ സർക്കിൾ ബ്രേക്ക് ഡൌൺ’ .

Leave a Reply
You May Also Like

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളായ “അയ്യർ ഇൻ അറേബ്യ ” ട്രെയ്‌ലർ

മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം…

വിദൂര പർവതങ്ങളിൽ പരസ്പരം അഭിമുഖീകരിക്കുമ്പോൾ പ്രണയത്തിലാകുന്ന രണ്ട് കേബിൾകാർ അറ്റൻഡന്റുകളുടെ കഥയാണ് ‘ഗോണ്ടോള’

GONDOLA IFFK 2023 Vinod Kumar Prabhakaran വീറ്റ് ഹെൽമറിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ…

അവധിക്കാലം തകർത്ത് ആഘോഷിച്ച് മാളവിക. ഈ സ്ഥലം എവിടെയാണെന്ന് അറിയുമോ?

മലയാളികളുടെ ഇഷ്ടപ്പെട്ട യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. ഒട്ടനവധി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്

നീല പട്ടു സാരിയിൽ തിളങ്ങി ഷംന കാസിം.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിലുള്ള താരമാണ് ഷംന കാസിം. താരം പൂർണ്ണ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നർത്തകിയായ താരം അവിടെ കഴിവു തെളിയിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.