ടോണി മെയ്‌ലം സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ അമേരിക്കൻ സ്ലാഷർ ചിത്രമാണ് ദി ബേണിംഗ്, കൂടാതെ ബ്രയാൻ മാത്യൂസ്, ലിയ അയേഴ്‌സ്, ബ്രയാൻ ബാക്കർ, ലാറി ജോഷ്വ, ലൂ ഡേവിഡ് എന്നിവരും അഭിനയിച്ചു. ക്രോപ്‌സി മാനിയാകിന്റെ ന്യൂയോർക്ക് നഗര ഇതിഹാസത്തെ അടിസ്ഥാനമാക്കി, നിർമ്മാതാവ് ഹാർവി വെയ്‌ൻ‌സ്റ്റൈൻ, ടോണി മെയ്‌ലം, ബ്രാഡ് ഗ്രേ എന്നിവർ വിഭാവനം ചെയ്ത കഥയിൽ നിന്ന് ബോബ് വെയ്‌ൻ‌സ്റ്റൈനും പീറ്റർ ലോറൻസും ചേർന്നാണ് തിരക്കഥ എഴുതിയത്. യെസ് എന്ന പ്രോഗ്രസീവ് റോക്ക് ബാൻഡിലെ റിക്ക് വേക്ക്മാൻ ആണ് സ്‌കോർ ഒരുക്കിയത്.1980-ലെ വസന്തകാലത്ത് ന്യൂയോർക്കിൽ ചിത്രത്തിന്റെ കാസ്റ്റിംഗ് നടന്നു.

1981 മെയ് 8-ന് ഫിലിംവെയ്‌സ് ആണ് ദ ബേണിംഗ് തിയേറ്ററിൽ റിലീസ് ചെയ്തത്. അതിന്റെ നിരൂപക സ്വീകാര്യത ഏറെക്കുറെ പ്രതികൂലമായിരുന്നു, പല സിനിമാ നിരൂപകരും ഈ ചിത്രത്തിലെ ഗ്രാഫിക് വയലന്സിനെ Friday the 13th, Friday the 13th-2 എന്നീ ചിത്രങ്ങളുമായി ഉണ്ടായ സാമ്യങ്ങളെ പരിഹസിച്ചു. എന്നിരുന്നാലും, അത് പിന്നീട് ഒരു കൾട്ട് ക്ലാസിക് ആയിത്തീർന്നു. കൂടാതെ സിനിമാ നിരൂപകരിൽ നിന്ന് നല്ല പുനർമൂല്യനിർണ്ണയം ലഭിച്ചു. ഒരു ആസ്വാദനക്കുറിപ്പ് വായിക്കാം

🎬 The Burning (1981)
Horror / Slasher 🔞

സ്ലേഷർ സിനിമകളുടെ സുവർണ്ണ കാലഘട്ടമായിരുന്ന 70- 80 കളിൽ ഇറങ്ങിയ ഒരു ഡീസന്റ് മൂവി. ഏകാന്തമായ ബ്ലാക്ക്ഫൂട്ടിലെ ഒരു സമ്മർ ക്യാമ്പിൽ ഒരു രാത്രിയിൽ അഞ്ച് ക്യാമ്പർമാർ മദ്യപാനിയായ അവിടുത്തെ കെയർടേക്കർ ക്രോപ്സി യെ ഒരു പ്രാങ്ക് ചെയ്യാൻ പ്ലാനിടുന്നു.അയാളുടെ മുറിയിൽ പുഴുക്കളാൽ നിറഞ്ഞ ഒരു തലയോട്ടി തീകൊളുത്തി വെക്കുകയും ശേഷം ആ മുറിയിൽ ഉറങ്ങിക്കിടക്കുന്ന അയാളെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി എഴുന്നേൽപ്പിച്ച് ഞെട്ടിയ്ക്കാനാണ് പ്ലാൻ.

അങ്ങനെ ഇവരെ പ്ലാൻ പോലെ ചെയ്യുകയും ഞെട്ടിയെഴുന്നേറ്റ ക്രോപ്സിയുടെ കൈതട്ടി ആ തലയോട്ടി ബെഡിലേക്ക് വീണ് അയാൾക്ക് സാരമായി പൊള്ളലേൽക്കുകയും ചെയ്യുന്നു. ക്യാമ്പർമാർ ആരും തന്നെ അയാളെ രക്ഷപ്പെടുത്താതെ അവിടെ ഉപേക്ഷിച്ചു പോകുന്നു.ശേഷം ക്രോപ്സി എങ്ങനെയൊക്കെയോ അവിടുന്ന് പോയി ചികിത്സ നേടി അഞ്ചുവർഷത്തിനുശേഷം തന്നെ ഈ നിലയിലാക്കിയവരെ ഇല്ലാതാക്കാൻ പ്രതികാര ദാഹിയായി വീണ്ടും വരുന്നു! ശേഷം സ്‌ക്രീനിൽ.

കൊള്ളാവുന്ന ഒരു മൂവി തന്നെയാണിത്. ഈ മൂവിയുടെ അവസാനം വരെ ഒരു സസ്പെൻസ് മൂഡ് നിലനിർത്തുന്നുണ്ട്.ആയതിനാൽ ഒട്ടും ബോറടിക്കാതെ എൻഗേജിങ് ആയി കാണാൻ പറ്റുന്ന മൂവിയാണിത്.
വയലൻസ് & ന്യൂഡിറ്റി ഒക്കെ ആവശ്യത്തിനുണ്ട് 🔞 Friday The 13th മൂവിയ്ക്ക് സമാനമായ കഥ ആയി തോന്നി. ഈ ടൈപ് മൂവികളിൽ ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടുനോക്കുക..

**

 

You May Also Like

കടുവ ബോക്സോഫീസിൽ ഗർജ്ജിക്കുന്നു, നാലുദിവസം കൊണ്ട് 25 കോടി

ഒട്ടേറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് പൃഥ്വിരാജിന്റെ കടുവ പ്രദർശനത്തിന് എത്തിയത്. ചിത്രം ഇറങ്ങിയതിനു ശേഷവും അതിലെ…

‘നിപ്പ’ആഗസ്റ്റ് 19 ന്

‘നിപ്പ’ആഗസ്റ്റ് 19 ന് അയ്മനം സാജൻ ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം…

ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു

ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു…

ജനപ്രിയ നായകൻ ദിലീപിന്റെ രതീഷ് രഘുനന്ദൻ ചിത്രം ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായി

ജനപ്രിയ നായകൻ ദിലീപിന്റെ രതീഷ് രഘുനന്ദൻ ചിത്രം ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായി. പി ആർ ഓ…