വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു, വീഡിയോ

97

വിവാഹചിത്രീകരണത്തിനിടെ തന്റെ ജീവിതമായ ക്യാമറ നെഞ്ചോടു ചേർത്ത് ക്യാമറാമാന്റെ അന്ത്യം. ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടൻ ആണ് കുഴഞ്ഞ് വീണു മരിച്ചത്.പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്നു വിനോദ് . ഹൃദയാഘാതമാണ് മരണകാരണം. ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടന്ന് നിയന്ത്രണം തെറ്റി കുഴഞ്ഞുവീഴുകയായിരുന്നു. വീണപ്പോഴും ക്യാമറ ഉറപ്പിച്ച ട്രൈപ്പോഡിൽ നിന്നും വിനോദ് പിടിവിട്ടിരുന്നില്ല. കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. വിനോദിന്റെ അവസാന നിമിഷങ്ങൾ ആരുടേയും കണ്ണുനിറയ്ക്കും.

VIDEO