safe_image

ലക്ഷ്മണ്‍ റാവു എന്ന 62 കാരന്‍ ഡല്‍ഹിയില്‍ ചായ കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സാധാരണക്കാര്‍ക്ക് ഇയാളൊരു വെറും ചായക്കടക്കാരന്‍ മാത്രമാണ്. എന്നാല്‍ ഈ ചായക്കടയുടെ തൊട്ടടുത്ത് കുറെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഹിന്ദിയിലെ നോവലുകളാണ് ഈ വഴിയോരത്ത് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. ലക്ഷ്മണ്‍ റാവു തന്നെ എഴുതിയ നോവലുകളാണ് ഇവയൊക്കെയും. 24 നോവലുകള്‍ എഴുതുകയും അതില്‍ 12 എന്നത്തോളം പബ്ലിഷ് ചെയ്യുകയും ചെയ്തു ഇതിനോടകം.

തന്റെ സാമ്പത്തികവും മറ്റു ബുദ്ധിമുട്ടുകളും ഒന്നും തന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമല്ല എന്ന് പുതു തലമുറയെ പഠിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതമാണ്‌ ഈ മനുഷ്യന്റേത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഈ 62 കാരന്‍ ഇപ്പോള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഇദ്ദേഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ടു നോക്കൂ …

 

You May Also Like

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോള്‍

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോഴുള്ള രംഗമാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ഒന്ന് മലയാളത്തിലെ ഇതിഹാസ നായകന്‍ എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന നടന്‍ മധു. മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസം ശ്രീമാന്‍ അമിതാഭ്ബച്ചനും. ഈ ചിത്രം പകര്‍ത്തിയതാവട്ടെ, മലയാളത്തിന്റെ മറ്റൊരു ഇതിഹാസവും സൂപ്പര്‍ താരവുമായ മമ്മൂട്ടിയും.

ലോകാവസാനം പ്രമാണിച്ച് എമര്‍ജന്‍സി കിറ്റുകളും തയ്യാര്‍

ഡിസംബര്‍ 21 നു ലോകം അവസാനിക്കുമെന്ന് മായന്‍ കലണ്ടര്‍ പ്രകാരം ചിലരെങ്കിലും വിശ്വസിക്കുമ്പോള്‍ അതും ബിസിനസ് ആക്കുവാന്‍ ഒരുങ്ങുകയാണ് ചില വിരുതന്മാര്‍ . പടിഞ്ഞാറന്‍ സൈബീരിയയിലെ ടോംക്സിലെ ചില കമ്പനികളാണ് ഡിസംബര്‍ 21 ന്റെ പേരില്‍ ചില ബിസിനസ് തന്ത്രങ്ങളുമായി ഇറങ്ങുന്നത്. ഡിസംബര്‍ 21 നായി എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കള്ളുകുടിയുടെ ബാക്കിപത്രം

കള്ളോളം നല്ലപാനിയം ഭൂലോകത്തില്ല മാളോരെ …… സിനിമാപാട്ടിലെ ഈ വരികള്‍ക്ക് അര്‍ത്ഥ പുഷ്ഠി വരുത്തികൊണ്ടുള്ള വാര്‍ത്തകള്‍ നമ്മള്‍ വായിച്ചു കഴിഞ്ഞതേയുള്ളു. അടുത്ത ടൈറ്റില്‍ വാര്‍ത്ത വരുന്നതുവരെ മാത്രമെ ഈ വാര്‍ത്തക്ക് ആയുസുള്ളു. കഴിഞ്ഞ ദിവസം മരണത്തിനു കീഴ്പെട്ട ശ്രി. ചന്ദ്ര ബോസിന്റെ വാര്‍ത്ത വന്നതുകൊണ്ട് ഇന്നലെയും വിഷക്കള്ള് വാര്‍ത്തക്ക് മരണം ഭവിച്ചില്ല. ഓരേ ദുരന്തത്തിനും ശേഷം കുറെ അലക്കലും വെള്ളപൂശലും നടക്കും. പിന്നെയും പിന്നെയും ഒരോരോ ഷാപ്പിലും മരണം വരും. ഈ കഥ തുടരുക തന്നെ ചെയ്യും.

വമ്പന്‍ ക്യാമറ ലെന്‍സുകള്‍…

ഫോട്ടോഗ്രഫി എന്നത് ഇന്നത്തെതലമുറ വളരെ ഇഷ്ടപ്പെടുന്ന ഒരു മേഖലയാണല്ലോ.. ക്യാമറകളില്‍ സാങ്കേതികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡി എസ് എല്‍ ആര്‍ ക്യാമറകളില്‍ ഉപയോഗിക്കുന്ന ചില ലെന്‍സുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്..