സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കണമെങ്കില്‍ ഈ ചായ വില്‍പ്പനക്കാരനെ കണ്ടു പഠിക്കണം : വീഡിയോ

488

safe_image

ലക്ഷ്മണ്‍ റാവു എന്ന 62 കാരന്‍ ഡല്‍ഹിയില്‍ ചായ കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സാധാരണക്കാര്‍ക്ക് ഇയാളൊരു വെറും ചായക്കടക്കാരന്‍ മാത്രമാണ്. എന്നാല്‍ ഈ ചായക്കടയുടെ തൊട്ടടുത്ത് കുറെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഹിന്ദിയിലെ നോവലുകളാണ് ഈ വഴിയോരത്ത് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്. ലക്ഷ്മണ്‍ റാവു തന്നെ എഴുതിയ നോവലുകളാണ് ഇവയൊക്കെയും. 24 നോവലുകള്‍ എഴുതുകയും അതില്‍ 12 എന്നത്തോളം പബ്ലിഷ് ചെയ്യുകയും ചെയ്തു ഇതിനോടകം.

തന്റെ സാമ്പത്തികവും മറ്റു ബുദ്ധിമുട്ടുകളും ഒന്നും തന്റെ ലക്ഷ്യങ്ങള്‍ക്ക് തടസ്സമല്ല എന്ന് പുതു തലമുറയെ പഠിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതമാണ്‌ ഈ മനുഷ്യന്റേത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന ഈ 62 കാരന്‍ ഇപ്പോള്‍ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഇദ്ദേഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ടു നോക്കൂ …