നിള 

പ്രമേയം പുതുമയുള്ളത് അല്ലെങ്കിൽ പോലും എത്ര കണ്ടാലും മടുക്കാത്ത ചില ത്രില്ലർ സിനിമകൾ ഉണ്ട്.കൊറിയൻ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തിൽ ഇറങ്ങിയ ചില മാരക സിനിമകൾ.തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ടുപോകും

The Chaser
2008 ‧ Thriller/Action

ഡിക്റ്റടീവ് പണിയൊക്കെ വിട്ടിട്ടു “ജൂൺ ഹോ” അല്ലറ ചില്ലറ കൂട്ടികൊടുപ്പ് ഒക്കെ ആയി തെറ്റില്ലാതെ ജീവിക്കുകയാണ്.അയാളുടെ കസ്റ്റഡിയിൽ ജീവിക്കാൻ വേറെ തൊഴിലൊന്നും ചെയ്യാൻ താൽപ്പര്യമില്ലാത്ത കുറച്ചു “നല്ല’ പെൺകുട്ടികളും ഉണ്ട്. പക്ഷെ, പ്രശ്നം അതല്ല, പലപ്പോഴായി മുൻ‌കൂർ ആയി കുറച്ചു കൂടുതൽ തുക അഡ്വാൻസും വാങ്ങി ഇതിൽ കുറെയെണ്ണം മുങ്ങുന്നു. പിന്നീട് അവരുടെ ഒരു വിവരവും ഇല്ല. കാണ്മാനില്ല എന്ന് ഫോട്ടോ വെച്ച് പോസ്റ്റർ ഒക്കെ കയ്യിൽ നിന്നും ക്യാഷ് മുടക്കി അടിച്ചു ഒട്ടിച്ചു നോക്കി, പക്ഷെ പ്രയോജനം ഒന്നുമില്ല.

കൊറിയൻ ബോയ്സ് നെ പോരാഞ്ഞിട്ട് ഇവളൊക്കെ വല്ല ആഫ്രിക്കയിലും നീഗ്രോകളെ തിരക്കി പോയൊന്നു പോലും അയാൾക്ക്‌ ഡൌട്ട് ഉണ്ട്. ബിസിനസ് വൻ നഷ്ടത്തിൽ ആണ് ഓടുന്നത്, അസിസ്റ്റന്റിനു നൂഡിൽസ് വാങ്ങി കൊടുക്കാൻ പോലും കയ്യിൽ ക്യാഷ് ഇല്ല. പതിവ് പോലെ അന്നും അയാൾക്ക്‌ കാൾ വന്നു , ഡിമാന്റ് : നല്ല സുന്ദരി തന്നെ ആയിരിക്കണം, സ്ഥലവും പറഞ്ഞു കൊടുത്തു ഫോൺ കട്ട് ആയി

അയാൾ ഫോൺ എടുത്തു തനിക്കു ഏറ്റവും വിശ്വാസമുള്ള മി -ജിൻ നെ വിളിച്ചു, പക്ഷെ അവൾക്കു പനി ആണ് തീരെ വയ്യ. അയാൾ കൂടുതൽ നിർബന്ധിച്ചപ്പോൾ അവൾ പോകാമെന്നു മനസ്സില്ലാ മനസോടെ സമ്മതിച്ചു. മിൻ – പോയി വരേണ്ട സമയമായിട്ടും അവളെ കാണുന്നില്ല ഫോൺ ആണേൽ സ്വിച്ച് ഓഫ്,  ശെടാ! ഇവളും മുങ്ങിയോ..?

എങ്കിൽ അവളെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം എന്ന് ‘ജൂൺ-ഹോ’ യും. തുടർന്നങ്ങോട്ട് പേര് പോലെ തന്നെ ചേസിങ് ആണ് .പൂച്ചയും എലിയും കളിയുടെ ഭീകര വേർഷൻ. പിന്നെ നമുക്ക് ഇരുപ്പ് ഉറക്കില്ല വില്ലനെ (ha jung -woo)കാലിൽ വാരി നിലത്തടിക്കാൻ തോന്നും അജ്ജാതി ആറ്റിറ്റ്യൂഡ് ആണ് മലരൻ ഈ സിനിമയിൽ. ക്ലൈമാക്സ്‌ ഒക്കെ വൈകാരികതയോടൊപ്പം ഭീകരത സൃഷ്ടിക്കും. കുറച്ചു നഗ്നത ചോരക്കളിയൊക്കെ ഉള്ളത് കൊണ്ട് തന്നെ ഒറ്റയ്ക്ക് കാണുന്നതായിരിക്കും നല്ലത് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു

വാൽ കഷ്ണം : തമിഴിലെ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ രാച്ചസൻ സിനിമയിൽ ഇതിലെ പല കാര്യങ്ങളും അതുപോലെ എടുത്ത് വെച്ചിട്ടുണ്ട്

Leave a Reply
You May Also Like

ആസിഫ് അലി നായകനാകുന്ന ‘എ രഞ്ജിത്ത് സിനിമ’

ആസിഫ് അലി നായകനാകുന്ന ”എ രഞ്ജിത്ത് സിനിമ” ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആസിഫ് അലി, സൈജു…

ഒരുകാലത്തെ മാദകറാണി, ഇന്നിങ്ങനെ, സിനിമയുടെ പിന്നാമ്പുറങ്ങൾ ഇതിലും ഭീകരമാണ്

മലയാള സിനിമയിൽ അറുപത് എഴുപത് കാലഘട്ടത്തിൽ ഒരു ഗ്ലാമർ താരമായി വിലസിയ നടിയായിരുന്നു സാധന .ആന്ധ്രാപ്രദേശ്…

“ഒറ്റയാൻ” വീഡിയോ ഗാനം

“ഒറ്റയാൻ” വീഡിയോ ഗാനം നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന “കെ എൽ-58 S-4330 ഒറ്റയാൻ”…

ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ, ഓസ്ട്രേലിയയിൽ തുടക്കം

ആദ്യ മലയാളം ഫാമിലി റിയാലിറ്റി ഷോ, ഓസ്ട്രേലിയയിൽ തുടക്കം ബ്രിസ്‌ബെയ്ന്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ…