എന്തായാലും പൗരത്വബിൽ വലിയ സത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നു. നമ്മുടെ ചുറ്റുമുള്ള സാധാരണ മനുഷ്യരുടെ ഉള്ളിൽ അവരറിയാതെയും അറിഞ്ഞും കയറിക്കൂടിയ വിഷം എത്രത്തോളമുണ്ടെന്ന്.. (ഇതുവരെ വിഷം പുറത്ത് വരാതിരുന്നവരിലും ഈ ദിവസങ്ങളിൽ ശർദ്ദിൽ ഉണ്ടായിട്ടുണ്ട്. അത് നല്ല ലക്ഷണവുമാണ്)ആ മസ്തിഷ്ക വ്യാപനവിഷത്തിന്റെ ചികിത്സ എത്രത്തോളം സങ്കീർണ്ണമാണെന്ന്. ഭാവിയിൽ ജനാധിപത്യസമൂഹം എത്രത്തോളം കരുതലോടെ ഈ വിഷത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്ന്.എന്ത് തരം നന്മകൾക്കു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയുന്നവർക്കും (പരിസ്ഥിതി, സുസ്ഥിരകൃഷി, സ്വാശ്രയ ആരോഗ്യം etc) വ്യക്തമായ രാഷ്ട്രീയബോധമില്ലാത്തതിന്റെ അപകടം എത്രത്തോളമുണ്ടെന്ന്.
ഒപ്പം മതേതരമായി, മാനവിക മൂല്യങ്ങൾക്കൊപ്പം, ഭരണഘടന ഉയർത്തിപ്പിടിച്ച്, യാതൊരു സ്വാർത്ഥ താത്പര്യങ്ങളുമില്ലാതെ സാമൂഹ്യനീതിക്ക് വേണ്ടി പൊരുതി നിൽക്കാൻ ഏതൊക്കെ മനുഷ്യർ ഉണ്ടാകുമെന്നും.ഇതൊരു മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തിന് വേണ്ടിയുള്ള ചരിത്ര പ്രക്രിയയിലെ വിഷചികിത്സ / വിഷ പ്രതിരോധ ഘട്ടമാണ്. ഇനിയും പടരാൻ സാധ്യതയുള്ള വിഷങ്ങളെ പാടേ ഇല്ലാതാക്കാനുള്ള ജാഗ്രത അത് ആവശ്യപ്പെടുന്നു.അതിന് മോദിക്കും അമിട്ടിനും നന്ദി പറയുക.