fbpx
Connect with us

Featured

ക്രൂശിതൻ

മനുഷ്യരേക്കാൾ സ്വസ്ഥത വിജനതയെങ്കിലും പുല്ലാങ്കരയിലെ ആ വിജനത അവനെ തെല്ലൊന്നു ഭയപ്പെടുത്തി.  അതാ അകലെനിന്നും വേച്ചുവേച്ചു ഒരാളുവരുന്നുണ്ട്. അയ്യാളോട് ചോദിയ്ക്കാം, അലക്സിനു നെഞ്ചിടിപ്പ് കൂടി. കാരണം പോകണ്ട സ്ഥലം അത്ര വെടിപ്പുള്ളതല്ലെന്ന് ശേഷിക്കുന്ന സദാചാരം മനസ്സിൽ പുലമ്പിക്കൊണ്ടിരുന്നു.

 280 total views,  1 views today

Published

on

(2007)

ആ റൂട്ടിലെയ്ക്കുള്ള അന്നത്തെ അവസാന ബസായിരുന്നു. തലേന്നു കിട്ടിയൊരു ഫോൺ നമ്പറിലേക്ക് വിളിക്കാൻ തോന്നിയതും അനുവാദം കിട്ടിയതും പുല്ലാങ്കരയിലേക്കുള്ള യാത്രയും അലക്സിനെ അല്പമൊന്ന് ഊർജ്ജസ്വലനാക്കിയിരുന്നു. ദേഹമാസകലം പരുക്കേറ്റ് അവശനായി കുറച്ചുകാലം കിടന്നിട്ടു ആരോഗ്യം വീണ്ടെടുത്തതേയുള്ളു. വ്യഭിചാരം പാപമാണെന്നും പത്തുകല്പനകളുടെ ലംഘനമാണെന്നുമുള്ള ഇടവകപ്രസംഗങ്ങൾ ചുരുട്ടിക്കൂട്ടി അരാജകത്വത്തിന്റെ വേസ്റ്റ് ബക്കറ്റിലേക്കെറിഞ്ഞു അനന്തമായ പാതയിലേക്ക് അവൻ ഇറങ്ങിനടക്കുകയായിരുന്നു.

ഫയർപ്ളേസിൽ സദാചാരം എരിയുന്ന സെമിനാരികളിൽ, രതിവൈകൃതങ്ങളുടെ പാതിരാ കുർബാനയിലെ സീൽക്കാരങ്ങളിൽ അലക്സ് പലതും പഠിക്കുകയായിരുന്നു. ഗോഥിക് ജാലകങ്ങളിലൂടെ വെള്ളരിപ്രാവുകൾ തൂവൽ ചുവപ്പിച്ചുകൊണ്ടു സമൂഹത്തിന്റെ മാറിലേക്ക് ചോദ്യചിഹ്നമായി പതിച്ചുകൊണ്ടിരുന്നത് അവനെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയത്. പോരെങ്കിൽ സെമിനാരിയിലെ വിദ്യാർത്ഥിയായിരുന്ന തനിക്കു നേരിടേണ്ടിവന്ന സ്വവർഗ്ഗരതിയുടെ പീഡനങ്ങൾ. ഒരിക്കലൊരു മാസികയിൽ ഇക്കാര്യങ്ങൾ എഴുതിയതാണല്ലോ അവരെ പ്രകോപിച്ചതും തിരുവസ്ത്രത്തിൽ നിന്നും തന്റെ ശരീരം വലിച്ചെറിയപ്പെട്ടതും ചില വിശ്വാസികളുടെ ശാരീരികആക്രമണത്തിനിരയായതും.

ബസ്സ് പുല്ലാങ്കരയിലെത്തി. പത്തുമണി കഴിഞ്ഞിരിയ്ക്കുന്നു . ജംഗ്ഷനിലെ തെരുവുവിളക്കിനെ നിലാവ് തോല്‍പ്പിയ്ക്കുന്നു. യൂക്കാലിപ്സ് സുഗന്ധത്തോടെ കാറ്റടിയ്ക്കുന്നുണ്ട്. എങ്ങോട്ടു പോകണെമന്നറിയാതെ അലക്സ് നിന്നു. നാല് റോഡുകള്‍ ചേരുന്ന ഭാഗത്താണ് താന്‍ നില്‍ക്കുന്നതെന്നവൻ മനസ്സിലാക്കി . ഒരു വഴിചെല്ലുന്നത് പള്ളിയിലേയ്ക്കാണെന്ന് അവിടെ നാട്ടിയിരുന്ന ബോർഡ് വിളിച്ചുപറയുന്നു. കാടുപിടിച്ചു അശ്രദ്ധമായിക്കിടക്കുന്ന വഴി. വിശ്വഗോപുരത്തിലെന്നപോലെ ദൈവപുത്രന്‍ അങ്ങകലെ വൃക്ഷത്തലപ്പുകൾക്കു മുകളിൽനിന്നു ചിരിയ്ക്കുന്നു. അനന്തമായ ഇരുട്ടിനെ നോക്കി അവനെന്താണ് വ്യർത്ഥമായി ഉദ്ബോധിപ്പിക്കുന്നത്, അലക്സിൽ പുച്ഛംകലർന്ന ചിരിവിടർന്നു. ചുറ്റിനുമൊന്നു നോക്കിയശേഷം കുണ്ടുംകുഴിയും നിറഞ്ഞ പള്ളിവഴിയിലൂടെ അവന്‍ തലകുനിച്ചു മെല്ലെ
നടത്തം തുടങ്ങി.

മനുഷ്യരേക്കാൾ സ്വസ്ഥത വിജനതയെങ്കിലും പുല്ലാങ്കരയിലെ ആ വിജനത അവനെ തെല്ലൊന്നു ഭയപ്പെടുത്തി. അതാ അകലെനിന്നും വേച്ചുവേച്ചു ഒരാളുവരുന്നുണ്ട്. അയ്യാളോട് ചോദിയ്ക്കാം, അലക്സിനു നെഞ്ചിടിപ്പ് കൂടി. കാരണം പോകണ്ട സ്ഥലം അത്ര വെടിപ്പുള്ളതല്ലെന്ന് ശേഷിക്കുന്ന സദാചാരം മനസ്സിൽ പുലമ്പിക്കൊണ്ടിരുന്നു. ആ അപരിചിതൻ അടുത്തുവന്നു. അറുപതിനടുത്തു പ്രായമുണ്ട്. സ്വല്പംകൂനുമുണ്ട്. മുഷിഞ്ഞഷർട്ടും ലുങ്കിയുമാണ് വേഷം. മദ്യത്തിന്റെ ചൂരുണ്ട്. വരത്തനാണെന്നു മനസിലാക്കി അയാൾ അലക്സിനെ ചോദ്യഭാവത്തിൽ നോക്കി. അലക്സ് ചോദിച്ചു.

Advertisement

“അമ്മാവാ ഇവിടൊരു വൈദ്യശാലയുണ്ടല്ലോ അതെവിടെയാണ് ”

“വൈത്ത്യശാലയോ ഈ രാത്രിയിൽ അവിടാരിരിക്കുന്നു ? ”
മദ്യലഹരിയിൽ അയാൾ ചോദിച്ചു

“അല്ല..അതിനടുത്തു ഒരാളുടെ വീട്ടിൽ പോകാനാണ്” അലക്സ് പറഞ്ഞു

“അതാരുടെ വീടാണ്, ഇവിടെ ഞാനറിയാത്തതായി ആരുമില്ല”
വൃദ്ധൻ അധികാരഭാവത്തിൽ വീണ്ടും ചോദിച്ചു

Advertisement

“മാഗി എന്നൊരു സ്ത്രീയുടെ വീട്ടിലേക്കാണ്”
ലേശം ജാള്യതയോടെ അലക്സ് പറഞ്ഞു.

ആടിയാടിനിന്നുകൊണ്ട് അയാൾ അലക്സിനെ ആപാദചൂഡം പരുഷമായി നോക്കി. ഒന്നുംമിണ്ടിയില്ല . വലതുഭാഗത്തേയ്ക്കു കൈചൂണ്ടിക്കാട്ടി. ഒന്ന് തലയാട്ടിക്കൊണ്ടു അലക്സ് ആ ഭാഗത്തേയ്ക്ക് ചുവടുകൾവച്ചു. പിന്നിൽ ഒരു കർക്കിച്ചുതുപ്പലിന്റെ ശബ്ദം അന്തരീക്ഷത്തിലാകെ പ്രതിധ്വനിച്ചു. ഉള്ളുകൊണ്ടു താൻ ചൂളിപ്പോയതായി അലക്സിനു തോന്നി.മഗ്ദലനമറിയയുടെ സമീപത്തേയ്ക്കാണ് പോകുന്നതെന്ന് അയാൾ ചിന്തിച്ചു. കാമത്തിന്റെ കുർബാന സ്വീകരിക്കാൻ.
സഹസ്രാബ്ദങ്ങൾ പിന്നിലുള്ള അനാവശ്യ വിശുദ്ധോപദേശങ്ങൾക്കു കർത്താവിന്റെ പേരിൽ മാപ്പിരക്കാൻ. മാഗിമാരുടെ പാതിരാക്കുർബാനകൾ ആണ് സമൂഹത്തിന്റ മുരൾച്ചകൾക്കൊരു പരിഹാരമെന്നു കുമ്പസാരിക്കാൻ . തിരുവസ്ത്രമിട്ടുകൊണ്ട് അവൾക്കൊപ്പം ഭോഗംതുടങ്ങി, പിന്നെ അർദ്ധനഗ്നനും നഗ്നനുമായി വിജയത്തിന്റെ കുരിശിലേറാൻ. സദാചാരത്തിന്റെ പരുക്കിൽ നിന്നേറ്റ രക്തത്തോടെ അവളുടെ മടിയിലെങ്ങനെ നെടുനീളത്തിൽ കിടക്കാൻ. അവൾക്കൊപ്പം കൈകോർത്തുനിന്നു, പാപംചെയ്യാത്തവർ ഞങ്ങളെ കല്ലെറിയുക എന്ന് സമൂഹത്തെ നോക്കി ഉള്ളുകൊണ്ടു ആക്രോശിക്കാൻ. തികഞ്ഞ നിഷേധിയായി ഉയർത്തെഴുന്നേൽക്കാൻ…

സെമിനാരി പഠനകാലത്ത് കൂട്ടുകാർക്കൊപ്പം ഹോസ്റ്റൽമതിൽ ചാടി സെക്കന്റ് ഷോ കണ്ട സ്ഫടികം സിനിമയിലെ ആടുതോമ സിൽക്ക് സ്മിതയുടെ കൈപിടിച്ചുകൊണ്ടു തെരുവിലൂടെ നടക്കുന്നതായിരുന്നു അവന്റെ മനസ്സിലപ്പോൾ. സദാചാരത്തിന്റെ കപടമായ തിരുവസ്ത്രങ്ങൾ സമൂഹമണിഞ്ഞിട്ടുണ്ട്. അതിനെ കീറിയെറിയണം. ഉള്ളിലെ വികൃതമായ അലിഖിതഭാഷ്യങ്ങളിൽ വാഗ്ദത്ത ബാർബേറിയൻ യുഗത്തെ സ്വപ്നംകാണുന്നവരെ നഗ്നരാക്കി വെളിച്ചത്തു നിർത്തണം. അവൻ പിറുപിറുത്തു.

ഗായത്രീ വൈദ്യശാല എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടു. അതിനുപിറകിൽ അല്പം തുറസ്സായൊരു സ്ഥലത്തു ഒരു കൊച്ചു വീട്. പെട്ടന്ന് നിലാവ് മാഞ്ഞു. അവിടമാകെ ഇരുട്ടുപരന്നു. ആകാശത്തു കൊള്ളിമീനുകൾ പ്രവഹിക്കുന്നു. പള്ളിയിൽ നിന്നുള്ള വെളിച്ചത്തെ മരക്കൂട്ടങ്ങൾ തടഞ്ഞുനിർത്തുന്നു. അതിന്റെ നിഴൽ ആ വീടിനെ വിഴുങ്ങിനിൽക്കുന്നു. കടവാവലുകൾ തലങ്ങുംവിലങ്ങും പറക്കുന്നു.

Advertisement

നൈസർഗ്ഗികമായ സാഹിത്യബോധം നൽകിയ ഉൾക്കരുത്തുള്ള ചിന്തകളും ഭാവനകളും അവനിൽ കയറിയിറങ്ങി. അതെ ഇരുട്ടിന്റെ ഉദരത്തിലാണ് ലോകം. അല്ലെങ്കിൽത്തന്നെ ഇരുട്ടല്ലേ പരമമായസത്യം. ഒന്നിനാലുംഉത്പാദിപ്പിക്കപ്പെടുന്നതുമല്ല. പ്രവാചകന്മാർ എന്നോ ചൂട്ടുകത്തിച്ചു അരണ്ടവെളിച്ചം തന്നതിനാലല്ലേ ക്രൂശിക്കപ്പെട്ടത്. പ്രകൃതിയുടെ സത്യങ്ങളെ മനുഷ്യന്റെ സദാചാരങ്ങൾ കൊണ്ട് ലംഘിക്കുന്നതെന്തിനാണ്? എല്ലാത്തിനുമുള്ള ഉത്തരമായി ആരോ സംസാരിക്കുന്നതുപോലെ ആകാശത്തു ഇടിവെട്ടി. അവൻ മുകളിലേക്കുനോക്കി .പ്രാചീനമായ ഒരു വെളിച്ചത്തിൽ നിന്നും കൊള്ളിമീനുകൾ നീണ്ടുവരുന്നതായും ഇടിവെട്ടി സംസാരിക്കുന്നതായും അവൻ ചിന്തിച്ചു. ചുണ്ടുകളിൽ പരിഹാസച്ചിരി വിടർന്നു.

മാഗിയുടെ വീട്ടിലേയ്ക്കുള്ള വഴി നീണ്ടുനിവര്‍ന്നു കിടക്കുന്നു . മനുഷ്യപാദങ്ങള്‍ സ്ഥിരമായി കിളച്ചുമറിക്കുന്ന വഴി. പുല്‍നാമ്പുകള്‍ വഴിമാറിക്കൊടുത്തിരിക്കുന്നു. ഇരുവശവും കുറ്റിക്കാട് .ശബ്ദസാഗരം ഉറക്കംനടിക്കുന്ന കപടമൗനത്തിൽ, ആ വിജനതയിൽ അവളുടെ വീട് ഒറ്റയ്ക്കങ്ങനെനില്‍ക്കുകയാണ്‌. അനവധി വീടുകളുടെ അയിത്തനോട്ടങ്ങളിൽ പെടാതെ തീണ്ടാപ്പാടകലെ. വള്ളിപ്പടർപ്പുകളിൽ ഒളിച്ച്.

മാഗിയെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളൂ . അവള്‍ നഗരത്തിലുണ്ടായിരുന്ന സമയത്ത് ഒരു രഹസ്യ വ്യഭിചാരശാല നടത്തിയിരുന്നെന്നും പോലീസ് റെയിഡ് നടന്നപ്പോൾ അകത്തായെന്നും ഒളിച്ചുവായിച്ചിരുന്ന ഏതോ മഞ്ഞപത്രത്തിൽ കണ്ടിരുന്നു. സുമുഖിയാണ്, ആരെയും ആകർഷിക്കുന്ന രൂപവും. ഏതോ ബ്ലെയിഡുകാരനിൽ നിന്നും വലിയ തുക കടംമേടിച്ച ഭർത്താവ് അവളെ അയാൾക്കെറിഞ്ഞു കൊടുക്കുകയായിരുന്നത്രെ. സെമിനാരിയിലെ അടക്കംപറച്ചിലുകൾ അധികവും ഈ വിഷയങ്ങളൊക്കെ തന്നെ. ഏതൊരു വേശ്യയ്ക്കും പറയാവുന്നതിനപ്പുറം കഥയൊന്നും മാഗിക്കും ഉണ്ടാകില്ല. അല്ലെങ്കിൽത്തന്നെ ഇത്തരം ആളുകളുടെ ക്ളീഷേ കഥകൾ കേട്ടുമടുത്തിരിക്കുന്നു. ഭർത്താക്കന്മാരും കാമുകന്മാരും സാമൂഹ്യവ്യവസ്ഥയും സൃഷ്ടിക്കുന്ന ഉത്പന്നങ്ങൾ. വേണമെങ്കിൽ മുതലാളിത്തത്തെ പഴിചാരി പ്രസംഗിക്കുകയുമാകാം. കാമാത്തിപ്പുരയിലും സോനാഗച്ചിയിലും എത്രലക്ഷം മാഗിമാർ, എത്ര ലക്ഷം കഥകൾ അവൻ നെടുവീർപ്പിട്ടു.

അലക്സ്‌ നടത്തം തുടര്‍ന്നു. കൈകൾ നീട്ടി ആ വീട് തന്നെ സ്വീകരിക്കാൻ നിൽക്കുകയെണെന്നു തോന്നി. കുളിമുറിയിലെ സ്വയംഭോഗങ്ങളിൽ പലപ്പോഴും കടന്നുവരാറുണ്ടായിരുന്ന നായികയുടെ വാതിലുകൾ തനിക്കായി തുറക്കാൻ പോകുന്നു. കുമ്പസാരങ്ങൾ സ്വീകരിക്കുന്ന അച്ചന്മാരുടെ ലൈംഗികവർത്തമാനങ്ങൾ കേട്ടു ഒരിക്കൽ മേശയിൽ തലതല്ലി കരഞ്ഞിട്ടുണ്ട്. ഗതികേടുകളെ കുറിച്ചോർക്കുമ്പോൾ നിസ്സഹായാർക്കു വേറെന്തുചെയ്യാനാകും. മനുഷ്യന്റെ വൈകാരികതകളെ മനസിലാക്കാത്ത മതങ്ങൾ ആർക്കുവേണ്ടിയാണ് ദിനവും പ്രബോധനങ്ങൾ ചൊരിയുന്നത്? പ്രകൃതിയ്ക്കിണങ്ങി ജീവിക്കാതെ തന്നെ സേവിക്കാൻ ഏതു ദൈവമാണ് നിര്ബന്ധംപിടിക്കുന്നത്

Advertisement

അവന്റെ ചിന്തകളെ ഖണ്ഡിച്ചുകൊണ്ടു കുറ്റിക്കാടിനിടയില്‍ നിന്ന് അശരീരികള്‍ പുളിച്ച തെറികളുടെ അകമ്പടിയോടെ മുഴങ്ങി.

“താങ്കൾ ക്യൂവിലാണ് ദയവായി വെയിറ്റ് ചെയ്യുക, താങ്കൾ തേടുന്ന ആളിപ്പോൾ പരിധിക്കു പുറത്താണ്,അഥവാ മറ്റൊരാളെയും സ്വീകരിക്കുന്നതല്ല”

ഏതോ ഒരുത്തൻ തമാശകലർത്തി സ്ത്രീശബ്ദത്തിൽ വിളിച്ചുപറഞ്ഞു. അവിടമാകെ പൊട്ടിച്ചിരികൾ അലയടിച്ചു. അലക്സ് അമ്പരന്നു ചുറ്റിനും നോക്കി. കുറ്റിക്കാടുകൾക്കിടയിൽ നിന്നും മാലാഖമാരെപ്പോലെ പുകച്ചുരുളുകൾ ഉയരുന്നു. അവ അന്തരീക്ഷത്തിൽ വിലയംപ്രാപിക്കുന്നു.

അവൻ ഒരു വശത്തേയ്ക്ക് മാറിയിരുന്നു . അപ്പോഴേയ്ക്കും മേഘങ്ങളുടെ യവനിക വീണ്ടുമുയർന്നു, നിലാവുപരന്നു. കുറച്ചു പിറകിലായി ഒരു കുന്നിന്റെ മുകളിൽ വലിയൊരു കുരിശു തെളിഞ്ഞു വന്നു .ആ വിശാലമായ പ്രദേശത്തിന്റെ അധിപനെപ്പോലെ, നിലവിൽ നിന്നാവാഹിച്ച ദ്യുതിയോടെ അത് തിളങ്ങിനിൽക്കുന്നു. തന്റെ കുറച്ചുപുറകിലായി രണ്ടുമൂന്നുപേരെ അയാൾകണ്ടു. അവർ ഒരു കുപ്പിയിലെ മദ്യം പങ്കിട്ടു കുടിക്കുകയാണ്. സംസാരം ആ കുരിശിനെ കുറിച്ചായിരുന്നു.

Advertisement

“ഇവന്മാർ കാണുന്നിടത്തൊക്കെ കുരിശും മൈരും വച്ചാൽ ആളുകളൊക്കെ ഇവന്മാരുടെ കൂട്ടത്തിലായിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ”

“കഴിഞ്ഞ മാസം വച്ചതാ. മൊബൈൽ ടവറിനേക്കാൾ കുരിശുകളുണ്ട് ..മതപരിവർത്തനത്തിന് കോടികളല്ലേ അമേരിക്കേന്ന് വരുന്നത് ”

“ഹിന്ദുക്കൾക്ക് ഒരുമയില്ല, നമുക്കവിടെ ഒരു ഓം വയ്ക്കണം. നമ്മുടെ സംസ്കാരം നശിപ്പിക്കാൻ ഒരുത്തനെയും അനുവദിക്കരുത് ”

“മേത്തന്മാരെയാണ് ആദ്യം സൂക്ഷിക്കേണ്ടത്. പണ്ടേ പാകിസ്താനിലേക്ക് ഓടിക്കേണ്ടതായിരുന്നു. പെറ്റുകൂട്ടിയാണ് മതംവളർത്തുന്നത്. നമുക്കും അഞ്ചാറ് പിള്ളേരെ എങ്കിലും വേണം.”

Advertisement

“എടാ അവളുമ്മാർക്ക് ഇടയ്‌ക്കൊരല്പം റെസ്റ്റ് കൊടുക്കാൻ മറക്കരുതേ”

മൂന്നുപേരുടെ സംഭാഷണശകലങ്ങൾ ഇങ്ങനെ പ്രവഹിച്ചുകൊണ്ടിരുന്നു. സ്ത്രീവിരുദ്ധതയിൽ എല്ലാമതങ്ങളും പരസ്പരം മത്സരിക്കുകയാണ്. സ്ത്രീയാണ് ശരിക്കും മതോത്പാദക കേന്ദ്രം. അവളില്ലെങ്കിൽ മതങ്ങളില്ല, രാഷ്ട്രീയവും രാഷ്ട്രവുമില്ല. എന്നിട്ടും അവൾക്കെന്നും അവഗണമാത്രം. അലക്സ് പിറുപിറുത്തു.

ആ പരിസരത്തു രാമദാസന്മാരും യേശുദാസന്മാരും മുഹമ്മദുകുട്ടിമാരും കൂട്ടംകൂട്ടമായി ഊഴംകാത്തു വെവ്വേറെ ഇടങ്ങളിൽ ഇരിക്കുകയാണെന്നും നാനാത്വത്തിൽ ഏകത്വമായി മാഗിയുടെ വീട് ഇന്ത്യയുടെ മാപ്പായി പരിവർത്തനം ചെയ്യപ്പെടുന്നതായും അയാൾക്ക് തോന്നി. നൂറ്റിമുപ്പതു കോടികളെ താങ്ങുന്ന മഹാരാജ്യംപോലെ പത്തിരുപതുപേരെ പേരെ അനുദിനം ഉൾക്കൊള്ളുന്ന മാഗി. ചട്ടക്കാരികളുടെ സംസ്കാരത്തോടു പുച്ഛമാണത്രെ. ഇരുട്ടിക്കഴിഞ്ഞാൽ മാത്രം നഗരത്തെരുവുകളിലെ നിശാക്ളബുകളിൽ മുങ്ങാംകുഴിയിടുന്ന സംസ്കാരദാഹികൾ. അലക്സ് തന്റെ മനസുകൊണ്ട് ഉറക്കെവിളിച്ചു “മാഗീ കീ ജയ്.” അവന്റെ ക്രൈസ്തവ വികാരങ്ങൾ ഒന്നടങ്കം ഉപബോധത്തിൽ നിന്നും വിജൃംഭിച്ചുയർന്നു അതേറ്റുവിളിച്ചു.

അപ്പോഴേയ്ക്കും അല്പമകലെ നിന്നും ഒരു മിന്നാമിനുങ്ങു പറന്നുവരുന്നതുപോലെ തോന്നി.. അല്ല, അതൊരാൾ ബീഡി വലിച്ചുകൊണ്ടു വരികയാണ്. അയാൾ അടുത്തടുത്തുവന്നു. അലക്സിന് ആളെ മനസിലായി. അല്പം മുന്നേ താൻ വഴിചോദിച്ച വൃദ്ധൻ. അയാൾ അവിടെയൊക്കെ അലക്ഷ്യമായി ചുറ്റിക്കറങ്ങുന്നു. അലക്സിനെ കണ്ടു ചോദിച്ചു,

Advertisement

‘ഉറ വേണോ സാറേ’ .

തന്റെ കയ്യിലുണ്ടായിരുന്നെങ്കിലും അയാളെ പ്രീതിപ്പെടുത്താൻ ഒരു പാക്കറ്റ് മേടിച്ചു.

“സാറേ രണ്ടെണ്ണം ഇട്ടുചെയ്യണം ഇവളൊക്കെ ഏതുതരക്കാരികളെന്ന് അറിയാല്ലോ. ഓരോദിവസവും എത്രയെണ്ണമാ വരുന്നത്. എന്തൊക്കെ അസുഖമുണ്ടെന്നു ആർക്കറിയാം….”

പൈസവാങ്ങി പോക്കറ്റിലിടുന്നതിനിടെ അയാൾ പറഞ്ഞു. അലക്സ് അതുകേട്ടു ചിരിച്ചു.

Advertisement

“സാറേ ലോട്ടറി വേണോ..രണ്ടുമാസം മുന്നേ രാത്രി ഇവിടെവച്ചു എന്റെ കൈയിൽനിന്നും ലോട്ടറിവാങ്ങിയ തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയ്ക്ക് ഇരുപത്തയ്യായിരം രൂപ അടിച്ചു”

വേണ്ടന്നുള്ള അലക്സിന്റെ ആംഗ്യംകണ്ടു വൃദ്ധൻ നടന്നകന്നു.

ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. തണുത്തകാറ്റടിക്കുന്നു. മഴമേഘങ്ങൾ രാത്രിയുടെ മറവിൽ പാത്തുംപതുങ്ങിയും പോയി ഭൂമിയുടെ ഏതോ പ്രദേശത്തിൽ സ്ഖലനം നടത്തിയിരിക്കുന്നു. തന്നോട് പറഞ്ഞിട്ടു കാര്യമില്ലെന്നപോലെ ഇടിമുഴക്കം അങ്ങേതോ കോണിലേക്ക് പലായനം ചെയ്തു. രതിക്രീഡയ്ക്ക് വന്ന തനിക്കു അതിന്റെ യാതൊരു താത്പര്യവും ഈ രാത്രിയിൽ ഉണ്ടാകുന്നില്ല എന്നവൻ മനസിലാക്കി. അല്ലെങ്കിലും പലർക്കും രതിചിന്തകൾ വെറുമൊരു ആരംഭശൂരത്വമാണ്. സെമിനാരിയിലെ ബാത്രൂമിൽ പൂർണ്ണനഗ്നനായി നിൽക്കുമ്പോൾ, മുകളിലെ അത്രയും ഇടുങ്ങിയ ദ്വാരത്തിലൂടെ ഒളിച്ചുവന്നെന്നെ പ്രലോഭിപ്പിച്ച ചിന്തകൾ എവിടെപ്പോയൊളിച്ചു. ഒന്നുവന്നെന്നെ ഉത്തേജിതനാക്കൂ. ആദ്യമായാണ് ഒരു സ്ത്രീയുമായി ഇടപെടാൻ പോകുന്നത്. കോളേജ് മേറ്റായിരുന്ന ക്രിസ്റ്റിയുടെ വീട്ടിൽ പോകുമ്പോൾ അപൂർവ്വമായി കണ്ടിരുന്ന ബ്ലൂ ഫിലിം രംഗങ്ങൾ ആയിരുന്നു ഇക്കാര്യത്തിലുള്ള ഒരേയൊരു അറിവ്. പുരുഷത്വം പുരുഷന്റെ അഭിമാനമാണ്. ഇവിടെ അത് തെളിയിച്ചേപറ്റൂ

അല്ലെങ്കിലും എനിക്കിനി ആരെ പേടിക്കാൻ. കണ്ണുതുറക്കുന്നതിനുമുന്നേ മൂർദ്ധാവിലൊരു മുത്തവും തന്നിട്ട് ‘അമ്മ കണ്ണുകളടച്ചു. ഞാൻ കണ്ണുകൾ തുറന്നപ്പോഴേയ്ക്കും ശാപത്തിന്റെ നോട്ടവുമായി പപ്പ നിൽക്കുന്നു. ആ നോട്ടം എല്ലാരും പകർന്നെടുത്തതുകൊണ്ടുതന്നെ ഒരു അനാഥജന്മംപോലെ വളർന്നു. ഇടയ്ക്കെപ്പോഴോ പപ്പ മറ്റൊരു വിവാഹംകഴിച്ചു. അതിലുണ്ട് രണ്ടുകുട്ടികൾ. അല്ലെങ്കിലും പല കുടുംബത്തിലെയും അധികപ്പറ്റുകൾ ആണല്ലോ അച്ചന്മാരും കന്യാസ്ത്രീകളും. ഇപ്പോഴിതാ, സഭയെ ധിക്കരിച്ചതുകൊണ്ടു എല്ലാവരും ഒറ്റപ്പെടുത്തുകയും ചെയ്തു…. അലക്സിന്റെ ചിന്തകൾ ആ പരിസരത്തു ചുറ്റിത്തിരിഞ്ഞു സ്വാതന്ത്രമായിക്കൊണ്ടിരുന്നു. അതിനിടയിലെപ്പോഴോ അവനൊന്നു മയങ്ങി.

Advertisement

ഒന്നുരണ്ടു മണിക്കൂറുകൾ കഴിഞ്ഞു. അവനെ ആരോ കുലുക്കിയുണർത്തി. അബോധത്തിനും ബോധത്തിനും ഇടയ്ക്കുള്ള സെക്കന്റിൽ അവനൊരു ചോദ്യം ശ്രവിച്ചു.

“ഹലോ ഇവിടേയ്ക്ക് വന്നതാണോ” .

അവൻ കണ്ണുകൾതുറന്നു. ആ രൂപം തെളിഞ്ഞു വന്നു. അതെ, മാഗി. അവൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. അവൻ മെല്ലെ എഴുന്നേറ്റു. അവളവനെ വീട്ടിലേക്കു ആനയിച്ചു. ബാധയേതു കേറിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നപോലെ അലക്സിന്റെ ഹൃദയം ഉച്ചത്തിൽ സ്പന്ദിക്കാൻ തുടങ്ങി. വിറയൽ അവന്റെ കൈകളെ പിടികൂടി. തനിക്ക് ഒന്നും സാധിക്കില്ല എന്നവന്റെ മനസ്സുപറഞ്ഞു. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ടു അവൻ അവൾക്കൊപ്പം ഉള്ളിലേക്ക് കയറി. അവൾ കട്ടിലിൽ ഇരുന്നു. അവനെ തനിക്കരികിലേക്കു ക്ഷണിച്ചു.

അലക്സ് കട്ടിലിൽ അല്പംമാറി ഇരുന്നു. ആ മുറിയിലാകെ കണ്ണോടിച്ചു. ചുവരിൽ അശ്‌ളീല ചിത്രങ്ങൾ ഒട്ടിച്ചുവച്ചിരിക്കുന്നു. അതിന്റെ കൂട്ടത്തിൽ സില്ക്ക് സ്മിതയെയും അവൻ കണ്ടു. കണ്ണുകൾ കൂമ്പി ലാസ്യത്തോടെയുള്ള സിൽക്കിന്റെ ആ മാസ്റ്റർപീസ് ഭാവം. കൂടുതലും വിദേശ സുന്ദരിമാരുടെ ചിത്രങ്ങളായിരുന്നു. ഫ്ലൂയിഡ് നിറച്ച കൃത്രിമമുലകളും കാട്ടി നിൽക്കുന്നു. ആ ചിത്രങ്ങളൊന്നും അലക്സിന് ഉത്തേജനം നൽകിയില്ല. അവൻ അതെല്ലാം ആവർത്തിച്ചു നോക്കിക്കൊണ്ടു മാഗിയോട്‌ ചോദിച്ചു,

Advertisement

“വീട്ടിൽ ഇങ്ങനെയൊക്കെ ഒട്ടിച്ചുവയ്ക്കാമോ പരസ്യമായി”.

മാഗി അട്ടഹസിച്ചുകൊണ്ട് പറഞ്ഞു,
“എന്നതാ കൊച്ചെ, ഇത് പള്ളിയാണോ മാതാവിന്റെ രൂപം വയ്ക്കാൻ. ഇവിടെ വരുന്നവർ കൊണ്ട് ഒട്ടിച്ചു വച്ചതാ. പലർക്കും ഞാനൊരു പാവയാണ്.പല പേരുകളിലാണ് അവരെന്നെ വിളിക്കുന്നത്.”.

“അതെന്തിനാ?”
അലക്സ് ആകാംക്ഷയോടെ ചോദിച്ചു

“കൊച്ചേ നീ ഏതുലോകത്താ…ചിലർക്ക് ഞാൻ സിനിമാതാരം ഉണ്ണിമേരിയാണ്. ചിലർക്ക് സിൽക്ക് സ്മിത, മറ്റു ചിലർക്ക് സുമലത. വേറെ ചില ആളുകൾ മറ്റാരുടെയൊക്കെയോ പേരുകൾ വിളിക്കും. അതൊക്കെ ആരാണെന്നു അവർക്കുതന്നെ അറിയാം.”

Advertisement

മൗനത്തിന്റെ ഏതാനും സെക്കന്റുകൾക്കു ശേഷം പറഞ്ഞു തുടങ്ങിയ അലക്സ് , തനിക്കു മാഗിയെ നേരത്തെ അറിയുമെന്ന് പറയുകയും തന്റെ ഭൂതകാലത്തെ അഞ്ചാറു വാചകങ്ങളിൽ അവതരിപ്പിക്കുകയുംചെയ്തു. അതിനു ശേഷം വീണ്ടും ചിട്ടിനും നോക്കി. ഒരു വാതിലിലൂടെ അവന്റെ കണ്ണുകൾ അടുത്ത മുറിയിലേക്ക് നുഴഞ്ഞുകയറി. അവിടെ അരണ്ടവെളിച്ചത്തിൽ കണ്ടു ഒരു തൊട്ടിൽ . അതിലൊരു കുഞ്ഞുറങ്ങുന്നു.

“അത് നിന്റെ കുഞ്ഞാണോ ? ” അലക്സ് ചോദിച്ചു

“അതെ, ഈ ലോകത്തു എനിക്കകെയുള്ള ബന്ധു ..”

“അച്ഛൻ ..?”

Advertisement

“അറിയില്ല, ഒരു കുഞ്ഞുവേണമെന്നുതോന്നി. ഒരാളോട് ആഗ്രഹം പറഞ്ഞു. അയാളുടെയാ…ഉറയില്ലായ്മയുടെ ഔദാര്യം. ലോകത്തെന്നോടു ഒരാൾ ചെയ്ത ഒരേയൊരു ഔദാര്യം”

“അയാൾക്ക് പ്രശ്നോന്നും ഇല്ല ?”

“എന്തിന് ? ആ കിടക്കുന്നത് ആൺകുഞ്ഞാണ്‌… അതുകൊണ്ടുതന്നെ എന്നെപോലെയാകുമെന്ന് പേടിയില്ല… വളർന്നോളും അവൻ ”

“അതെ വളരും..എന്നെപ്പോലെ ..ഒടുവിൽ ഒരിക്കൽ മറ്റൊരു മാഗിയുടെ മുറിയിൽ ഇതുപോലൊരു ദിവസം അവനെയും കാണാം”

Advertisement

“ഇല്ല… ഞാനീപ്പണി കുറച്ചു നാളുകഴിയുമ്പോൾ നിർത്തും. അവനെയും കൊണ്ട് ദൂരേയ്ക്കെവിടെയെങ്കിലും പോകും. അച്ഛൻ മരിച്ചുപോയെന്നു പറയും.നീയെന്താ പിഴച്ചവളുടെ കുമ്പസാരം കേൾക്കാനാണോ വന്നത് ?” ”

അലക്സ് അവളുടെ ചിരിനോക്കിയിരുന്നു. വല്ലാത്തൊരു സ്നേഹവും കാരുണ്യവും ആ ചിരിയിൽ അവൻ കണ്ടു.

“സമയംപോകുന്നു കൊച്ചേ ചിലപ്പോൾ ആരെങ്കിലും ഇനിയും വന്നേയ്ക്കാം നീയെന്താ ചിന്തിച്ചുകൊണ്ടിരിക്കുന്നതു, അതോ ഞാൻ തുടങ്ങണോ”

അവൻ വിയർക്കാൻ തുടങ്ങി.

Advertisement

മാഗി അലക്സിനെ ബലമായി കട്ടിലിൽ പിടിച്ചുകിടത്തി. അവൾ എഴുന്നേറ്റുനിന്നു തന്റെ നൈറ്റി ഊരി അടുത്തുകിടന്ന കസേരയിലേക്കിട്ടു. അവൻ ആ രൂപം നോക്കി കിടന്നു.
ഇപ്പോൾ അടിവസ്ത്രം മാത്രം . വലിയ മാറിടങ്ങളിൽ അവന്റെ നോട്ടം ഒരു പക്ഷിയായി വലംവച്ചു. മുലക്കണ്ണുകളിൽ അത് കൂടുകൂട്ടി. അവൻ നാവുകൊണ്ട് തന്റെ ചുണ്ടുകളെ തഴുകി നനച്ചു. എവിടെനിന്നോ സനാഥമായൊരു ദാഹം അവന്റെ മസ്തിഷ്കത്തിലും ഹൃദയത്തിലും സന്നിവേശിച്ചു. തൊണ്ടവളരുന്നതായി തോന്നി. അവന്റെ മനസ്സിൽനിന്നും വികലവും അപൂർണ്ണവുമായ നീലിച്ചൊരു രൂപം വാതിൽ തുറന്നിറങ്ങിപ്പോയി. ലോകത്തിലെ സകല നിഷ്കളങ്കതയും അവനിൽ കൂടുകൂട്ടി. പരിശുദ്ധമായൊരു പൂവ് പോലെ അവന്റെ മുഖം തെളിഞ്ഞു വന്നു.

നിശ്ചലനായി കിടക്കുന്ന അവനരികിലേക്കു അവൾ കിടന്നു. പെർഫ്യൂം സുഗന്ധത്തിൽ പലരുടെയും വിയർപ്പുകലർന്ന അവളുടെ ദുർഗന്ധം അവനിൽ വെറുപ്പുണ്ടാക്കിയില്ല. അവൾ അവനഭിമുഖമായി ചേർന്നുകിടന്നു. അവളുടെ മുലഞെട്ടുകൾ അവന്റെ മുഖത്തിലുരസി.
മാതൃത്വത്തിന്റെയും കാമത്തിന്റെയും തുപ്പൽഗന്ധങ്ങൾ ഒരുപോലെ അതിലനുഭവപ്പെട്ടു.
അവനെയവൾ ഗാഢമായി പുണർന്നു. പെട്ടന്ന് തീവ്രമായ ആർത്തിയോടെ അവൻ ഒരു മുലഞ്ഞെട്ടു വായിലാക്കി ആഞ്ഞുവലിക്കാൻ തുടങ്ങി.

“മാതൃത്വത്തിനും ലൈംഗികതയ്ക്കും ഇടയിൽ വെറുമൊരു നൂൽപ്പാലം മാത്രമാകുന്നതെങ്ങനെ മാഗീ…” അലക്സ് പതിയെ ചോദിച്ചു

“മനസിലായില്ല”

Advertisement

നിന്റെ മുലകൾ കുടിക്കുമ്പോൾ നീയൊരമ്മയായി അനുഭവപ്പെടുന്നു. പക്ഷെ എന്റെ ലിംഗം ഉദ്ധരിക്കുകയും ചെയ്യുന്നു.
“മനുഷ്യനല്ലേ…” എന്ന് പറഞ്ഞവൾ നെടുവീർപ്പിട്ടുകൊണ്ടു ചോദിച്ചു
“നിനക്ക് പാല് കുടിക്കാൻ കൊതിയാണോ ?”

“ഉം ” അവൻ മൂളി

അവളവനു പാലൂട്ടികൊണ്ടു പറഞ്ഞു

“അമ്മയാകാനും ഇണയാകാനും ലോകത്തൊരാൾക്കേ പറ്റൂ, അത് ഭാര്യയ്ക്കാണ്. നീയൊരു വിവാഹംകഴിച്ചു ജീവിക്കണം. അതോടെ എല്ലാപ്രശ്നങ്ങളും മാറിക്കിട്ടും. ഭാര്യ, കുട്ടികൾ എല്ലാരുമാകുമ്പോൾ അനാഥനാണ് എന്ന ബോധം ഇല്ലാതാകും.”

Advertisement

“ഉം”
അവനൊന്നു മൂളിയിട്ട് മലർന്നുകിടന്നു. അവളവന്റെ ചുണ്ടുകളിൽ ചുംബിച്ചു. അവൾ ചുണ്ടു വേർപെടുത്തിയപ്പോൾ
“നിനക്കെന്റെകൂടെ വരാൻ പറ്റുമോ…?” എന്നവൻ പ്രതീക്ഷയോടെ ചോദിച്ചു

“ഇല്ലടാ നിനക്ക് തോന്നുമ്പോഴൊക്കെ ഇങ്ങോട്ടുവരിക. എന്റെ ജീവിതത്തിൽ സ്ഥിരമായൊരു പുരുഷൻ ഇനിയില്ല ”

അവനൊന്നും മിണ്ടാതെ വെറുതെ കിടന്നു. ഏറെക്കാലത്തിനു ശേഷം അവൾക്കാദ്യമായി ഒരു പുരുഷനോട് വികാരമുണ്ടായി. അവൾ അവനെ ഗാഢമായി പിന്നെയും പുണർന്നു. ഉമ്മകളുടെ മഴയിൽ അവൻ കുതിർന്നു. വികാരത്തിന്റെ കുരിശാരോഹണം ചെയ്യപ്പെട്ടു അവൻ അനങ്ങാതങ്ങനെ കിടന്നു. അവന്റെ അപരിചിതത്വം മനസിലാക്കി അവൾ അവന്റെ കൈകളുംകാലുകളും തന്റെ ബന്ധനത്തിന്റെ ആണികൾ തറച്ചു ബന്ധിച്ചു. മസ്തിഷ്കത്തിൽ കാമത്തിന്റെ മുൾക്കിരീടം അണിയിച്ചു വിവസ്ത്രനാക്കി. ശരീരമാകെ അവളുടെ നഖങ്ങളും പല്ലുകളും കൊണ്ടേറ്റ മൃദുവായ തിരുമുറിവുകളിൽ അവൻ പുളഞ്ഞു. അവൾ അവനിൽ ഉറഞ്ഞുതുള്ളാൻ തുടങ്ങി. അചുംബിതമായിരുന്ന ഒരു പൂവിന്റെ മൃദുലതയ്ക്കു കേവലമൊരു സ്പർശനംപോലും ഇക്കിളിയുണ്ടാക്കുമെന്നതിനാൽ പ്രതീക്ഷിച്ചതിലുമേറെ പെട്ടന്നു നിരായുധനാകാനുള്ള സയറൻ അവന്റെ വായിൽനിന്നും മുഴങ്ങി. അവൾ ഉച്ചത്തിൽ ചിരിച്ചു.
തന്റെ അഭിമാനസ്തംഭങ്ങൾ ആ ചിരിയിൽ വീണുടഞ്ഞതായി അവനുതോന്നി. പെയ്തിട്ടും നനയാത്ത ഭൂമിയുടെ അതൃപ്തിയോടെ അവൾ ഇറങ്ങിക്കിടന്നു.

എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ മാഗി ?

Advertisement

എന്തുകുഴപ്പം ?

ഇത്രവേഗം …

അതോ…സാരമില്ല..തുടക്കമായതോണ്ടാ..ശരിയായിക്കൊള്ളും

ഒരു മാലാഖയെപ്പോലെ മാഗിയിൽ നിന്നുതിർന്ന വാക്കുകൾ അവനിൽ അലയടിച്ചു. അവൾക്കുചുറ്റും പ്രഭാവലയം രൂപപ്പെട്ടതായി തോന്നി. യാത്രപറഞ്ഞു അവൻ വാതിലിനു പുറത്തേയ്ക്കിറങ്ങി. നേരം പരപരാ വെളുത്തിരുന്നു. രാത്രിയുടെ മുഖമൂടിയണിഞ്ഞിരുന്നതിനാൽ ഇന്നലെ കാണാത്ത ആ സ്ഥലം അവൻ കൗതുകത്തോടെ നോക്കിക്കൊണ്ടു വരാന്തയിൽ നിന്നും ഇറങ്ങി നടന്നു. അല്പദൂരംനടന്നിട്ടു അവനാവീടിനെ തിരിഞ്ഞുനോക്കി. ആ വീട് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി അവനു തോന്നി.

Advertisement

ഇന്നലത്തെ വഴികൾ പിന്നിട്ടു കവലയിലെത്തി, ആ റൂട്ടിൽ നിന്നുള്ള ആദ്യ ബസിൽ അവൻ കയറിയിരുന്നു. എന്തോ ഓർത്തപോലെ അലക്സ് മുകളിലേക്കുനോക്കി. വൃക്ഷത്തലപ്പുകൾക്കു മുകളിൽ ദൈവപുത്രൻ നിൽക്കുന്നു. പത്തുകല്പനകൾ ലംഘിച്ചല്ലേ എന്ന് ചോദിക്കുന്നപോലെ തോന്നി

“അതെ യേശു ബ്രോ…തിരുവസ്ത്രം മാഞ്ഞ ശരീരമാണ്, കളങ്കത്തിന്റെ ആടയ്ക്ക് പാകം നോക്കുകയാണോ ?”

“ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലല്ലോ അലക്സ് ബ്രോ..മരിച്ചതില്പിന്നെ എന്നെയാരും കണ്ടിട്ടുമില്ല. നീയിപ്പോഴും വിശുദ്ധനാണ്. നിന്നെയിവിടെ എത്തിച്ചത് എന്റെയും നിന്റെയും മാതാവായ പ്രകൃതിയാണ്. ഞാനൊരു കല്പനകളും ഉണ്ടാക്കിയിട്ടില്ല .. ദൈവവുമല്ല.. സ്വയം രക്ഷിക്കാൻ അറിയാത്ത ഞാനെങ്ങനെ ദൈവമാകും ..മറ്റുള്ളവരെ രക്ഷിക്കും…വിധിക്കും ”

“അതെ ബ്രോ ..ഞാനതു മനസിലാക്കിയാണ് പുറത്തുചാടിയത് ”

Advertisement

“അകത്തുള്ള നിന്നെക്കാൾ പുറത്തുള്ള നിന്നെയാണ് എനിക്കിഷ്ടം. പാവം വിശ്വാസികളുടെ പണംകൊണ്ട് ഉദ്ദരിച്ച ശരീരലിംഗങ്ങൾ ആണ് അകത്തുള്ളവർ. ”

അവൻ മന്ദഹസിച്ചു. പതിയെ ഉറക്കത്തിലേക്കു വഴുതിവീണു.
അപ്പോഴേയ്ക്കും ബസ് ചലിച്ചുതുടങ്ങിയിരുന്നു.

 281 total views,  2 views today

Advertisement
Advertisement
Entertainment2 hours ago

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment2 hours ago

നെഞ്ചിടിപ്പിക്കുന്ന സിനിമ – ‘Thirteen Lives’

Entertainment3 hours ago

‘നിപ്പ’ആഗസ്റ്റ് 19 ന്

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

ഇനിയുമേറെ വിഭ്രമിപ്പിക്കപ്പെടാനുള്ളതാണ് ആ കണ്ണുകളിലൂടെയെന്ന ഉറച്ച ബോധ്യമുണ്ട്, ജന്മദിനാശംസകൾ ഫഹദ് ഫാസിൽ

condolence3 hours ago

കേരളത്തിലെ ആദ്യത്തെ ശബ്ദാനുകരണ കലാകാരനും നടനുമായ പെരുന്താറ്റിൽ ഗോപാലൻ അരങ്ങൊഴിഞ്ഞു

Featured3 hours ago

‘കട്ടപ്പൊക’, ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment4 hours ago

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

Entertainment4 hours ago

ഉദയന്മാർ വരട്ടെ സാമ്രാജ്യങ്ങൾ കീഴടക്കി പടയാളികളും ആയുധങ്ങളും ആയി മുന്നേറട്ടേ

Entertainment4 hours ago

‘ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞുനിന്ന മജിസ്‌ട്രേറ്റ്

Space4 hours ago

44 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ യാത്ര, വോയേജറുകൾ ഇപ്പോൾ എവിടെയാണ് ?

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment3 hours ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 hours ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 hours ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment3 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour3 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Advertisement
Translate »