Jaseem Jazi

The Cursed (2022)

അന്തരീക്ഷം കൊണ്ട് പേടിപ്പിക്കുന്ന ഒരുഗ്രൻ പ്രേതപ്പടം.! കഴിഞ്ഞ ദിവസം ഗ്രുപ്പിൽ കണ്ടൊരു പോസ്റ്റാണ് എന്നെയീ സിനിമയലേക്ക് നയിച്ചത്. ഒരുപാട് ചവറുകൾ ആ Genre ൽ ഇറങ്ങുന്നത് കൊണ്ട്, സാധാരണ ഹൊറർ സിനിമകൾ ഡൌൺലോഡ് ചെയ്യുന്നതിന് മുൻപ് നന്നായി അന്വേഷിച്ചിട്ടെ ചെയ്യാറുള്ളു. ട്രൈലെർ കണ്ടപ്പോൾ നമ്മ്‌ടെ ടേസ്റ്റ്‌ന് ഒത്ത ഐറ്റം ആണെന്ന് തോന്നി. ഡൌൺലോഡ് ചെയ്ത് കണ്ടു. ഇത് കൊള്ളാം. The Witch, Sleepy Hollow സിനിമകളുടെ ഒരു മിക്സഡ് വൈബ്.! അത് പോലുള്ള കിടിലൻ വിശ്വലുകളും 🖤 പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഒരു ഇംഗ്ലീഷ് ഗ്രാമപ്രദേശമാണ് കഥാപശ്ചാത്തലം.

ഒരു ലാന്റ്ലോർഡ് തന്റെ ഭൂമിയിൽ കയറി തമ്പടിച്ചിരിക്കുന്ന ജിപ്സികളെ തുരത്താൻ നടത്തുന്ന കൂട്ടക്കുരുതിയോടെയാണ് സിനിമയാരംഭിക്കുന്നത്. അയാൾ സന്നാഹങ്ങളുമായി ജിപ്സികളുടെ താവളത്തിലേക്ക് അതിക്രമിച്ചു കയറി അവരെയെല്ലാം അതിക്രൂരമായി കൂട്ടക്കൊല ചെയ്യുകയും അവരുടെ കൂടാരങ്ങൾക്ക് തീയിടുകയും ചെയ്യുന്നു.! അവരിൽ പ്രധാനിയായ പുരുഷനെ കൈകാലുകൾ വെട്ടിയരിഞ്ഞു ശവം മരക്കമ്പിൽ കുത്തി നിർത്തുന്നു. സ്ത്രീയെ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്യുന്നു. എന്നാൽ വരാൻ പോകുന്ന വിപത്ത് മുന്നിൽക്കണ്ട ആ സ്ത്രീ, ഒരു മന്ത്രവാദ വിദ്യ അതിന് മുൻപേ ചെയ്ത് വച്ചിരുന്നു.! അതിപുരാതനമായ ‘മുപ്പത് വെള്ളിക്കാശുകളിൽ’ ചെയ്തൊരു കൊടിയ ദുർമന്ത്രവാദം.! കൂടെ മരണത്തിന് തൊട്ട് മുൻപേ ഒരുഗ്രൻ ശാപവും.. ആ ഭൂമിയിലുള്ള എല്ലാവരുടെയും മേൽ ചൊരിഞ്ഞാണ് ആ സ്ത്രീ മണ്ണിനടിയിലാവുന്നത്.! പിന്നീട് ദുസ്വപ്നങ്ങളും, അതി ഭീകരമായ വിപത്തുകളും ദുരനുഭവങ്ങളും ആ ജനതക്ക് മേൽ വന്ന് വീഴുകയാണ്.!

ഈ വർഷമിറങ്ങിയ സിനിമയാണ് ‘The Cursed’ അത്യാവശ്യം നിലവാരമുള്ളൊരു ഹൊറർ സിനിമ. എല്ലാം തുറന്ന് കാണിച്ചുള്ള usual ട്രിക്കുകൾ ആണ് ഭയപ്പെടുത്താനായി ഇവിടെയും പിന്തുടരുന്നതെങ്കിലും, ഒരു അന്തരീക്ഷ ഭീതി ആദ്യവാസനം നില നിർത്തുന്നതാണ് സിനിമയുടെ ഒരു വലിയ പോസിറ്റീവ് ആയി ഫീൽ ചെയ്തത്. സൂര്യ വെളിച്ചം വീഴാത്ത ഇരുണ്ട പകലുകളും, ഇലപൊഴിഞ്ഞു വികൃതമായ ശിഖരങ്ങളോടെ നിൽക്കുന്ന മരങ്ങളും, അവയുടെ നിഴലുകൾ ചിത്രം വരയ്ക്കുന്ന രാത്രികളും, ശ്മശാനമൂകത തളം കെട്ടി നിൽക്കുന്ന അന്തരീക്ഷവും സിനിമയ്ക്ക് ഭയങ്കരമായൊരു ഹൊറർ ആമ്പിയൻസ് നൽകുന്നുണ്ട്. കൂടാതെ മൂഡിന് പാകമായി ചേർത്തിരിക്കുന്ന പശ്ചാത്താല സംഗീതവും.

ഈ സിനിമ നിങ്ങളെ പേടിപ്പിച്ചു വിറപ്പിക്കുമെന്നോ, ഞെട്ടിത്തരിപ്പിക്കുമെന്നോ ഉള്ള അവകാശവാധങ്ങളൊന്നുമില്ല. പക്ഷേ, ഈ മഴയുള്ള തണുത്ത രാത്രികളിൽ തനിച്ചിരുന്നു.. സിനിമയിലും അതിന്റെ അന്തരീക്ഷത്തിലും മുഴുകി കണ്ട് കൊണ്ടിരിക്കുമ്പോൾ, നിങ്ങളറിയാതെ ഒരു അസ്വസ്ഥത നിങ്ങളെ ചൂഴുകയും.. ഭീതിയുടെ നേരിയ തണുപ്പ് സിരകളിലൂടെ പതിയെ പടരുകയും ചെയ്യും.! അതാണീ സിനിമ ഓഫർ ചെയ്യുന്ന എക്സ്പീരിയൻസ് 🖤 The Cursed (2022)

You May Also Like

വിവാഹം കഴിഞ്ഞാൽ ഡൈലി ഭർത്താവിന്റെ കാലിൽ തൊട്ടു വന്ദിക്കും എന്ന് സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി…

ജനാർദ്ദനന്റെ ഓപ്പണിങ് ഷോട്ടോട് കൂടെ സിനിമ തുടങ്ങിയാൽ ആ സിനിമ സൂപ്പർ ഹിറ്റാണെന്ന് ഒരു വിശ്വാസം ഇൻഡസ്ട്രിയിൽ പണ്ടുണ്ടായിരുന്നു

Ami Bhaijaan മകന്റെ ചിതാഭസ്മം വാഷ് ബെയ്സണിൽ ഹൈദർ മരക്കാർ ഒഴുക്കി കളയുമ്പോൾ അത് വരെ…

ഡേവിഡേട്ടാ.. കിങ്ഫിഷറ് ണ്ടാ? ചിൽഡ്. ?

Arun Paul Alackal അയാൾ കസേരയിൽ ഒന്നുകൂടി നേർക്കിരുന്നു. ചിന്തകൾ പലതും നിയന്ത്രണം വിട്ട വാഹനങ്ങളെ…

മെഹ്ഫിൽ ദുബായ് ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 3 – എൻട്രികൾ ക്ഷണിക്കുന്നു

മെഹ്ഫിൽ ദുബായ് ഷോർട് ഫിലിം ഫെസ്റ്റിവൽ ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ യു.എ.ഇ റീജിയണൽ…