വിചിത്രമായ ഒരു കേസ് ആരംഭിക്കുന്നു , പ്രതി : ഒരു ശവശരീരം

🎬 The Cursed: Dead Man’s Prey (2021)
Super Natural /Mystery /Horror /Action /Thriller
Direction : Kim Yong-wan
IMDB : 06 (അത് ശ്രദ്ധിക്കണ്ട )

ഒരിക്കലും നഷ്ടം വരില്ല.. അതുകൊണ്ട് കണ്ടോളൂ. രാത്രിയിൽ നടക്കുന്ന ഒരു കൊലപാതകം. കൊല്ലപ്പെട്ട ആളിന്റെ സമീപത്തായി തന്നെ കൊല ചെയ്ത ആളെയും പോലീസ് കണ്ടെത്തുന്നു. അത് മാസങ്ങൾക്കു മുൻപ് മരണപ്പെട്ട ഒരാളുടെ ശവശരീരം ആയിരുന്നു.ശവങ്ങളെ ഉപയോഗിച്ച് കൊലപാതകം ചെയുന്ന ആരോ ഒരാൾ.. വിചിത്രമായ പല സംഭവങ്ങളിലേക്കും മൂടി വെക്കപ്പെട്ട കുറെ സത്യങ്ങളിലേക്കുമുള്ള അന്വേഷണം അവിടെ ആരംഭിക്കുന്നു.മാധ്യമ സ്ഥാപനം നടത്തുന്ന Im Jin-hee യെ തേടിയെത്തുന്ന ഒരു ഫോൺ കാൾ. കൊലപാതകം ചെയ്തത് താൻ ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ഒരു അജ്ഞാത കാൾ. ഒപ്പം അവരുമായി ഒരു ലൈവ് ഇന്റർവ്യു വേണമെന്നും അയാൾ ആവശ്യപ്പെടുന്നു.

അതീവസുരക്ഷയുള്ള ഇന്റർവ്യു നടക്കുന്നിടത്തേക്ക് എത്തുന്ന അയാൾ വീണ്ടും ചില വെളിപ്പെടുത്തലുകൾ നടത്തുന്നു.. കഴിഞ്ഞ ദിവസം നടന്നത് ഒരു തുടക്കം മാത്രമാണെന്ന് ഇനിയും മൂന്ന് കൊലപാതകങ്ങൾ കൂടി നടത്തുമെന്നും അയാൾ ആ ലൈവ് ഇന്റർവ്യൂ കൂടി വെളിപ്പെടുത്തുന്നു.. അത് ഒഴിവാക്കാനുള്ള ഒരു നിർദേശവും അയാൾ മുന്നോട്ട് വെക്കുന്നു.പോലീസ് അയാളെ പിടികൂടാൻ ശ്രമിക്കുന്നെങ്കിലും അവിടെയും വിചിത്രമായ ഒരു സത്യം വെളിപ്പെടുന്നു.. ആയാളും ഒരു ശവശരീരം ആയിരുന്നു എന്നുള്ള.മന്ത്രവാദ കർമങ്ങളിലൂടെ മരണപ്പെട്ടവരെ പുനർജനിപ്പിച്ചു കൊണ്ടുള്ള ആരുടെയോ പ്രതികാരം… അതിന്റെ കാര്യകാരണങ്ങൾ തേടിയിറങ്ങുകയാണ് റിപ്പോർട്ടർ ആയ Im Jin-hee യും ടീമും.

ഇമ്മാതിരി വിചിത്രമായ ചിന്തകൾ ഈ കൊറിയൻസിന്റെ മനസ്സിൽ എങ്ങനെ രൂപപ്പെടുന്നു എന്ന് ഇടയ്ക്കു ആലോചിക്കാറുണ്ട്..മേക്കിങ് നന്നായിരുന്നു Vfx, Cg Action സീനകളും കിടിലം. പശ്ചാത്തല സൂപ്പർ (ഹെഡ് ഫോൺ ഉപയോഗിക്കുക )ആക്ഷൻ മിസ്റ്ററി ത്രില്ലറിൽ സൂപ്പർ നാച്ചുറൽ എലമെന്റ്സ് ഒക്കെ വൃത്തിയായി ബ്ലൻഡ് ചെയ്തിട്ടുണ്ട്. ഒറ്റ പേസിൽ കണ്ടു തീർക്കാവുന്ന നല്ലൊരു അനുഭവം.2020 റിലീസ് ആയ ടെലിവിഷൻ സീരീസ്.The Cursed ന്റെ extended വേർഷൻ ആയിട്ടാണ് ഈ സിനിമ റിലീസ് ചെയ്തിരിക്കുന്നത്. ഡ്രാമ കണ്ടിട്ടില്ലാത്തത് കൊണ്ടാവാം അവസാനം ഒരു കൺഫ്യൂഷൻ ഉണ്ടായിട്ടുണ്ട്.. നായികയുമായുള്ള സിനിമയിലെ ഒരു പ്രധാനകഥാപാത്രത്തിന്റെ റിലേഷൻഷിപ്പിൽ.. അത് ഒന്ന് മാറ്റി നിർത്തിയാൽ സീരീസ് കാണണം എന്ന് നിർബന്ധം ഇല്ല..

പെർഫോമൻസ് നോക്കിയാൽ Im Jin-hee എന്ന റിപ്പോർട്ടർ ആയി Uhm Ji-won നും Baek So-jin ആയി Jung Ji-so നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.പിന്നെ Jessyഎന്ന കഥാപാത്രം ആയ Lee Seol ഉം നന്നായിരുന്നു..
മന്ത്രവാദ കർമങ്ങളെ കുറിച്ചുള്ള റഫറൻസ്, ഒക്കെ രസകരമായി തോന്നി. പിന്നെ ഒരു ചെസിംഗ് സീൻ ഉണ്ട് അതും നന്നായിരുന്നു..രണ്ടു ഏൻഡ് ക്രെഡിറ്റ്‌ സീനോട് കൂടിയാണ് സിനിമ അവസാനിക്കുന്നത്
മറ്റു വേഷങ്ങളിൽ : Jung Moon-sung, Oh Yoon-ah, Ko Kyu-pil, Kim In-kwon, Jeon Gook-Hwan, Kwon Hae-hyo Yeon Woo-jin എന്നിവരും.

Leave a Reply
You May Also Like

രാജേഷ് Vs ദീപു, ജയ ജയ ജയ ജയ ഹേയിലെ രസകരമായ ടെയിൽ ഏൻഡ് ഡിലീറ്റഡ് സീൻ

ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടു പ്രദർശനം തുടരുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ.…

ബൗളറായി ടീമിൽ വന്ന് ഹാർഡ് ഹിറ്ററായി മാറിയ ജയസൂര്യയുടെ കരിയർ പോലെയാണ് ഗായകൻ കിഷോറിന്റെ കരിയറും

Bineesh K Achuthan ഇന്നലെ (ആഗസ്റ്റ് 4) കിഷോർ ദായുടെ ജന്മദിനമായിരുന്നു. റാഫി സാഹിബ് കഴിഞ്ഞാൽ…

ഇടിച്ചു ഉറക്കുന്ന ഭൂതം – ഡോൺ ലീ

ഇടിച്ചു ഉറക്കുന്ന ഭൂതം Riyas Pulikkal ഒരു ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും കൊറിയയിലെ സൂപ്പർ സ്റ്റാർ…

സംഗീതജ്ഞയും നടിയുമായ ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു…