സിനിമാപാരിചയം
The Cursed
2021/English
Review by
Vino
കഴിഞ്ഞ വർഷം വന്ന തരക്കേടില്ലാത്ത ഒരു ഹൊറർ പടം പരിചയപ്പെടാം.
പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രാൻസിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്, അവിടുത്തെ ഒരു ഭൂജന്മിയുടെ കൃഷിയിടത്തിൽ ഏതാനും ജിപ്സികൾ സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചു തമ്പടിക്കുന്നു, ഭൂഉടമ വെറുതെ ഇരിക്കുവോ, തന്റെ ആളുകളെയും കൂട്ടി വന്നു ഒരു കൂട്ടാകുരുതി തന്നെ നടത്തുന്നു, ചാവുന്നതിന്ന് മുന്നേ ആ ജിപ്സികളിൽ പ്രധാനി ഒരു കൊടിയ ശാപം പുറപ്പെടിവിക്കുന്നു, ആ ശാപം ആ ഗ്രാമത്തെ എങ്ങനെ വിഴുങ്ങുന്നു എന്നതാണ് ചിത്രം പറയുന്നത്.
നമ്മുക്ക് സിനിമ മാറി പോയോ എന്ന് തോന്നിക്കുന്ന രീതിയിലുള്ള ഒരു തുടക്കത്തിൽ നിന്നും ദുശ്ശകുനങ്ങളുടെ ഒരു നെഗറ്റീവ് അമ്പിയൻസ് അവസാനം വരെ എത്തിക്കാൻ അണിയറക്കാർക്ക് കഴിയുകയും ഒപ്പം ഒന്ന് രണ്ടു സസ്പെൻസും ഒളിപ്പിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
പഴയ കാലത്തെ വേഷവിധാനവും പശ്ചിമ ഫ്രാൻസിലെ കാടും മഞ്ഞും നിറഞ്ഞ അന്തരീക്ഷവും അതിനെയെല്ലാം മനോഹരമായി ഒപ്പിയെടുക്കുന്ന dop യും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. പിന്നെ എടുത്തു പറയേണ്ടത് ഹൊറർ സിനിമകളിൽ ഒഴുച്ചു കൂടാനാവാത്ത സംഗതി സൗണ്ട് മിക്സിങ്, അധികം ജമ്പ് സ്കെയർ ഐറ്റംസ് ഒന്നുമില്ലെങ്കിലും ആ ഒരു സൗണ്ട് എഫ്ക്റ്റിൽ കണ്ടോണ്ട് ഇരിക്കുമ്പോൾ നല്ലൊരു ഹൊറർ ഫീൽ പടത്തിന്ന് നൽകാൻ കഴിയുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. മൊത്തത്തിൽ വലിയ സംഭവമൊന്നുമല്ല,എന്നാൽ മോശവുമല്ല…ഹൊറർ പടങ്ങൾ താല്പര്യം ഉള്ളവർ ഞാൻ മുന്നേ പറഞ്ഞിട്ടുള്ളപോലെ നല്ല സൗണ്ട് സിസ്റ്റത്തിൽ ഇരുന്ന് കണ്ടു നോക്കൂ.
🔞