ഒരു രോഗിയെ സംശയാസ്പദമായി കണ്ടു ആരോഗ്യവകുപ്പിലും പോലീസിലും റിപ്പോർട്ട് ചെയ്തതിന് ഡോക്ടറെ പിരിച്ചു വിട്ടു, ഇതെന്തൊരു നാടാണ്

408

ഒരു രോഗിയെ സംശയാസ്പദമായി കണ്ടു ആരോഗ്യവകുപ്പിലും പോലീസിലും റിപ്പോർട്ട് ചെയ്തതിന് ഡോക്ടറെ പിരിച്ചു വിട്ടു, ഇതെന്തൊരു നാടാണ്. സോഷ്യൽ മീഡിയയിൽ പൊതുജന താത്പര്യാർത്ഥം ആരോഗ്യ വിഷയങ്ങളും അറിവുകളും പങ്കുവയ്ക്കുന്ന ഡോക്ടർ ഷിനു ശ്യാമളനെയാണ് സാമൂഹിക പ്രതിബദ്ധത കാണിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടത് .ഇക്കാരണം കൊണ്ട് പുറത്താക്കിയെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽ വരുത്തണം. ക്ലിനിക്കിന്റെ പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ പരാതി കൊടുക്കണം. ഒരു നാട് മുഴുവൻ ഈ വ്യാധിക്കെതിരെ പൊരുതുമ്പോൾ ഇങ്ങനേയും ചിലരോ? ജോലി നഷ്ടമാകുന്ന കാര്യം ആണെന്ന് അറിഞ്ഞിട്ടും സ്വന്തം കടമ ചെയ്യാൻ ഒരു മടിയും കാട്ടാത്ത ഡോക്ടറെ ആണ് ഈ നാടിനാവശ്യം. ആ യോഗി ഖത്തറിൽ എത്തിയെങ്കിലും അവിടത്തെ സർക്കാർ ഇതറിഞ്ഞു കാണുമോ ? അവിടത്തെ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. 

Shinu Syamalanന്റെ കുറിപ്പ്

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്?

അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും ഇനിയും. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. ആ ക്ലിനിക്കിൽ ഒരുപാട് രോഗികൾ വരുന്നതാണ്. അവിടെ ഇപ്പോൾ പ്രശ്നമുണ്ടാക്കുന്നത് ശെരിയല്ല. അതും ഈ കൊറോണ സമയത്തു.

ക്ഷമിക്കണം. രോഗികളെ ദുരിതത്തിൽ ആക്കരുതിന്നു കരുതി പേരും വിവരവും ഇപ്പോൾ ഞാൻ പുറത്തുവിടുന്നില്ല അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.