The Double Lover
Genre : Psychosexual Thriller
Language : French
Year : 2017
Lives of Twins എന്ന നോവൽ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് ബെൽജിയൻ ഇറോട്ടിക് ഡ്രാമ ത്രില്ലെർ സിനിമയാണിത്.ക്ലോയെ എന്ന ഇരുത്തിയഞ്ചുകാരിക്ക് ഇടക്കിടെ വയറു വേദന വരാറുണ്ട് അവളെ പരിശോധിച്ച ഡോക്ടറിന് യാതൊരു ആരോഗ്യ പ്രശ്നവും കണ്ടെത്താൻ ആവുന്നില്ല തുടർന്ന് അവളുടെ മനോനിലയിൽ പ്രശ്നമാണ് എന്നത് മനസിലാക്കി മാനസികരോഗ വിദഗ്ധൻ പോൾന്റെ കൗണ്സിലിംങ്ങിൽ പങ്കെടുക്കാൻ അവർ നിർദേശിക്കുന്നു. പോൾളുമായി കൂടുതൽ
അടുക്കുന്ന അവൾ അയാളോടൊപ്പം താമസമാകുകയും പുതിയൊരു ജോലി കണ്ടെത്തുകയും ചെയ്യുന്നു. അവൾ അയാളുടെ കുടുബത്തിനെ കുറിച്ച് ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്ന അയാളെ കുറിച്ചറിയാനായി അവൾ ഇറങ്ങി തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ക്ലോയെയുടെ മാനസികനിലയും അവളുടെ ലൈംഗീകതയും ചർച്ച ചെയുന്ന സിനിമയിൽ അവളുടെ മനസിൽ വിചാരിക്കുന്നതും യാഥാർത്ഥത്തിലും നടക്കുന്ന കുറച്ചു സെക്സ് രംഗങ്ങൾ ഉണ്ട് അതിൽ ചിലതൊക്കെ കാണുമ്പോൾ നമ്മളെ മനംമടുപ്പിക്കുന്നതാണ്.ചിത്രത്തിൽ വളരെ മികച്ച ഷോട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറോട്ടിക് രംഗങ്ങളും ഡ്രാമയും ചെറിയ ട്വിസ്റ്റ് ഒക്കെയുള്ള സിനിമയാണിത്. ഇറോട്ടിക് ത്രില്ലറിനെകാളും സൈക്കോസെക്സ് ത്രില്ലെർ എന്നാണ് തോന്നിയത്.ഇത്തരം സിനിമകൾ ഇഷ്ടമുള്ളവർ കാണുക