Connect with us

Abuse

ഡ്രൈവർ ഏറെക്കാലമെന്നെ ബലാത്‌സംഗം ചെയ്തു, പക്ഷെ അത് പീഡനം എന്ന് എനിക്കറിയില്ലായിരുന്നു

തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു യുവതി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെ

 71 total views,  1 views today

Published

on

“ഡ്രൈവർ ഏറെക്കാലമെന്നെ ബലാത്‌സംഗം ചെയ്തു, പക്ഷെ അത് പീഡനം എന്ന് എനിക്കറിയില്ലായിരുന്നു”

തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് യുവതി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെ

നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ : അച്ഛന്റെ ഓഫിസിൽ വച്ചാണ് ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്. ഒന്‍പതാം വയസ്സിൽ പിതാവിന്റെ സുഹൃത്താണ് ആദ്യമായി ചൂഷണം ചെയ്തത്. ഓഫിസില്‍ വച്ച് ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ അച്ഛന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി. വെള്ളം നൽകിയ ശേഷം അയാൾ എന്നെ മടിയിലിരുത്തി. Image may contain: 1 person, standing and outdoorഅതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. തുടർന്ന് അയാൾ വസ്ത്രത്തിനുള്ളിലൂടെ എന്‍റെ നെഞ്ചിൽ സ്പർശിച്ചു. എന്നാൽ അത് മോശം സ്പർശനമാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ആരും എനിക്ക് തെറ്റും ശരിയും പറഞ്ഞു നൽകിയില്ല. ഒരിക്കൽ അങ്ങനെ ചെയ്തതിനു ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. പക്ഷേ ഇക്കാര്യം ഞാൻ ആരോടും പറഞ്ഞില്ല. ആ പ്രായത്തിൽ അത് തെറ്റാണെന്നു പോലും എനിക്ക് അറിവില്ലായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം വീണ്ടും അതു തന്നെ സംഭവിച്ചു. കാറിൽ എനിക്കൊപ്പം അമ്മയും ഉണ്ടായിരുന്നു. ഷാളിന്റെ മറവിൽ അയാൾ എന്നെ സ്പർശിച്ചു. പക്ഷേ, അപ്പോഴും ഞാൻ പ്രതികരിച്ചില്ല. പ്രതികരിച്ചാലും എന്നിൽ കുറ്റം ആരോപിക്കപ്പെടും. അയാൾ മോശമായി സ്പർശിച്ചതിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. അയാളെ പിന്നീട് ഒരിക്കലും കണ്ടില്ലെന്നും യുവതി പറയുന്നു.

‘പിന്നീട് ഒരു വർഷത്തിനു ശേഷം ഞങ്ങൾക്ക് പുതിയ ഡ്രൈവർ വന്നു. ഒരിക്കൽ ഞങ്ങൾ രണ്ടുപേരും കാറിൽ മാത്രമായപ്പോൾ അയാൾ എന്നെ ഇക്കിളിപ്പെടുത്താൻ തുടങ്ങി. പക്ഷേ, അയാൾ മോശമായ രീതിയിലാണ് എന്നെ സ്പർശിച്ചതെന്ന് അപ്പോൾ എനിക്ക് മനസ്സിലായിരുന്നു. എന്നാൽ എന്തുകൊണ്ടോ പ്രതികരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അയാൾ എന്നെ നിർബന്ധിച്ചു പോൺ വിഡിയോകൾ കാണിച്ചു. ആ രംഗങ്ങൾ ചെയ്യാൻ എന്നെ നിർബന്ധിച്ചു. ഒരിക്കൽ വീട്ടിൽ ഞാൻ തനിച്ചായ ദിവസം അയാൾ ഉപദ്രവിച്ചു. അടുക്കളയിൽ വച്ച് അയാൾ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അയാൾ പറയുന്നുണ്ടായിരുന്നു. അത് എന്നെ അയാളുമായി അടുപ്പിച്ചു. ഇത്തരം ചൂഷണങ്ങൾ അയാൾ വിവാഹിതനാകുന്നതു വരെയും തുടർന്നു. എല്ലാം എന്റെ തെറ്റാണെന്ന തോന്നൽ എന്നിലുണ്ടാക്കാൻ അയാൾക്കു സാധിച്ചിരുന്നു. എനിക്ക് സംഭവവിച്ച കാര്യങ്ങൾക്കെല്ലാം തെറ്റുകാരി ഞാനാണെന്ന തോന്നൽ എനിക്കുണ്ടായി. കുറ്റബോധം താങ്ങാൻ കഴിയാതെ വന്നപ്പോൾ ഒരിക്കൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞു. അവർ മാതാപിതാക്കളോട് ഇക്കാര്യം പറയാൻ എന്നോട് ആവശ്യപ്പെട്ടു.
അപ്പോഴും എനിക്ക് ഭയമായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് അയാൾ പറഞ്ഞിരുന്നു. അക്കാര്യം എന്നെ ഭയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരുദിവസം അയാൾക്കൊപ്പമുള്ള യാത്ര ഞാൻ നിരസിച്ചു. അച്ഛനും അമ്മയും എന്താണു കാര്യം എന്ന് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. കഴിഞ്ഞ രാത്രി അയാൾ എന്നെ ബലാത്സംഗം ചെയ്തു. ഈ വാക്കുകൾ കേട്ടതോടെ എന്റെ അച്ഛന്‍ ആകെ തകർന്നു പോയി. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്നാൽ ഒരു ഭാരം ഇറക്കിവച്ചതായി എനിക്ക് തോന്നി.

ആ സംഭവം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചികിത്സ തുടങ്ങി. അപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങളൊന്നും എന്റെ തെറ്റുകൊണ്ട് വന്നതല്ലെന്ന് എനിക്ക് വ്യക്തമായി. അയാളോട് ഇക്കാര്യത്തെ കുറിച്ച് പറയാൻ തന്നെ തീരുമാനിച്ചു. എന്നാൽ അപ്പോൾ തന്റെ മക്കളെയോർത്ത് ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു. അയാളുടെ തെറ്റാണ് എല്ലാമെന്ന് അയാള്‍ സമ്മതിച്ചു. അന്ന് മുതൽ ഒന്നും എന്റെ തെറ്റല്ലെന്ന് എനിക്ക് മനസ്സിലായി തുടങ്ങി. ഒരു വർഷമായി സ്വയം കുറ്റപ്പെടുത്തുന്നതില്‍ നിന്നും ആ സംഭവത്തിൽ നിന്നുണ്ടായ ഞെട്ടലിൽ നിന്ന് ഞാൻ മോചിതയായിരിക്കുന്നു. കൂടെ നിന്ന മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും നന്ദി പറയുകയാണ്. ഒരു അഭിഭാഷകയാകുക എന്നതാണ് എന്റെ ലക്ഷ്യം. ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന എൻജിഒയിൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ആ ദുരിതകാലം തരണം ചെയ്തു. ഇനി ഒരിക്കലും ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. മറ്റാർക്കും ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കുകയാണെന്നും യുവതി പറയുന്നു.

https://www.facebook.com/humansofbombay/posts/1602417559967215?__cft__%5B0%5D=AZXbDJFkCgKOX4lL8muu5go4aTGxRMfMt_IDMRmLzkYWeGFGJhcqiRnB0gJjdIQVsDf3JESY8nNhx_7KQtx76pyYFEz19tVjewr791yAKNTaxkZ-q-l1jiiUTNF-ks2ocO4nqSQ1OwEWevRbxIQ23Lvq&__tn__=%2CO*F

 72 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement