പ്രസിദ്ധ ജാപ്പനീസ് സംവിധായകനായ നഗിസ ഒഷിമയുടെ സംവിധാനത്തില്‍ 1978 ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ഹൊറര്‍ ഇറോട്ടിക് സിനിമയാണ് ”ദ എംപയര്‍ ഓഫ് പാഷന്‍ ”. ജപ്പാന്‍റെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തിന്‍റെ ഭാഗമായ ഒരു കര്‍ഷകന്‍റെ കൊലപാതകവും അതിനെ തുടര്‍ന്ന് ആ ഗ്രാമത്തിലെ അന്തേവാസികളിലും അയാളുടെ കൊലപാതകത്തിന് കാരണക്കാരായവരിലും ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം .

രതി , പ്രണയം, വൈവാഹികേതര ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ , കുറ്റബോധം , തുടങ്ങിയ വിവിധങ്ങളായ മനുഷ്യമാനസിക നിലകളെയും വികാരങ്ങളെയും നല്ല രീതിയില്‍ തന്നെ ചിത്രീകരിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . അന്നത്തെ കാലത്ത് ലഭ്യമായ പരിമിതങ്ങളായ സൗകര്യങ്ങളുപയോഗിച്ച് ഇത്രയും വിഗദ്ധമായി സിനിമ നിര്‍മ്മിച്ച ഒഷിമയുടെ കഴിവ് പ്രത്യേകമായ പ്രശംസ അര്‍ഹിക്കുന്നു.

ഒഷിമയുടെ സിനിമകളെ മനുഷ്യമനസിനെക്കുറിച്ചുള്ള മികച്ച പഠനോപകരണങ്ങളായ് കണക്കാക്കാവുന്നതാണ് .ദൃശ്യരൂപത്തിലുള്ള മനശാസ്ത്ര ഗ്രന്ഥങ്ങളാണദ്ദേഹത്തിന്‍റെ സിനിമകള്‍ എല്ലാം തന്നെ . ഈ സിനിമയും അത്തരത്തിലുള്ള മനുഷ്യമനസിന്‍റെ വൈവിദ്ധ്യങ്ങളിലേക്കുള്ള ഒരു യാത്ര തന്നെയാണ് . സമൂഹത്തിന്‍റെ വിലക്കുകള്‍ മറികടന്ന് കൊലപാതകം , വിവാഹേതര പ്രണയ ലൈംഗിക ബന്ധങ്ങള്‍ നടത്തുന്നവര്‍ക്കുണ്ടാവുന്ന ഭയവും കുറ്റബോധവും എത്ര മാത്രം ആഴത്തിലുള്ളതാണെന്നും ആ ഭയവും കുറ്റബോധവും അവരുടെ സ്വൈര്യ ജീവിതത്തെ എങ്ങനെ തകര്‍ക്കുന്നുവെന്നുമാണ് ഈ സിനിമ നമുക്ക് കാണിച്ച് തരുന്നത് .

സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍ മൂന്ന് പേരാണ് . ആ മൂന്ന് കഥാപാത്രങ്ങളേയും മൂന്ന് കാഴ്ചപ്പാടുകളായോ മൂന്ന് ഡൈമെന്‍ഷനുകളായോ കണക്കാക്കാവുന്നതാണ് . ആദ്യത്തെയാള്‍ ജപ്പാന്‍റെ ഉള്‍നാടന്‍ ഗ്രാമവാസിയും റിക്ഷാഡ്രൈവറുമായ ഒരു സാധാരണക്കാരനാണ് . രണ്ടാമത്തെയാള്‍ പ്രായം തീരെ തോന്നുകയില്ലാത്ത അതിസുന്ദരിയായ അയാളുടെ ഭാര്യയാണ് . മൂന്നാമത്തെയാള്‍ അയാളുടെ പ്രണയത്തിലാവുന്ന ആ ഗ്രാമത്തിലെ ഒരു യുവാവാണ് . രണ്ടാമത്തെയും മൂന്നാമത്തെയും കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഒന്നാമനെ ജീവിതത്തില്‍ നിന്നും പറിച്ചു മാറ്റി ഒരു പൊട്ടക്കിണറ്റിലെറിയുന്നു .

പക്ഷെ മരണശേഷം കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അയാളുടെ ആത്മാവ് ആ ഗ്രാമവാസികളെ സന്ദര്‍ശിക്കാനെത്തുന്നു . അയാളുടെ ഭാര്യയുടെയും അവളുടെ കാമുകന്‍റെയും ജീവിതത്തിന്‍റെ സ്വൈര്യം കെടുത്തുന്നു . ഇവിടെ ആത്മാവ് എന്നത് കുറ്റബോധത്തിന്‍റെ ഒരു ഉപോത്പന്നം എന്ന നിലയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിട്ടുള്ളത് . സിനിമയിലെ , മനസിനെ അസ്വസ്ഥമാക്കുന്ന നിരവധി ഷോട്ടുകള്‍ അത് തെളിയിക്കുന്നുണ്ട് .പ്രണയവും രതിയും പോലും വയലന്‍റായ അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് .

മനോഹരങ്ങളായ പല ദൃശ്യങ്ങളിലും ഭയത്തിന്‍റെ ഒരു അംശം ഒളിപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ഈ സിനിമ 1978 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഷിമയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുക്കുകയുണ്ടായി

Leave a Reply
You May Also Like

ആയിരം ചിറകുള്ള മോഹങ്ങളിൽ തുടങ്ങി പത്തൊൻമ്പതാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന വിനയനെന്ന പോരാളി

വിനയനും പത്തൊൻപതാം നൂറ്റാണ്ടും  കിരൺ തോമസ്✍️ . മലയാള സിനിമയിലേക്കുള്ള വിനയൻ എന്ന സംവിധായകന്റെ ശക്തമായ…

പല സമയങ്ങളിലും ശ്വാസം എടുക്കാൻ വരെ മറന്നുപോകുന്ന തരത്തിലുള്ള രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം

Muhammed Sageer Pandarathil സ്കോട്ട് മാൻ സംവിധാനം ചെയ്ത ഫാൾ എന്ന ഹോളിവുഡ് ത്രില്ലർ ചിത്രത്തിൽ…

മേനിയഴകിന്റെ മകുടോദാഹരണം ഇല്യാനയുടെ ബിക്കിനി ചിത്രങ്ങൾ വൈറലാകുന്നു

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക്, ഹിന്ദി,…

അച്ഛനെയും എന്നെയും അവർ കളിയാക്കാറുണ്ടായിരുന്നു. എന്നാൽ അമ്മയ്ക്കും അച്ഛനും എന്നിൽ വിശ്വാസം ആയിരുന്നു. തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഒട്ടനവധി നിരവധി മികച്ച കളികളിലൂടെ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ കപ്പിത്താൻ കൂടിയാണ് താരം.