The Empty Man(2020)
Mohanalayam Mohanan
ഹൊററിനൊപ്പം ആദ്യവസാനം വരെ നിറഞ്ഞ നിൽക്കുന്ന നിഗൂഢതയും, ഒടുവിൽ അപ്രതീക്ഷിതം ആയി വന്ന ക്ലൈമാക്സിലെ ആ ട്വിസ്റ്റും 🔥🔥.ഒരു വ്യത്യസ്തമായ ഹൊറർ അനുഭവമായിരുന്നു Cosmic -Horror വിഭാഗത്തിൽ പെടുത്താവുന്ന ഈ ചിത്രം നൽകിയത്….Hereditary, Midsommar പോലെയുള്ള ചിത്രങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, തീർച്ചയായും ഇതും ഇഷ്ടപെടും..
ചിത്രത്തിന്റെ തുടക്കത്തിലുള്ള 22 മിനിറ്റുള്ള സെപറേറ്റ് സ്റ്റോറി ഒരു ആമുഖം ആണ്..ഭൂട്ടാനിലെ Ura valley യിൽ 1995 കാലഘട്ടത്തിലാണ് ഈ കഥ സെറ്റ് ചെയ്തിരിക്കുന്നത്..സുഹൃത്തുക്കൾ ആയ 4 കാൽനടയാത്രക്കാരുടെ ഇടയിൽ സംഭവിക്കുന്ന ട്രാജഡി. എന്നാൽ അതിന്റെ പിന്നിലുള്ള രഹസ്യം ഒരു ദുരൂഹത ആയിട്ടാണ് സംവിധായകൻ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.. പ്രധാനകഥയുടെ അടിസ്ഥാനം ആണ് ഈ ആമുഖം
ശേഷം ചിത്രം വർത്തമാനകാലത്തിലേക്കുള്ള മെയിൻ സ്റ്റോറിയിലോട്ട് കടക്കുകയാണ്.. ഇവിടെ നിന്ന് അങ്ങോട്ട് നായകനെ കേന്ദ്രികരിച്ച ആണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഒരു കാറപകടത്തിൽ ഭാര്യയും മകനും നഷ്ടപെട്ട വേദനയിൽ കഴിയുകയാണ് Ex-cop ആയ ജെയിംസ് .അങ്ങനെയിരിക്കെ ഒരു ദിവസം അദേഹത്തിന്റെ അയൽക്കാരിയും കുടുംബസുഹൃത്തുമായ നോറ എന്ന സ്ത്രീ അയാളെ വിളിച്ച് തന്റെ മകൾ അമാൻഡ മിസ്സിംഗ് ആയ കാര്യം പറയുന്നു.. നോറയുടെ യുടെ വീട്ടിൽ ചെന്ന് അമാൻഡയുടെ റൂം പരിശോധിച്ച അയാൾ രക്തത്തിൽ എഴുതിയ ഒരു മെസേജ് കാണുന്നു, “The Empty Man made me do it”..
തുടരന്വേഷണത്തിൽ, അമാൻഡ തന്റെ സുഹൃത്തുക്കൾക്കൊപ്പം Empty Man എന്നറിയപ്പെടുന്ന ഒരു അർബൻ ലെജന്റിനെ വിളിച്ച കാര്യവും അമാൻഡയുടെ ഫ്രണ്ട് ആയ Davara യിൽ നിന്ന് Jജെയിംസ് അറിയുന്നു.. അതിന് ശേഷം അമാൻഡയുടെ ഫ്രെണ്ട്സിനെ സംശയാസ്പദമായ ആത്മഹത്യയും Empty man മായി എന്തോ ബന്ധം ഉണ്ടെന്ന് ജെയിംസ് മനസിലാക്കുന്നു.. വൈകാതെ ജെയിംസിന്റെ അന്വേഷണം “Pontifex Institute “എന്ന സീക്രട്ട് കൾട്ട് സൊസൈറ്റിയിലേക്ക് എത്തിക്കുകയാണ്…
എന്താണ് Empty Man എന്ന ശക്തിയുടെ പിന്നിലുള്ള രഹസ്യം??.. Empty man ഉം ഈ സീക്രട്ട് സൊസൈറ്റിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?? എന്താണ് അമാന്ഡയ്ക്ക് സംഭവിച്ചത്??.. ജെയിംസിന്റെ അന്വേഷണങ്ങൾ അയാളെ എവിടെയെക്ക് ആണ് കൊണ്ട് എത്തിക്കുന്നത് ???.അന്വേഷണത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിയ ജെയിംസിനു ചില നേരത്തെ തന്റെ കണ്ണുകളും മനസും എന്താണ് കാണിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ല.
ഇനി സിനിമയെ പറ്റി പറയാം..2 മണിക്കൂർ 16 മിനിറ്റ് ഉള്ള ഈ സിനിമ എല്ലാവർക്കും ദഹിക്കണമെന്നില്ല.. കാരണം ചിത്രം ഒരു slow burn ആണ്..ഇത്തിരി ക്ഷമ എടുത്തു വേണം നിങ്ങൾക്ക് ഇതു കാണാൻ..എന്നാൽ തുടക്കം മുതലുള്ള മിസ്റ്ററി അറ്റ്മോസ്ഫിയറും സസ്‌പെൻസും പ്രേഷകന്റെ ക്യൂരിയസിറ്റി കൈവെടിയാതെ മുന്നോട്ടു കൊണ്ടുപോകാൻ ചിത്രത്തിന് കഴിയുന്നുണ്ട്. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിയും സൗണ്ട് ട്രാക്കും മികച്ചതാണ്.. ടെൻഷൻ ബിൽഡ് അപ് ചെയുന്ന ഒരു സ്കോറും സൗണ്ട് ഡിസൈനുമായിരുന്നു
ചിത്രത്തിന്റേത്.. സിനിമാട്ടോഗ്രഫി ഒരു മികച്ച ഹൊറർ സ്വഭാവം ആണ് സൃഷ്ടിച്ചിരിക്കുന്നത്.. അതിൽ എടുത്തു പറയേണ്ട സീക്വൻസ് ആയിരുന്നു ആ Map transition സീൻ (that shot was brilliant )👌👌👌.കാണാത്തവർ ഒന്നു കണ്ടു നോക്കുക.