Connect with us

Entertainment

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Published

on

Jayan Kadakkattupara സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘ദി എൻഡ്’. കൃത്യമായ ഒരു അവബോധമാണ് പകർന്നു നൽകുന്നത്. മയക്കുമരുന്നിന് അഡിക്റ്റ് ആയവർ നമ്മുടെ നാട്ടിൽ അനവധിയാണ്. എത്ര ബോധവത്കരണം നടന്നാലും ഇവരുടെ എണ്ണത്തിൽ കുറവ് കാണുന്നില്ല. ഒരു വ്യക്തിയുടെ ഭാവിയെ തന്നെ ഇല്ലായ്മ ചെയുന്ന ഈ സാമൂഹ്യവിപത്തിനെതിരെ അനവധി സിനിമകളും ഷോർട്ട് മൂവീസും വന്നിട്ടുണ്ട് എങ്കിലും നാലുമിനിറ്റിലേറെ മാത്രം വരുന്ന ഈ ഷോർട്ട് മൂവി ആശയം പറയാൻ ഉപയോഗിച്ചിരിക്കുന്ന രീതികൊണ്ട് വളരെ വ്യത്യസ്തമാകുന്നു.

ആശയങ്ങൾ ഇത്തരത്തിൽ സിനിമയിലും മറ്റും കാണുമ്പൊൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കു യാതൊരു പുനർവിചിന്തനവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. എന്നാൽ ഈ സിനിമ കാണുമ്പൊൾ അതുണ്ടാകും എന്ന് ഉറപ്പുപറയാൻ പറ്റും. കാരണം ഈ സിനിമ ചുറ്റിക കൊണ്ട് മണ്ടയ്ക്കിട്ടാണ് പ്രഹരിക്കുന്നത്. ആ പ്രഹരം കൃത്യമായി ഏൽപ്പിക്കാൻ കഴിയുന്ന തരത്തിൽ ഈ സിനിമ വിജയിച്ചു എങ്കിൽ ഒരു കയ്യടി നൽകാം നമുക്ക്.

ദി എൻഡിനു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആളുടെ വേഷം ചെയ്തിരിക്കുന്ന Ashif C.T നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. നാം ചെയുന്ന മോശം പ്രവർത്തികൾ എങ്ങനെ നമ്മുടെ കുടുംബത്തെയും മക്കളെയും ബാധിക്കാം എന്ന് ഈ സിനിമ കാണിച്ചുതരുന്നു. അതുകൊണ്ടു സമൂഹത്തെ ദുഷിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നവരും അതിനെ കുറിച്ചു ആലോചിക്കുന്നവരും ഈ സിനിമ കാണേണ്ടതുതന്നെയാണ്

‘ദി ഏൻഡ് ‘ എന്ന ഷോർട്ട് മൂവിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Ashif C.T ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ പത്തു പതിനാലു വര്ഷം സൗദിയിൽ മെക്കാനിക് ആയിരുന്നു. വിവാഹിതനാണ്, ഭാര്യ ഹൌസ് വൈഫാണ്, രണ്ടു മക്കളുണ്ട്. ഇപ്പോൾ നാട്ടിൽ ഒരു എസി മെക്കാനിക്ക് ആണ്. ഞാൻ പത്തുപതിനെട്ടോളം ഷോർട്ട് മൂവീസിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയമാണ് എന്റെ മേഖല.സൂഫിയും സുജാതയും എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ഒന്നുരണ്ടു മൂവി ചെയ്യാനിരിക്കുകയാണ്. എന്നെ അതിലൊക്കെ കാസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്. ഇതിനു മുൻപ് കേരളം പൊലീസിന് വേണ്ടി ഒരു മൂന്നു ഷോർട്ട് മൂവി ചെയ്തിരുന്നു. ‘വര’ എന്ന ഷോർട്ട് മൂവിക്കു വേണ്ടി വിമുക്തി എന്ന സംഘടനയുടെ അവാർഡ് കിട്ടിയിരുന്നു. അഭിനയത്തിനാണ് ആ അവാർഡ് കിട്ടീട്ടിയത്.

അഭിമുഖത്തിന്റെ ശബ്ദരേഖ

 

Advertisement

 

BoolokamTV InterviewAshif

‘ദി ഏൻഡ് ‘

‘ദി ഏൻഡ് ‘ എന്ന മൂവി ചെയ്യാനുള്ള ഒരു കാരണം , പെരിങ്ങളം പോലീസ് സ്റ്റേഷനിലെ റഫീക്ക് എന്ന ഒരു സുഹൃത്ത്, ലോക പുകയിലവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് മൂവി ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ ഇതിന്റെ സംവിധായകനും എന്റെ ഗുരുതുല്യനായ Jayan Kadakkattupara യോട് സംസാരിച്ചു. അപ്പോൾ അദ്ദേഹം ഒരു കഥ പറഞ്ഞു. എന്നാൽ ആ കഥ ആസ്വാദകരോട് ഒരുതരത്തിലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ല , അതായതു ആ ഒരു കഥകൊണ്ടു ഇപ്പോൾ ഈ സിനിമ ഉണ്ടാക്കുന്ന ഞെട്ടൽ ഉണ്ടാക്കുന്നില്ല. അതിന്റെ ക്ളൈമാക്സിനു സാധ്യത കുറവാണ് … എന്ന് തോന്നി.

ഞങ്ങൾക്ക് രണ്ടു ദിവസത്തെ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതായതു പുകയില വിരുദ്ധദിനത്തിനു രണ്ടു ദിവസം കൂടിയേ ഉള്ളൂ. അപ്പോൾ ഞാൻ ജയേട്ടനോട് പറഞ്ഞു, നമുക്ക് ക്ളൈമാക്സ് മാറ്റാം എന്ന്. ഞാൻ എന്റെ ഐഡിയ പറഞ്ഞു. അതായതു കഥ ആദ്യത്തെ ട്രാക്കിൽ നിന്നും പിന്നെ ഫ്ലാഷ് ബാക്കിലേക്കും പിന്നെ ആദ്യത്തെ സംഭവത്തിലേക്കും പോകുന്ന രീതി. അപ്പോഴേ ആളുകൾക്ക് ഞെട്ടൽ ഉണ്ടാകുകയുള്ളൂ. ശരിക്കും ആ ഒരു ശ്രമം വിജയിച്ചു എന്നുതന്നെയാണ് എന്റെ അഭിപ്രായം.

ദി എൻഡിനു വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സംവിധായകൻ Jayan Kadakkattuparaത്തെ പറ്റി

ഇതിന്റെ സംവിധാനം നിർവഹിച്ചതും സ്ക്രിപ്റ്റ് ചെയ്തതും Jayan Kadakkattupara ആണ്. അദ്ദേഹം അദ്ദേഹം നാടകവേദിയിലും ഷോർട്ട് മൂവിയിലും സിനിമയിലും ഒക്കെ ഒരുപാട് വർക്ക് ചെയ്തിട്ടുള്ള ആളാണ്. ഇതിന്റെ സിനിമാട്ടോഗ്രാഫർ ‘കുരുതി’ എന്ന പൃഥ്വിരാജ് മൂവിയിൽ അസിസ്റ്റന്റ് കാമറാമാൻ ആയിരുന്ന ബൈജു ആണ്. എഡിറ്റിങ് നിർവഹിച്ചത് ബിജു. അദ്ദേഹം ‘മോഹൻകുമാർ ഫാൻസ്‌’ എന്ന സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ സംഗീതം ചെയ്തത് Subhash k Nair ആണ്. അത്യാവശ്യം സിനിമാ ഫീൽഡിൽ കഴിവ് തെളിയിച്ചവർ ആണ് എല്ലാരും. ഞങ്ങൾ ഒരു പ്രദേശത്തു താമസിക്കുന്ന ആൾക്കാർ ആയിരുന്നതുകൊണ്ട് ലോക്ഡൌൺ സമയത്തു എല്ലാരും ഒന്നിച്ചു ചെയ്ത ചെറിയൊരു വർക്ക് അതാണ് ‘ദി ഏൻഡ്’ .

അടുത്ത പ്രോജക്റ്റുകൾ

Advertisement

ഇനി ഒരു സീരീസ് വരാനുണ്ട്. നല്ലൊരു ചാനലിൽ ആണ് അത് വരുന്നത്. പോലീസിന്റെ തന്നെ വേറൊരു ഷോർട്ട് മൂവി വരാനുണ്ട്. ക്ളൈമാസ് ഒരു പ്രത്യേക രീതിയിലാണ്. ജനങ്ങൾക്ക് തന്നെ ക്ളൈമാക്സ് വിട്ടുകൊടുക്കുന്ന ഒന്ന്. പിന്നെ ആദ്യം പറഞ്ഞപോലെ ചില സിനിമകൾ വരാനുണ്ട്.അഭിനയിക്കാൻ തന്നെയാണ് എന്റെ താത്പര്യം. അഭിനയിച്ചേ പറ്റൂ. കാരണം അതങ്ങനെയാണ്… ഞാൻ ഗൾഫിൽ ആയിരുന്നു എന്ന് പറഞ്ഞല്ലോ… അഭിനയഭ്രാന്ത് മൂത്തിട്ടാണ് ജോലി രാജിവച്ചിട്ടു ഞാൻ നാട്ടിലേക്കു വന്നത്. ഇപ്പോൾ ചെറിയ ചെറിയ വേഷങ്ങൾ കിട്ടിവരുന്നുണ്ട്.

THE END
Production Company: Haash Tag creations
Short Film Description: A story of Drug Addict
Producers (,): Haash tag
Directors (,): Jayan Kadakkattupara
Editors (,): Biju Ao
Music Credits (,): Subhash k Nair
Cast Names (,): Ashifolipram
Adiya Siliya
Genres (,): Film
Year of Completion: 2021-07-10

***

 

 4,142 total views,  15 views today

Continue Reading
Advertisement

Comments
Advertisement
cinema5 hours ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 day ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 day ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album2 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment2 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album3 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment3 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album4 days ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment4 days ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Entertainment5 days ago

നിങ്ങളുടെ മൂവീസ് & ഷോർട്ട് മൂവീസ് ബൂലോകം ടീവി ഒടിടി പ്ലാറ്റ്‌ഫോമിൽ പേപ്പർ വ്യു ആയി പ്രദർശിപ്പിക്കാം

Entertainment6 days ago

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022, എൻട്രികൾ ക്ഷണിക്കുന്നു

കുക്കുജീവൻ
Entertainment1 week ago

കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല ഒരു പ്രൊഡ്യൂസർ കൂടിയാണ് കുക്കു ജീവൻ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment2 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment2 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment2 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Advertisement