Vani Jayate

നമുക്ക് വേണ്ട കണ്ടന്റ് നമ്മുടെ മുന്നിലെത്തിക്കുന്ന ഒരേയൊരു ഓറ്റിറ്റി പ്ലാറ്റഫോം നെറ്ഫ്ലിക്സ് മാത്രമാണ്. അതെ സമയം പ്രൈം വീഡിയോ മുതൽ ഡിസ്‌നി വരെയുള്ള മറ്റു പോപ്പുലർ പ്ലാറ്റുഫോമുകളിൽ അതൊരു വലിയ ചടങ്ങാണ്. ഇടയ്ക്കൊക്കെ മുങ്ങിത്തപ്പാൻ ഇറങ്ങാറുണ്ട്, അങ്ങനെയുള്ളപ്പോൾ ഒക്കെ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലുളള കണ്ടെന്റുകളിൽ എത്തിച്ചേരാറുമുണ്ട്. അങ്ങിനെയൊന്നാണ് പ്രൈം വീഡിയോവിൽ ഇയ്യിടെ കണ്ട “ഫെയ്ക്ക് ഷെയ്ക്ക്”..

എൺപതുകളിൽ തുടങ്ങി രണ്ടായിരത്തി പത്തിന്റെ മദ്ധ്യത്തിൽ വരെ ബ്രിട്ടീഷ് ടാബ്ലോയിഡ് ജേർണലിസത്തിൽ മുടിചൂടാമന്നനായി വിലസിയിരുന്ന മാസർ മെഹ്മൂദ്ദ് എന്ന ഫെയ്ക്ക് ഷെയ്ക്കിന്റെ കരിയറിന്റെ തുടക്കവും ഒടുക്കവുമാണ് ഈ ത്രീ പാർട്ട് ലിമിറ്റഡ് സീരീസിന്റെ പ്രമേയം. ന്യൂസ് ഓഫ് ദി വേൾഡ് എന്ന ടാബ്ലോയിഡിന്റെ സ്റ്റിങ് ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് ആയിരുന്നു മാസർ മെഹ്മൂദ്ദ്. സെലിബ്രിറ്റികളെ സ്റ്റിങ് ഓപ്പറേഷനുകളിലൂടെ ട്രാപ്പ് ചെയ്തു അവരുടെ ജീവിതവും കരിയറും നശിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെ സൂത്രധാരനായിരുന്നു മാസർ. ദുബായിൽ നിന്നുള്ള കോടീശ്വരനായ ഒരു ഷെയ്ക്കിന്റെ വേഷമിട്ട് കരിയറിൽ ഒന്ന് മങ്ങി നിൽക്കുന്ന മോഡലുകളെ വലിയ പ്രോജക്ടുകളിലേക്കുള്ള ഓഫറുകൾ നൽകി അവരെ ക്യാമറക്ക് മുന്നിൽ വെച്ച് മയക്കുമരുന്ന് കേസിൽ കുടുക്കുക എന്നതായിരുന്നു പല തവണ ഉപയോഗിച്ച് വിജയിച്ച മസാറിന്റെ ഫോർമുലകളിൽ ഒന്ന്.

Mazher Mahmood, a British journalist known as the "Fake Sheikh," is pictured with a hood over his face as he leaves the Old Bailey Central Criminal Court in London on October 5, 2016
Mazher Mahmood, a British journalist known as the “Fake Sheikh,” is pictured with a hood over his face as he leaves the Old Bailey Central Criminal Court in London on October 5, 2016

ജേർണലിസത്തിന്റെ – മാപ്രകളുടെ അധിനിവേശത്തിന് മുമ്പേ ഉണ്ടായിരുന്ന ഏറ്റവും ജീർണിച്ച ഒരു മേഖലയായിരുന്നു ടാബ്ലോയിഡുകൾ. സൺ മുതൽ ന്യൂസ് ഓഫ് ദി വേൾഡ് വരെയുള്ള ടാബ്ലോയിഡുകൾ നശിപ്പിച്ചിട്ടുള്ളത് നിരവധി ജീവിതങ്ങളാണ്. അവർ വെളിപ്പെടുത്തിയ പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ മസാറിന്റെ രീതി മുഴുവനും വാർത്തകൾ സൃഷ്ടിച്ചു കൊണ്ടുള്ളതായിരുന്നു. വിക്ടോറിയ ബെക്കാമിനെ തട്ടിക്കൊണ്ടു പോവാനുള്ള പദ്ധതി, ഇംഗ്ലീഷ് ഫുടബോൾ ക്ലബ്ബ് സ്കാൻറ്റലുകൾ, മൊഹമ്മദ്ദ് അമീറിനെ കുടുക്കിയ ക്രിക്കറ്റ് കൈക്കൂലി വിവാദം, സ്ലം ഡോഗ് മില്യനെയറിലെ ബാലതാരത്തെ അച്ഛൻ വിൽപ്പനയ്ക്ക് വെച്ചുവെന്ന വാർത്ത… അങ്ങനെ നിരവധി പ്രശസ്തവും കുപ്രസിദ്ധവുമായ വാർത്തകൾ മസാറുടെ പേരിലുണ്ട്..

ഈ പരമ്പര മാസർ എന്ന ഒന്നാം തലമുറ പാക്കിസ്ഥാനി കുടിയേറ്റ കുടുംബത്തിൽ ജനിച്ച ഒരു വ്യക്തിയുടെ അരക്ഷിതാവസ്ഥയും കരിയറിലെ വെല്ലുവിളികളും, എന്തൊക്കെയാണ് മോട്ടിവേഷൻ എന്നുള്ളതുമൊക്കെ എക്‌സ്‌പ്ലോർ ചെയ്യാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. മുഹമ്മദ്ദ് അമീറിന്റെ കാര്യത്തിൽ മസാറിനെ അയാളുടെ സുഹൃത്ത്, അമീർ വെറും 18 വയസ്സ് പോലും തികയാത്ത പയ്യനാണ്, അവന്റെ കരിയർ നശിപ്പിക്കരുത് എന്നൊക്കെ പറഞ്ഞു വരെ വിലക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും യാതൊരു കരുണയും കാണിക്കാതെയാണ് സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്. കണ്ടു കഴിഞ്ഞപ്പോൾ മനസിൽ തെളിഞ്ഞത് ബംഗാരു ലക്ഷ്മന്റെ മുഖമാണ്. തരുൺ തേജ്പാലും, അനിരുദ്ധ് ബഹലും, മാത്യു സാമുവലും ഒക്കെ ചേർന്ന് ഈ നാലാംകിട ജേര്ണലിസത്തിന്റെ അഭ്യാസം കൊണ്ട് തകർത്ത ഒരുപാട് ഉയരങ്ങളിലേക്ക് എത്തുമായിരുന്നു ഒരു ദളിത് നേതാവിന്റെ മുഖമാണ്. ഫേയ്ക്ക് ഷെയ്ക്ക് – ആമസോൺ പ്രൈം വീഡിയോവിൽ സ്ട്രീം ചെയ്യുന്നുണ്ട്

You May Also Like

വികസനം എത്തിപ്പെടാത്ത പഞ്ഞികല്ല് ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്കു കൊണ്ടു പോകുന്നു

“ഡിജിറ്റൽ വില്ലേജ് “ഫസ്റ്റ് ലുക്ക് പോസ്റ്റർ. പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു…

‘തലൈവർ 170’ പോലീസ് വേഷത്തിൽ രജനി, മഞ്ജുവാര്യർ ഭാര്യയായി

‘ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ…

ഷോട്ട് ഡ്രസ്സ് ധരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സ്വാസിക

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ദത്തുപുത്രി…

ഇത് സംഭവിച്ചത് മറ്റൊരു ചാനലിലെ അവതാരകക്കായിരുന്നെങ്കിൽ, ശ്രീനാഥ് ഭാസിയെ പൊക്കിപ്പിടിച്ച് എക്സ്ക്ളൂസീവുമായ് വരുന്നത് വീണയായിരുന്നേനെ

പലരെയും പോലെ മീഡിയ രംഗത്ത് ഒരു അവതാരകയായി മാറി അതിലൊതുങ്ങുകയല്ല വീണ ചെയ്തത്.തന്റേതായ രീതിയില്‍ ഇന്റര്‍വ്യു…