Jaseem Jazi

‘എഡ്ഗർ അല്ലൻ പോ’ എന്ന അമേരിക്കൻ എഴുത്തുകാരന്റെ ഒട്ടുമിക്ക കൃതികളും വളരെയധികം പ്രശസ്തമാണ്. അതിലൊരെണ്ണമാണ് ‘The Fall Of The House Of Usher’. ‘അഷർ തറവാടിന്റെ തകർച്ച’ എന്നോ മറ്റോ പേരിൽ അതിന്റെ മലയാളം പരിഭാഷ വളരെ മുമ്പ് ഞാൻ വായിച്ചിട്ടുണ്ട്. Mike Flanagan വഴി അതിന്റെ അഡാപ്റ്റേഷൻ വരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷവും, പ്രതീക്ഷയും ആകാംക്ഷയും സംശയവും എല്ലാം ഒരുമിച്ചായിരുന്നു. സന്തോഷത്തിന്റെ കാരണം അല്ലൻ പോയും, പ്രതീക്ഷയുടെ കാരണം Flanagan ഉം ആയിരുന്നു. വെറും നാല് പേജുള്ള ഒരു ഷോർട് സ്റ്റോറി ഒരു സീരീസായി എങ്ങനെ രൂപപ്പെടുത്തുമെന്നതായിരുന്നു സംശയം. എന്തൊക്കെ ചേരുവകൾ ചേർത്തായിരിക്കും Flanagan അത് തന്റേതായ രീതിയിൽ ചിട്ടപ്പെടുത്തുക എന്ന കാര്യത്തിൽ ആകാംക്ഷയും വർധിച്ചു. എന്നാൽ ആദ്യ Episode ൽ നിന്ന് തന്നെ എല്ലാ കാര്യങ്ങൾക്കും എനിക്കൊരു വ്യക്തത വന്നു. ആദ്യ എപ്പിസോഡ് കണ്ട് തീർന്നപ്പോൾ തന്നെ, അല്ലൻ പോ റഫറൻസുകൾ കണ്ട്.. ഇതെന്റെ കപ്പിലെ ചായയാകുമെന്ന് ഉറപ്പായി. പിന്നീടങ്ങോട്ട് എന്റെ പ്രതീക്ഷകളെ കവച്ചു വച്ചൊരു അനുഭവമാണ് സീരീസ് എനിക്ക് നൽകിയത്.

ഞാൻ കരുതിയത് പോലെ ഇതൊരു ഷോർട് സ്റ്റോറിയുടെ മാത്രം അഡാപ്റ്റേഷൻ അല്ല. അല്ലൻ പോയുടെ പ്രശസ്തമായ നിരവധി വർക്കുകളുടെ ഒരു മിക്സ് ആണ്. അവയെല്ലാം ചേർത്ത് വച്ച് പുതിയൊരു കഥയുണ്ടാക്കിയിരിക്കുന്നു Flanagan എന്ന ജീനിയസ് ! സകല തെമ്മാടിത്തരങ്ങളുടെയും തെണ്ടിത്തരങ്ങളുടെയും ചതിയുടെയും വഞ്ചനയുടെയും കൂട്ടായ്മയാണ് അഷർ കുടുംബം. അതിന്റെ തലവനാണ് റോഡ്രിക്ക് അഷർ. അങ്ങേരുടെ ആറ് മക്കൾ ദുർമരണപ്പെട്ടിരിക്കുന്നു! അഗസ്റ്റേ ഡ്യൂപ്പിൻ എന്ന ഇൻവെസ്റ്റിഗേറ്ററോട് ആ മരണങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ, റോഡ്രിക് അഷർ വെളിപ്പെടുത്തുന്നതും, അതിലൂടെ ആ കുടുംബത്തിന്റെ വലിയൊരു നിഗൂഢത Unfold ആവുന്നതുമാണ് സീരിസിന്റെ ബേസ് സ്റ്റോറി.

ഗംഭീര റൈറ്റിങ് ആണീ സീരിസിന്റെ അടിത്തറ. അതെങ്ങനെ പറഞ്ഞ് വർണ്ണിക്കണമെന്ന് എനിക്കറിയില്ല. അതും ‘പോ’യുടെ എല്ലാ വർക്കുകളോടും നീതിപുലർത്തുന്ന രീതിയിൽ വളരെ Brilliant & Careful ആയാണ് ചെയ്തിരിക്കുന്നത്. വിവിധ കഥകളിലെ പല സുപ്രധാന സന്ദർഭങ്ങളും സീരീസിൽ Recreate ചെയ്തിരിക്കുന്നതെല്ലാം അന്തം വിട്ടാണ് ഞാൻ കണ്ടിരുന്നത്. ഓരോന്നും സീരിസിലെ കഥാസന്ദർഭങ്ങളുമായി പെർഫെക്റ്റ്ലി ബ്ലൻഡ് ആയിരുന്നു. പോയുടെ വിഖ്യാത കൃതികളായ.. The Raven, The Black Cat, The Murders in the Rue Morgue, The Masque of the Red Death, The Premature Burial, The Pit and the Pendulum.. തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഓരോ എപ്പിസോഡുകളും ഓരോ കഥകളുടെ Adaptation എന്ന രീതിയിൽ ചിലപ്പോഴൊക്കെ ഫീൽ ചെയ്തു.

The Fall of the House of Usher. (L to R) Daniel Jun as Julius, Rahul Kohli as Napoleon Usher in episode 102 of The Fall of the House of Usher. Cr. Eike Schroter/Netflix © 2023

വളരെ ഷാർപ് ആൻഡ് ഇന്റലിജന്റ്റ് ആയ സംഭാഷണങ്ങളാണ് Flanagan ആഡ് ചെയ്തിരിക്കുന്നത്. ഉജ്ജ്വല തിരക്കഥയുടെ നിരവധി ഉദാഹരണങ്ങൾ സീരീസിലുണ്ട്. റിപ്പീറ്റ് അടിച്ച് കേൾക്കാൻ തോന്നുന്ന ഡയലോഗുകളുണ്ട്. അതോടൊപ്പം ഗംഭീരമായ പ്രകടനങ്ങളാണ് അഭിനേതാക്കൾ കാഴ്ച വച്ചിരിക്കുന്നത്. Flanagan സീരിസുകളിൽ എപ്പോഴും കാണുന്ന നിരവധി മുഖങ്ങൾ ഈ സീരീസിലുമുണ്ട്. Carla Gugino, Kate Siegel, Zach Gilford, Samantha Sloyan, Henry Thomas, Rahul Kohli, Matt Biedel, Michael Trucco.. തുടങ്ങിയവർ. എല്ലാവരും പതിവ് പോലെ വൻ പെർഫോമൻസായിരുന്നു. Especially.. Carla Gugino, Rahul Kohli എന്നിവരുടെ പെർഫോമൻസുകൾ ഭയങ്കര ഇംപ്രസീവ് ആയി തോന്നി.

Horror, Psychological, Drama, Thriller, Mystery.. തുടങ്ങിയ യോണറുകളാണ് സീരീസ് കൈകാര്യം ചെയ്യുന്നത്. എല്ലാത്തിനോടും സ്റ്റോറിലൈൻ പരമാവധി നീതി പുലർത്തിയിരിക്കുന്നു. ഇതിന്റെ ആദ്യ സീൻ മുതൽ വളരെ planned ആയിട്ടാണ് കഥ പോവുന്നത്. ഓരോ സിറ്റുവേഷനിലേക്കും പകമായ അളവിൽ മിസ്റ്ററിയും, ഹൊററും, ത്രില്ലും എല്ലാം ആഡ് ചെയ്ത് കൃത്യമായൊരു മൂവിങ്. ഫൈനൽ ആക്ടിലേക്ക് എത്തുന്നത് വരെ ഈ Consistency സീരീസ് നിലനിർത്തുന്നു. ഹൊറർ വിഭാഗം Jump Scare ആയാണ് ചെയ്തിട്ടുള്ളതെങ്കിലും ചിലതെല്ലാം പ്രവചനാതീതവും ഞെട്ടിക്കുന്നതും ആയിരുന്നു. അത് പോലെ റീവീൽ ആവുന്ന പല മിസ്റ്ററികളും അമ്പരപ്പിക്കുന്നതായിരുന്നു.മേക്കിങ് വൈസും കിടിലനാണ് സീരിസ്. Direction, Editing, Bgm, Visuals എല്ലാം ഉഗ്രൻ! എല്ലാവർക്കും ഈ സീരീസ് എങ്ങനെ വർക്കാവും എന്നെനിക്ക് അറിയില്ല. പക്ഷേ അല്ലൻ പോയുടെ കൃതികൾ വായിച്ചിട്ടുള്ള ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും ഈ സീരീസ് കാണണമെന്നാണ് ഞാൻ പറയുക. നിങ്ങൾക്ക് ശരിക്കും ഒരു ട്രീറ്റ് ആയിരിക്കും ഈ സീരീസ്. അങ്ങേരുടെ എഴുത്തുകളുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ എനിക്കീ സീരീസ് വളരെയധികം ഇഷ്ടപ്പെട്ടു ❤
-The Fall Of The House Of Usher-

You May Also Like

റിയൽ ലൈഫിനേയും ഫെയറി ടൈലിനെയും അതിമനോഹരമായി ബ്ലെൻഡ് ചെയ്ത സിനിമയാണ് പാൻസ് ലാബ്രിന്ത്‌

17 Magical Years Of Guillermo Del Toro’s “Pan’s Labyrinth റിയൽ ലൈഫിനേയും ഫെയറി…

സൗത്ത് ഇന്ത്യൻ ഭാഷകളിലെ പോലെ ബോളീവുഡിൽ നിന്നും പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടാകുന്നില്ലെന്ന് അജയ് ദേവ്ഗൺ

ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നാണ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉണ്ടാകുന്നത് . എന്നാൽ ഇന്ത്യയുടെ ചലച്ചിത്രവ്യവസായം എന്നറിയപ്പെടുന്ന ബോളീവുഡിൽ…

വെള്ളിമേഘം, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ

വെള്ളിമേഘം, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ. ചിത്രീകരണം തുടരുന്നു സിനിമയ്ക്കുള്ളിലെ ആരും പറയാത്ത വ്യത്യസ്തമായൊരു കഥ അവതരിപ്പിക്കുകയാണ്…

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലം മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന്‍ ആണ് വരന്‍. മസ്‌കറ്റിലെ…