Anoop Nair

ഇന്ന് നമുക്ക് ഒരാളെ പരിചയപ്പെടാം. ക്ഷമയുടെ നെല്ലിപ്പലക കണ്ട മനുഷ്യൻ. ഈ ഇരിക്കുന്ന ആസ്ട്രേലിയക്കാരൻ ലെസ് സ്റ്റുവർട്ട്. ചുമ്മാ ഇരുന്നപ്പോൾ ഒരു ദിവസം സ്റ്റുവർട്ടിന്റെ കണ്ണിൽ പെട്ടത് ടൈപ്പ് റൈറ്റർ. അത് കൊണ്ടെന്തു ചെയ്യാം എന്ന് ആലോചിച്ചപ്പോൾ എന്നാൽ പിന്നെ ഒന്ന് മുതൽ മേലോട്ട് ടൈപ്പ് ചെയ്യാം എന്ന് കരുതി. അക്കങ്ങൾ ആയിട്ട് ടൈപ്പ് ചെയ്യുന്നതിൽ ഒരു ത്രില്ല് ഇല്ല എന്ന് തോന്നിയത് കൊണ്ട് അക്ഷരങ്ങൾ ആയിട്ടായിക്കോട്ടെ എന്ന് പുള്ളിയും കരുതി . One , two, three എന്നിങ്ങനെ. തുടക്കത്തിൽ എളുപ്പമായിരുന്നെങ്കിലും മുകളിലേക്ക് പോകുന്തോറും മൂന്നാറിലെ ചായ പോലെ തന്നെ ഇതിന്റെ കടുപ്പവും കൂടി കൂടി വന്നു. പക്ഷെ സ്റ്റുവർട്ട് വിട്ടില്ല. മാസങ്ങൾ കടന്നു പോയി. ടൈപ്പ് ചെയ്തു ചെയ്തു ടൈപ്പ് റൈറ്ററിന്റെ പരിപ്പ് ഇളകി. പുള്ളി വിട്ടില്ല, പുതിയത് വാങ്ങി. അത് കേടായപ്പോൾ അടുത്തത് അങ്ങനെ പല ടൈപ്പ് റൈറ്ററുകൾ. ടൈപ്പ് ചെയ്ത കടലാസുകളും കുമിഞ്ഞു കൂടി. അവസാനം എഴുതി എഴുതി പത്തു ലക്ഷത്തിൽ എത്തിയപ്പോൾ പുള്ളിക്ക് മനം മടുത്തി നിർത്തി. ഗിന്നസ് ബുക്കിലും കയറി. എത്ര മാസം എടുത്തെന്നു പറയാമോ? പതിനാറു വർഷം !

ബാക്കി കണക്ക് താഴെ

ടൈപ്പ് റൈറ്ററുകൾ – ഏഴെണ്ണം
ഇങ്ക് റിബണുകൾ – ആയിരം എണ്ണം
കടലാസുകൾ – പതിനായിരം എണ്ണം

You May Also Like

എല്ലാവർഷവും മാർച്ച് മാസം അമേരിക്കൻ വ്യോമസേന അംഗങ്ങൾ മീശ വളർത്തുന്നത്തിനു ഒരു കാരണമുണ്ട്

തന്റെ സൈനികർ താടി ക്ലീൻ ഷേവ് ചെയ്യണമെന്ന് അലക്സാണ്ടർ ചക്രവർത്തി പേർഷ്യൻ ആക്രമണ സമയത്ത് ഉത്തരവിട്ടിരുന്നു

നിങ്ങളുടെ കുഞ്ഞിനൊരു പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട 17 കാര്യങ്ങൾ

നമ്മുടെ കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ കടന്നുവരുന്ന അനവധി ഘടകങ്ങളുണ്ട്. പ്രധാനമായും മതം തന്നെയാണ്. പിന്നെ ജാതി, കുടുംബം,…

2022 ൽ താൻ 37 തവണ മാത്രമേ കുളിച്ചിട്ടുള്ളൂ എന്ന് പരസ്യമായി പറഞ്ഞ മോഡൽ തന്റെ അണ്ഡം വിൽക്കുന്നു, പണത്തിനു വേണ്ടിമാത്രമല്ല കേട്ടോ

ലോകം വിചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു, ആളുകൾ പ്രശസ്തരാകാനും പണം സമ്പാദിക്കാനും ഏതറ്റം വരെയും പോകുന്നു. ഒരു അമേരിക്കൻ…

എന്തുകൊണ്ട് കുഞ്ഞുങ്ങൾ വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്നു?

മറ്റേതൊരു കളിയേക്കാളും കുട്ടികൾ സന്തോഷാതിരേകങ്ങളുടെ ഒരുൽസവമായി കൊണ്ടാടുന്നത് വെള്ളം കൊണ്ടുള്ള കളിയാണെന്ന് നമുക്കു കാണാം