fbpx
Connect with us

knowledge

എന്തിനാണ് സ്കൂൾ ബസുകൾക്കെല്ലാം മഞ്ഞ നിറം നൽകുന്നത് ?

Published

on

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം

ഫ്രാങ്ക് ഡബ്ല്യു. സിർ
The Father of Yellow School Bus

സ്കൂൾ ബസുകൾക്കെല്ലാം ഇന്ന് പൊതുവായി ഒരു നിറമുണ്ട്. മഞ്ഞ.ലോകത്തെങ്ങുമുള്ള സ്ക്കൂൾ ബസ്സുകൾക്ക് ആ നിറം ബാധകമാക്കി മാറ്റിയ വ്യക്തിയാണ് പ്രൊഫ.ഫ്രാങ്ക് ഡബ്ല്യു. സിർ1939 ൽ അദ്ദേഹം മുൻ കൈ എടുത്ത് അമേരിക്കയിൽ വിളിച്ചു ചേർത്ത വിദ്യാഭ്യാസ പ്രവർത്തകരുടെ ഒരു കോൺഫറൻസാണ് സ്കൂൾ ബസ്സുകൾക്കെല്ലാം മഞ്ഞനിറം വേണം എന്ന തീരുമാനം കൈക്കൊണ്ടത്.അത് കൊണ്ടാണ് അമേരിക്കക്കാരനായ ആ വിദ്യാഭ്യാസ പ്രവർത്തകനെ The Father of Yellow School Bus എന്ന് വിളിക്കുന്നത്.

എന്തിനാണ് സ്കൂൾ ബസുകൾക്കെല്ലാം മഞ്ഞ നിറം നൽകുന്നത് ?

നമുക്കറിയാം വളർന്ന് വരുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ വളരെ വലുതാണ്. അതുകൊണ്ട്‌ വിദ്യ ആർജിക്കാൻ പോകുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും വേണം.സ്ക്കൂളിലേക്കുള്ള കുട്ടികളുടെ പോക്ക് വരവ് വളരെ പ്രധാനമാണ്.വിദ്യാർത്ഥികളെ ഓരോരുത്തരെയും അവരുടെ വീട്‌ മുതൽ സ്കൂൾ വരേയും തിരിച്ചങ്ങോട്ടും ഏറ്റവും സുരക്ഷിതമായ രീതിയിൽ എത്തിക്കേണ്ടതുണ്ട്. അപകടങ്ങളില്ലാതുള്ള അവരുടെ ആ പോക്ക് വരവിനാണ് സ്കൂൾ ബസ്‌ സംവിധാനം .

Advertisement

അത്തരം ബസ്സുകൾക്ക് നമ്മുടെ ട്രാഫിക് സിസ്റ്റത്തിൽ പരമാവധി സുരക്ഷ ലഭിക്കണം. അതിനായാണ് സ്ക്കൂൾ ബസ്സുകൾക്ക് പ്രത്യേക കളർ പാറ്റേൺ തന്നെ നിർബ്ബന്ധമാക്കിയത്. മഞ്ഞ നിറം. നമുക്കറിയാം നമ്മുടെ ദൈനംദിന ജീവിതത്തിൽ നിറങ്ങൾക്ക് വലിയ പങ്കുണ്ട്. നിറത്തെ നമ്മുടെ നിത്യജീവിതത്തിൽ പല പ്രകാരത്തിൽ നാം ഉപയോഗപ്പെടുത്തുന്നുമുണ്ട്. ട്രാഫിക് സിഗ്നലിൽ മഞ്ഞ പച്ച ചുവപ്പ് ഒക്കെ ഉപയോഗിക്കുന്നത് അതിന്റെ ഭാഗമാണ്.

അപകടസാധ്യതയ്‌ക്കോ സ്റ്റോപ്പ് സിഗ്നലിനോ ചുവപ്പ് ഉപയോഗിക്കുന്നു. മുന്നോട്ട് പോകാൻ പച്ചയും .
ചുവന്ന നിറത്തിന് പരമാവധി തരംഗദൈർഘ്യമുണ്ട്.ചുവപ്പ് നിറമാണ് ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത്.
അതിനാലാണ് അപകടത്തെ എളുപ്പം തിരിച്ചറിയാൻ , അല്ലെങ്കിൽ സ്റ്റോപ്പ് സിഗ്നൽ നൽകാൻ അത് ഉപയോഗിക്കുന്നത്.

മഞ്ഞ നിറം തരംഗ ദൈർഘ്യത്തിന്റെ കാര്യത്തിൽ ചുവപ്പ് നിറത്തിന് തൊട്ടു താഴെയാണ്.
എന്നാൽ മഞ്ഞയുടെ ലാറ്ററൽ പെരിഫറൽ ദർശനം ചുവപ്പിനേക്കാൾ 1.24 മടങ്ങ് കൂടുതലായതിനാൽ, അത് ചുവപ്പിനോളമോ അതിലധികമോ ദൃശ്യമാകും. മഴയിലും മൂടൽമഞ്ഞിലും മഞ്ഞുവീഴ്ചയിലും പോലും മഞ്ഞ നിറം കാണാം.

അങ്ങനെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിറമായതിനാലാണ് മഞ്ഞ – സ്കൂൾ ബസുകളുടെ നിറമാക്കിയത്.
കുട്ടികളുമായി പോകുന്ന ബസിന് മഞ്ഞ നിറം നൽകുമ്പോൾ മറ്റു വാഹനങ്ങൾ ഓടിക്കുന്നവർ മഞ്ഞ വാഹനത്തിന് പ്രത്യേക പരിഗണന നൽകും . അങ്ങനെ അപകടസാധ്യത കുറയും. അതിനാണ് സ്കൂൾ ബസിനു മഞ്ഞനിറം നൽകുന്നത്.

Advertisement

സ്കൂൾ ബസ്സുകൾക്ക് ഇങ്ങനെ ഒരു uniform color വേണം എന്ന് വാദിക്കയും അത് നടപ്പിലാക്കാൻ മുന്നിട്ടിറങ്ങയും ചെയ്ത വ്യക്തിയാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് കോളേജിൽ നിന്ന് ഗ്രാമീണ വിദ്യാഭ്യാസ പ്രൊഫസറായി വിരമിച്ച ഫ്രാങ്ക് ഡബ്ല്യു. സിർ 1930 കളിൽ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകാൻ പല തരത്തിലുള്ള , പല നിറത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്നു.

തുറന്ന കുതിരവണ്ടി, കൃഷി സാധനങ്ങൾ കൊണ്ടുപോകാനുള്ള വണ്ടികൾ, ബസ്സ് , അങ്ങനെ പലതും . വളരെ അപകടകരമായിരുന്നു അതിലെ യാത്രകൾ .പലരും ബസ്സുകൾ ഉപയോഗിച്ചിരുന്നെങ്കിലും അവയ്ക്കെല്ലാം പല മാതിരി കളറുകളായിരുന്നു. അതിനാലവയെ പ്രത്യേകം തിരിച്ചറിയാനുമാകില്ല. മാത്രമല്ല ആരും അവയ്ക്ക് പ്രത്യേക കരുതലും നൽകിയില്ല.പോരാത്തതിന് പല മാതിരി വലിപ്പവും സീറ്റിംഗ് സംവിധാനങ്ങളും . കുട്ടികളെ കരുതി ഡിസൈൻ ചെയ്തവയല്ല അതൊന്നും .ഈ സാഹചര്യത്തിലാണ് സ്ക്കൂൾ ബസ്സുകൾക്ക് പൊതുവായ ഒരു നിറവും മറ്റ് നിയമങ്ങളും വേണമെന്ന ആശയത്തിലേക്ക്
ഫ്രാങ്ക് ഡബ്ല്യു. സിർ എത്തിയത്.

സ്കൂളുകളുടെ നടത്തിപ്പ് എങ്ങനെ നല്ല രീതിയിൽ നിറവേറ്റാം എന്നതിനെക്കുറിച്ചുള്ള പല ദേശീയ കോൺഫറൻസുകൾക്കും ഡോ. സിർ നേതൃത്വം നൽകിയിരുന്നു,1939-ലെ അത്തരമൊരു ദേശീയ ഒത്തുചേരലിൽ അദ്ദേഹം മുൻ കൈ എടുത്ത് എടുപ്പിച്ച തീരുമാനമാണ് സ്കൂൾ ബസ്സുകൾക്ക് പൊതുവായി മഞ്ഞ നിറം നൽകണം എന്നത് .അതാണ് അദ്ദേഹത്തിന് The Father of Yellow School Bus എന്ന sobriquet നേടിക്കൊടുത്തത്.(sobriquet എന്നാൽ a person’s nickname.)

1939 കാലഘട്ടത്തിൽ 30 ലക്ഷത്തോളം അമേരിക്കൻ കുട്ടികളെ ക്ലാസുകളിലേക്ക് കൊണ്ടുപോയിരുന്നത് ട്രക്കുകൾ ഉൾപ്പെടെ വിവിധ വാഹനങ്ങളിലാണ്.കുട്ടികൾക്കായി പ്രത്യേക സ്‌കൂൾ ബസുകൾ നിർമ്മിക്കുന്നതിൽ വാഹന നിർമ്മാതാക്കൾ അന്ന് വലിയ താൽപ്പര്യവും കാണിച്ചിരുന്നില്ല, കാരണം സ്കൂൾ ബസ് എന്നതിന് രാജ്യവ്യാപകമായി യാതൊരു മാനദണ്ഡങ്ങളും ഇല്ലായിരുന്നു.
ആ സ്ഥിതിഗതികൾ പഠിച്ചതിന് ശേഷമാണ് 1939 ൽ ടീച്ചേഴ്‌സ് കോളേജിലെ ഓട്ടോമോട്ടീവ് എഞ്ചിനീയർമാരെയും അധ്യാപകരെയും അഡ്മിനിസ്ട്രേറ്റർമാരെയും എല്ലാം ആ കോൺഫ്രൻസിലേക്ക്
ഫ്രാങ്ക് ഡബ്ല്യു. സിർ വിളിച്ചു കൂട്ടിയത്

കുട്ടികൾക്കായി പ്രത്യേക ബസ്സുകൾ ഉണ്ടാക്കണമെന്നതായിരുന്നു അതിലദ്ദേഹം മുന്നോട്ട് വച്ച പ്രധാന നിർദ്ദേശം.അത്തരം ബസ്സിന്റെ വാതിലുകൾ മുതൽ ഇരിക്കാനുള്ള സീറ്റും പുസ്തകബാഗുകൾ വയ്ക്കാനുള്ള ഇടവും എല്ലാമായി വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ എങ്ങനെ ആയിരിക്കണമെന്ന 44 ദേശീയ മാനദണ്ഡങ്ങൾ അവർ ചർച്ച ചെയ്തു തീരുമാനിച്ചു. അതിനൊപ്പം ബസ്സിന് നൽകേണ്ട നിറവും.
1939 ൽ ഉണ്ടാക്കിയ ആ സ്പെസിഫിക്കേഷനുകളിൽ പലതും പിന്നീട് മാറി, പക്ഷേ ഒന്ന് മാത്രം മാറിയില്ല. മഞ്ഞ നിറം, പ്രഭാതത്തിലും സന്ധ്യയിലും ബസുകൾക്ക് പരമാവധി ദൃശ്യപരത നൽകുന്നതിന് തിരഞ്ഞെടുത്തതാണത്.

Advertisement

നെബ്രാസ്ക സർവകലാശാലയിൽ നിന്ന് കൃഷിയിൽ ബിരുദം നേടിയ ആളാണ് ഫ്രാങ്ക് ഡബ്ല്യു. സിർ .
1930-ൽ അദ്ദേഹം കൊളംബിയയിൽ ഫാക്കൽറ്റിയിൽ ചേർന്നു.അവിടെ പഠിപ്പിക്കുമ്പോൾ, കൊളംബിയയുടെ ഗ്രാമീണ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സെമിനാറിന്റെ ചെയർമാനായും നാഷണൽ എഡ്യൂക്കേഷൻ അസോസിയേഷന്റെ ഗ്രാമീണ വിദ്യാഭ്യാസ വകുപ്പിന്റെ പ്രസിഡന്റായും ഹോറസ് മാൻ ലീഗിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.

അമേരിക്കയിലെ പല സ്കൂളുകളിലും അധ്യാപകനായും സൂപ്രണ്ടായും അദ്ദേഹം ജോലി ചെയ്തിരുന്നു.. വിദ്യാഭ്യാസ മേഖല ഏത് വിധേനയെല്ലാം പരിഷ്കരിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചനകൾ .
ആ ചിന്തകളെല്ലാം ചേർത്ത് രണ്ട് ഡസൻ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്
1995 ൽ , 95 – ആം വയസ്സിൽ മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് വരെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗ്രാമീണ വിദ്യാലയത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം.

 1,540 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment13 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment13 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment14 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment14 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business15 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment15 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment15 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment20 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »