എഴുതിയത്: ടൈറ്റസ് ജോണ്‍ പൂയപ്പള്ളി
വെറും നർമത്തിന്റെ കണ്ണിലൂടെ കാണേണ്ട ഒന്നല്ല ഈ ഹ്രസ്വ ചിത്രം. വെറും ഏഴു മിനിറ്റിലൂടെ, ഇന്ത്യൻ ഭരണഘടന ഒരു പൗരന് പ്രധാനം ചെയ്ത അവകാശങ്ങളെ ഭരണകൂടങ്ങൾ എങ്ങിനെ നിഷേധിക്കുന്നു എന്നത് കാട്ടിത്തരുന്നുണ്ട് ഈ ചിത്രം.
എന്ത് പഠിക്കണം, എന്ത് ചിന്തിക്കണം, എന്ത് ഉടുക്കണം, എന്ത് കഴിക്കണം എന്ന സാധാരണക്കാരൻറെ ദൈനം ദിന ചിന്തകൾക്ക് ഭരണകൂടങ്ങളും അവരുടെ ഉപജാപക സംഘങ്ങളും അജണ്ടകൾ തീരുമാനിക്കുന്ന ആസുര കാലത്തു ചിരിച്ചു തള്ളുന്നതിനു പകരം ചിന്തിക്കാൻ വക നൽകുന്നുണ്ട് ഈ ചിത്രം. ഫാസിസം സാധാരണക്കാരന്റെ ഭക്ഷണക്രമങ്ങളെപ്പോലും നിയന്ത്രിക്കുന്ന കാലത്തു അതിനെതിരെയുള്ള ഏതു ചെറു പ്രതിരോധവും അതേതു രൂപത്തിൽ തന്നെയായാലും ശ്ലാഘനീയം തന്നെയാണ്. അതിനാൽ തന്നെ ഇതിന്റെ അണിയറ ശില്പികൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മനോഹരമായ ദൃശ്യാവിഷ്കാരം.