ഒരേ ജനുസ്സിൽപെട്ട നായികമാർ
The Gems💎 Of Indian cinema
Akshay Krishnan
ഇഷ്ട നായികമാരുടെയോ /മുഖ്യധാരാ നായികമാരുടെയോ പേര് പറയുമ്പോൾ താഴെ കൊടുത്തിരിക്കുന്ന അഭിനേത്രികൾ ഒരുപക്ഷെ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ വരണമെന്നില്ല..കഥയും കലാമൂല്യവും ഒത്തിണങ്ങിയ സിനിമയിലെ നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചവരാണ് ഇവരൊക്കെ..ഇഷ്ട നായിക ആരാണെന്ന എന്നോടുള്ള ചോദ്യത്തിന് സ്മിത പാട്ടീലും ശബാനയിലും നന്ദിതയിലും തബുവിലും തുടങ്ങി പദ്മപ്രിയയിലും അഥിതി റാവുവിനെ പോലെയും ഉള്ള നായികമാരോടായിരുന്നു എനിക്ക് പ്രിയം..ഘോരം ഘോരം വാഴ്ത്തപ്പെടുന്ന നായികമാരേക്കാൾ സൂക്ഷ്മഭിനയത്തിന്റെ വിവിധ തലങ്ങൾ സ്‌ക്രീനിൽ കാണിച്ചു തരുന്നവർ..
മാസ്സ് മസാല ആക്ഷൻ ചിത്രങ്ങളും നായികമാരുടെ ഗ്ലാമർ പ്രദർശനങ്ങളും വാണിരുന്ന ബോളിവുഡിലേക്ക് സ്മിത പാട്ടീലിന്റെയും ശബാന അസ്മിയുടെയും കടന്നു വരവ് അവർക്ക് വേണ്ടി സിനിമകൾ ഒരുങ്ങി.. സമാന്തര ചിത്രങ്ങൾക്ക് രണ്ട് പേരും നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല..സ്മിതയുടെ അഭിനയത്തിന് ഭയങ്കര തീക്ഷണത ആയിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..ഷബാനയും സ്മിതയും തമ്മിൽ മത്സര അഭിനയം കാഴ്ചവെച്ച സിനിമകളും ഉണ്ട്.. ഇന്ത്യൻ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള 5 ദേശീയ പുരസ്‌കാരം ശബാന സ്വന്തമാക്കിയപ്പോൾ സ്മിത രണ്ട് തവണ ആ പുരസ്‌കാരത്തിനു അർഹയായി..
അതെ പാത പിന്തുടർന്ന് 11 ഭാഷകളിലായി ഓടി നടന്നു അഭിനയിച്ച നടിയാണ് നന്ദിത ദാസ്.. ബവന്ദർ, കണ്ണകി, എർത്,before the rains, Kamli, നാല് പെണ്ണുങ്ങൾ, Biswaprakash, Kannathil muthamittal തുടങ്ങിയ ചിത്രങ്ങൾ നന്ദിതയിലെ അസാധ്യ അഭിനേത്രിയെ കാണിച്ചു തരുന്നു.. അഭിനയിതിനും സംവിധാനത്തിനുമായി ലഭിച്ച അന്തർദേശീയ പുരസ്‌കാരങ്ങൾ ഏറെ..
ലോ ബഡ്ജറ്റ് സിനിമകളെ തന്റെ പെർഫോമൻസ് കൊണ്ട് താങ്ങി നിർത്താൻ കെൽപ്പുള്ള അഭിനേത്രി ആണ് തബു.. ഒരേ സമയം വാണിജ്യ സിനിമകളിലും സമാന്തര ചിത്രങ്ങളുടെയും ഭാഗമാകാൻ അവർക്ക് സാധിച്ചു.. സൂക്ഷ്മ അഭിനയത്തിന്റെ എക്സ്ട്രീം ലെവൽ പെർഫോമൻസ്.. ചാന്ദ്നി ബാർ, ചീനി കം, മച്ചീസ്, വിരാസത്, ഹൈദർ, fitoor, Asthiva, അന്ധദുൻ അങ്ങനെ എണ്ണിയാൽ തീരാത്ത മികച്ച പ്രകടനങ്ങൾ..
മാധവിയും രാധികയും ശ്രീദേവിയും സരിതയും അരങ്ങ് വാണിരുന്നപ്പോളും ശാരദക്ക് ശേഷം ഉർവശി അവാർഡ് തെലുങ്ങിലേക്ക് കൊണ്ട് വരാൻ അർച്ചന വേണ്ടി വന്നു അതും അടുപ്പിച്ചു രണ്ട് വർഷം.. പിറവി, തമ്മിൽ തമ്മിൽ എന്നീ ചിത്രങ്ങളിലൂടെ അർച്ചന മലയാളത്തിലും സാന്നിധ്യം അറിയിച്ചു..
ഇമേജ് നോക്കാതെ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത രോഹിണിയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന നായിക തന്നെ..വളരെ കുറച്ചു സിനിമയിലെ അഭിനയിച്ചുള്ളൂ എങ്കിലും ഷെഫാലി ഷാ എന്നാ അഭിനേത്രി അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളുണ്ട്..ഡൽഹി ക്രൈം, വൺസ് എഗൈൻ, Ajeeb Dasataans, ജൽസ എല്ലാം 👌
സ്മിത പാട്ടീൽ -ശബാന ആസ്മി -നന്ദിത ദാസ്- തബു ലെവലിൽ പെർഫോം ചെയ്യാൻ കഴിവുണ്ടെന്നു തോന്നിയിട്ടുള നടിയാണ് പദ്മപ്രിയ.. കണ്ണുകൾ കൊണ്ടുള്ള ഭാവങ്ങളും ചലനവും ശരീരഭാഷയും സൂക്ഷ്മതയും എല്ലാം പലപ്പോഴും സ്മിതയെയും തബുനെയും അനുസ്മരിപ്പിക്കുന്നുണ്ട്.. കുട്ടിസ്രാങ്ക് പൊക്കിഷം നാല് പെണ്ണുങ്ങൾ എല്ലാം ഉദാഹരണം..ഒരു അസാധ്യ അഭിനേത്രി എന്ന് വിശേഷിപ്പിക്കാവുന്ന നടി ആണ് രാധിക ആപ്തെ.. പരിമിതികളുടെ അതിർവരമ്പുകൾ ഭേദിച് കഥാപാത്രമാവാൻ ശേഷിയുള്ളവൾ.. സ്വതസിദ്ധമായ അഭിനയ ശൈലിയും നല്ല വോയ്‌സ് മോഡ്ലേഷനും രാധികയുടെ പ്ലസ് പോയിന്റ് ആണ്.. ബഡ്ലാപുർ,Pad man, Lust stories, Scared games കണ്ടവർക്ക് രാധികയെ ഇഷ്ടപെടാതിരിക്കാൻ കഴിയില്ല..
സൂക്ഷ്മ അഭിനയ ശൈലിയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും വ്യത്യസ്തയും ഏതൊരു പ്രേക്ഷകനെയും കൊങ്കൊണ സെൻ ശർമ്മയുടെ ആരാധകനക്കി മാറ്റും.. Bayner bhashko, കാദംബരി കണ്ട് ഫാൻ ആയി മാറിയ ആളാണ് ഞാൻ..ഷോ പീസ് ആയ സൗത്ത് ഇന്ത്യൻ നായികമാർക്കിടയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച നായികയാണ് ഐശ്വര്യ രാജേഷ്.. എങ്കിലും വേണ്ടത്ര അംഗീകാരമോ ഒന്നും ഈ നായികക്ക് ലഭിച്ചിട്ടില്ല..
22 നു ഇത്രയും ഭംഗി ഈ ലോകത്ത് വേറൊരു ഭാഷയിലും ഞാൻ കണ്ടിട്ടില്ല എന്ന് സൂഫി പറയുന്നത് പോലെ തന്നെ സുജാതയെ ഇത്രെയേറെ മനോഹരമാക്കാൻ അഥിതി എന്നാ പ്രതിഭശാലിയായ അഭിനേത്രിക്ക് അല്ലാതെ മലയാളത്തിൽ മറ്റാർക്കും സാധിക്കില്ല എന്നുള്ളത് ഓരോ സീനിലും കാണിച്ചു തരുന്നുണ്ട്.. ഭൂമി, പദ്മവത്, എന്നീ ചിത്രങ്ങളിലും excellent performance ആയിരുന്നു.
വാഴ്ത്തിപ്പെടുന്നവരേക്കാൾ മികച്ചവർ..നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ നായകൻ ഇല്ലാതെ തന്നെ സിനിമയെ വിജയിപ്പിക്കാൻ കഴിവുള്ളവരാണ് ഇവർ ❤️
(സ്മിത പാട്ടീൽ 🌹)