Muhammed Sageer Pandarathil

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പിയും നോർത്ത് സ്റ്റാർ എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ദി ഗോസ്റ്റ് എന്ന തെലുങ്ക് ചിത്രം പ്രവീൺ സത്താരുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 5 ആം തിയതി തിയറ്ററിൽ റിലീസ് ചെയ്ത ഈ ആക്ഷന്‍ ത്രില്ലർ ചിത്രം നവംബര്‍ 2 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.ഇന്റർപോൾ ഫീൽഡ് ഏജന്റാണ് നാഗാർജുനയുടെ കഥാപാത്രമായ വിക്രം നായിഡു. അയാളുടെ കാമുകിയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഓഫീസറായ സോണൽ ചൗഹാന്റെ കഥാപാത്രമായ പ്രിയ. ഇവർ ചേർന്ന് കിഴക്കൻ അറേബ്യയിലെ ഒരു മരുഭൂമിയിൽ ആയുധകച്ചവടം നടത്തുന്ന തീവ്രവാദികളെ ഒരു ഏറ്റുമുട്ടലിലൂടെ കീഴടക്കുന്നു.

വിക്രം ഇന്റർപ്പോളിന്റെ സ്ഥിരം ഓഫീസറല്ല. അവർക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമാണ് ഇയാളെ ഇവർ ഉപയോഗപ്പെടുത്താറുള്ളത്. അതുപോലെ നർകോട്ടിക്സിലും എന്തെങ്കിലും ആവശ്യങ്ങൾക്ക് ഇയാൾ പ്രിയയെ സഹായിക്കാറുണ്ട്. അങ്ങിനെ ഇരിക്കുമ്പോഴാണ് ഒരു സംഘം അക്രമികൾ ദുബായിലെ ഇന്ത്യൻ നയതന്ത്രജ്ഞൻ അതിനാരായണന്റെ 10 വയസ്സുള്ള മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത്. അവരിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്ന വിക്രവും പ്രിയയും അതിൽ വിജയിക്കുന്നുണ്ടെങ്കിലും ആ കുട്ടിയെ ജീവനോടെ അവരുടെ മാതാപിതാക്കൾക്ക് നൽകാൻ അവർക്കായില്ല. ഇതേ തുടർന്ന് ആ കുട്ടിയുടെ അമ്മ സരിത റാവു ആത്മഹത്യ ചെയ്യുന്നു.

ആ വാർത്ത ടിവിയിൽ കണ്ട വിക്രം തന്റെ കുട്ടികാലത്തെ ഓർമയിലേക്ക് പോകുന്നു. 1984 നവംബർ 2 ആം തിയതി ഡൽഹി കരോൾ ബാഗിൽ നടന്ന ഹിന്ദു മുസ്ലിം ലഹളയിൽ അമ്മ നഷ്ടപ്പെട്ട ഒരു 10 വയസ്സുകാരൻ ആ അമ്മയുടെ മൃതദേഹത്തിന്റെ അരികിലിരുന്ന് കരയുമ്പോഴാണ് ഒരു തീവ്രവാദി അവനെ കൊല്ലാൻ അരിവാളുമായി പാഞ്ഞടുക്കുന്നത്. ഈ സമയം അവിടെ എത്തിയ ജയപ്രകാശിന്റെ കഥാപാത്രമായ കേണൽ നാഗേന്ദ്രൻ ആ തീവ്രവാദിയെ കൊന്ന് ആ കുട്ടിയെ രക്ഷിക്കുന്നത്.തുടർന്ന് അവനെ സ്വന്തം വീട്ടിലേക്ക് കൂട്ടിയ അയാൾ ഇവനെ മകനായി കണ്ട് തന്റെ സ്വന്തം മകൾ അനുപമക്കൊപ്പം വളർത്തി. അവൾ, അവന്റെ സഹോദരി അനു ആയും, അവൻ അവളുടെ സഹോദരൻ വിക്കി ആയും അവിടെ വളന്നു. അനുപമ തന്റെ പഠനകാലത്ത് അച്ഛനെ ധിക്കരിച്ച് അശോക് നായരെന്ന വ്യവസായ പ്രമുഖനെ കല്യാണം കഴിച്ചു. ഇതേതുടർന്ന് നാഗേന്ദ്രൻ അവളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. താമസിയാതെ അയാൾ മരിച്ചു. വിക്രം ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷനിൽ അഥവാ ഇന്റർപോളിൽ ജോയിൻ ചെയ്തു. ആ കുട്ടിയുടെ മരണത്തിന് കാരണക്കാരായ എല്ലാ ഉത്തരവാദികളേയും ഉന്മൂലനം ചെയ്യുമെന്ന് ശപഥം ചെയുന്നു. ഇതിൽ നിന്ന് പ്രിയ വിക്രമിനെ തടയുന്നുണ്ടെങ്കിലും, അയാൾ തന്റെ കർത്തവ്യവുമായി മുന്നോട്ട് പോകുന്നു. ഇതേതുടർന്ന് പ്രിയ, വിക്രമിൽ നിന്നും അകലുന്നു. അയാൾ ദുബായിലെ അധോലോകത്തെ മുഴുവനും വേട്ടയാടുന്നു.

അധോലോകത്തിനിടയിൽ ഗോസ്റ്റ് എന്ന പേരിൽ അറിയപ്പെട്ട വിക്രം, വമ്പൻ നാശനഷ്ടങ്ങൾ അവർക്കിടയിൽ ഉണ്ടാക്കി. ആ ഏറ്റുമുട്ടലുകളുടെ അവസാനം അയാളുടെ കാൽച്ചുവട്ടിൽ അവരെല്ലാവരും ആയുധങ്ങൾ വെച്ച് കീഴടങ്ങി. അന്ന് അവരിൽ പ്രധാനിയായിരുന്നു മനീഷ് ചൗധരിയുടെ കഥാപാത്രമായ ലാല. ആ എറ്റുമുട്ടലിൽ ഇയാൾ ബാക്കിയായ തന്റെ രണ്ടാമത്തെ മകൻ ബിലാൽ ഹുസൈന്റെ കഥാപാത്രമായ സ്‌കോർപ്പിയനുമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്നു. എന്നാൽ ഇവിടെയും പഴയ പരിപാടികൾ തന്നെയാണ് ലാലയും മകനും ചെയ്യുന്നത്.

ഇതിനിടയിൽ അശോക് നായർ മരിച്ചു. അയാളുടെ കമ്പനിയായ നായർ ഗ്രൂപ്പ് ഇപ്പോൾ നടത്തി കൊണ്ടു പോകുന്നത് ഗുൻ പാങ്കിന്റെ കഥാപാത്രമായ അനുപമയാണ്. ഇവരുടെ കടുത്ത ശത്രുവാണ് സിറാൻ ഗ്രൂപ്പിന്റെ ഉടമ അശോക് നായരുടെ രണ്ടാനമ്മയുടെ മകൻ അനിരുദ് ബാലാജിയുടെ കഥാപാത്രമായ സിദാന്ത് നായർ. ഇവർ തമ്മിൽ സ്വത്ത് തർക്കവും നടക്കുന്നുണ്ട്. അതിനുപുറമേ അശോക് നായരുടെ സഹോദരൻ രവിവർമ്മയുടെ കഥാപാത്രമായ പങ്കജ് നായർക്കും നായർ ഗ്രൂപ്പിൽ ഒരു കണ്ണുണ്ട്. ഇയാളാണെങ്കിൽ ധൂർത്തനുമാണ്.അങ്ങിനെ ഇരിക്കുന്ന അവസരത്തിൽ മാലിദ്വീപിൽ നടന്ന ഒരു ബിസിനസ്സ് മീറ്റിംഗിനിടയിൽ അനുപമക്ക് വന്ന ഒരു അഞ്ജാത ഭീഷണി കുറിപ്പ് ശ്രീകാന്ത് അയ്യരുടെ കഥാപാത്രമായ കമ്പിനി മാനേജർ ഹരീഷ് അവർക്ക് കൊടുക്കുന്നു. ഇതെല്ലാം ഉപേക്ഷിച്ചു പോയില്ലെങ്കിൽ അനുപമയേയും ഇവരുടെ മകൾ അനിഘ സുരേന്ദ്രന്റെ കഥാപാത്രമായ അദിതി നായരേയും കൊന്നുകളയുമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്. വീട് വീട്ടിറങ്ങി 20 വർഷങ്ങൾക്ക് ശേഷം ആദ്യമായി അവൾ വിക്കിയോട് സഹായം അഭ്യർത്ഥിക്കുന്നു.

അത് പ്രകാരം വിക്രം ഇവരുടെ ഊട്ടിയിലുള്ള ബാംഗ്ലാവിൽ എത്തുന്നു. അനുവിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയ അയാൾ അദിതിയുടെ പേഴ്സ്നൽ സെക്യൂരിറ്റിയായി ചാർജെടുക്കുന്നു. തീരെ അനുസരണ ഇല്ലാത്ത അദിയെ അയാൾ നിർബന്ധിച്ച് അനുസരണ പഠിപ്പിക്കുന്നു. ഇതിനിടെ സിദാന്തിന്റെ ഓഡർ പ്രകാരം അനുവിനേയും അദിതിയേയും കൊല്ലാൻ സ്‌കോർപ്പിയന് ഹരീഷ് കരാർ കൊടുക്കുന്നു.
അങ്ങിനെ ഒരു ദിവസം അനു ഒരു ബിസിനസ് മീറ്റിംഗിനായി ബാഗ്ലൂരിൽ പോയ സമയത്ത് അവൾ വിക്രമിന് മദ്യത്തിൽ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം പാർട്ടിക്ക് പോകുന്നു. അവിടെ വെച്ച് ഇവളെയും കൂട്ടുകാരികളെയും സ്‌കോർപ്പിയന്റെ ആൾക്കാർ തട്ടി കൊണ്ടുപോകുന്നു. ആ സമയം അവിടെ എത്തിയ വിക്രം ഒരു പോരാട്ടത്തിലൂടെ അവരെ രക്ഷിക്കുന്നു. ഇതോടെ ആദിതിക്ക് തന്റെ തെറ്റുകൾ മനസിലാക്കുന്നു. തുടർന്ന് അവൾ നല്ല കുട്ടിയാകുന്നു.

എന്നാൽ ആദിതി രക്ഷപെട്ടതിരിഞ്ഞ് സ്‌കോർപ്പിയൻ ഇവരുടെ വീട്ടിലേക്ക് ഒരു സംഘം ആളുകളുമായി എത്തി അക്രമം ആരംഭിക്കുന്നു. അവർക്കെതിരെ വിക്രം തിരിച്ചടിക്കുന്നു. തുടർന്ന് ആ വീട് ബോംബിട്ട് തകർക്കുന്നു. അതിൽ നിന്ന് വളരെ വിദഗ്ധമായി അദിതിയും വിക്രമും രക്ഷപ്പെടുന്നു. എന്നാൽ പുറം ലോകത്ത് ഇവർ കൊല്ലപ്പെട്ടു എന്നായിരുന്നു വിവരം. ഇതറിഞ്ഞ് ബിസിനസ് മീറ്റിംഗ് നിർത്തി അവിടെ നിന്ന് യാത്ര പുറപ്പെടുന്ന അനുപമ ഒരു കാറപകടത്തിൽ കൊല്ലപ്പെടുന്നു. തുടർന്ന് നായർ ഗ്രൂപ്പിന്റെ തലപ്പത്ത് പങ്കജ് നായർ എത്തുന്നു. ഈ സമയം വിക്രമിനെ രക്ഷിക്കാൻ അയാളുടെ മുൻ കാമുകി പ്രിയയും എത്തുന്നു.
വിക്രം പ്രിയയുമായി ചേർന്ന് പങ്കജിന്റെ ഫോൺ ഹാക്ക് ചെയ്യുന്നു. അതോടെ അവർക്ക് കമ്പനിയിലെ രഹസ്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു. ഇതിനിടെ പങ്കജ് നായർ കമ്പനി സിദാന്ത് നായർക്ക് വിൽക്കാൻ തയ്യാറാകുന്നു. ആ സമയം അദിതിയിൽ നിന്ന് ഒരു മെസ്സേജ് ആ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും വരുന്നു. ഇതോടെ ആ കൈമാറ്റം നടക്കാതെ പിരിയുന്നു.

വിക്രമിനെ തിരിച്ചറിഞ്ഞ ലാല മകനോട് ആ പണം തിരിച്ചുകൊടുത്ത് ആ ജോലിയിൽ നിന്ന് പിന്മാറാൻ പറയുന്നു. എന്നാൽ മകൻ അത് അനുസരിക്കുന്നില്ല. വിക്രമിനെയും അദിതിയേയും വീണ്ടും അപായപ്പെടുത്തുന്ന സ്‌കോർപ്പിയൻ വിക്രമിന്റെ പിടിയിൽ അകപ്പെടുന്നു. മകനെ വിട്ടുതരാൻ വിക്രമിനോട് അപേക്ഷിക്കുന്ന ലാല അവിടെ ഒരു സത്യം വെളിപ്പെടുത്തുന്നു. അനുപമ മരിച്ചിട്ടിലെന്ന ആ സത്യം. തുടർന്ന് ലാല, വിക്രമിന് അനുവിനെ കൈമാറുന്നു. എന്നാൽ സ്‌കോർപ്പിയന്റെ അറുത്തെടുത്ത തലയാണ് ലാലക്ക് വിക്രം നൽകുന്നത്. അതേ തുടർന്ന് അവിടെ അതിഗംഭീര പേരാട്ടം നടക്കുന്നു. അതിൽ ലാല അടക്കം എതിരാളികളായ സിദാന്തും ഹരീഷും കൊല്ലപ്പെടുന്നു.തിരിച്ചെത്തിയ അനുപമ നായർ ഗ്രൂപ്പിനോട്‌ സിറാൻ ഗ്രൂപ്പിനെ കൂട്ടിച്ചേക്കുന്നു. ഒപ്പം അതിന്റെ പൂർണ ചുമതല പങ്കജ് നായരെ ഏല്പിക്കുന്നു. ദൗത്യം വിജയകരമായി പൂർത്തീകരിച്ച വിക്രമും പ്രിയയും തങ്ങളുടെ അടുത്ത ടാസ്കിനായി പുറപ്പെടുന്നു…….
ഒരു ജയിംസ് ബോണ്ട്‌ സ്റ്റയിലിൽ എടുത്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ കുടുംബ കഥയും ചേർത്ത് പറയുന്നതിനാൽ എല്ലാത്തരം പ്രേക്ഷകർക്കും ഈ ചിത്രം ഇഷ്ടമാകും.മുകേഷ് ജിയുടെ ഛായാഗ്രഹണവും ധര്‍മ്മേന്ദ്രയുടെ ചിതസംയോജനവും മാർക്ക് കെ റോബിന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കി.

Leave a Reply
You May Also Like

ചുവപ്പിൽ സുന്ദരിയായി റിമ കല്ലിങ്കൽ

മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ്…

‘ഹൃദയ’ത്തിൽ നായകൻ നായികയെ എന്തിനു ബീഫ് തിന്നാൻ ക്ഷണിച്ചു ? ഉത്തരം ‘ജെല്ലിക്കെട്ടി’ൽ ഉണ്ട്

“ഹൃദയം ” സിനിമയിൽ നായകൻ നായികയെ ബീഫും പൊറോട്ടയും കഴിക്കാൻ എന്തിന്ക്ഷണിച്ചു എന്നൊരു പരാതി ചില…

മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു റിയലിസ്റ്റിക് പ്രണയകഥ

മലബാർ പശ്ചാത്തലത്തിൽ ‘അഭിലാഷം’ ആരംഭിച്ചു ഷംസു സെയ്ബ മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും…

ആ​ഗോള ബോക്സ് ഓഫീസിലെ അവസാന കണക്കുകള്‍ പ്രകാരം ഇവരിൽ ആരാണ് ആദ്യം ഓടിയെത്തിയത് ?

തെന്നിന്ത്യൻ സിനിമകൾ നേടുന്ന വൻ വിജയം ഒരു തുടർക്കഥയാണ്. അതിലെ പ്രധാനപ്പെട്ട രണ്ടു സിനിമകൾ ആയിരുന്നു…