ജോമോൾ ജോസഫിനെ മൃഗീയമായി ആക്രമിച്ച സാമൂഹ്യദ്രോഹികളെ ഉടൻ അറസ്റ്റ് ചെയ്യുക

572

ട്രാൻസ്‌മെൻ ആയ കിരൺ വൈലാശ്ശേരി തന്റെ ജ്യേഷ്ഠ സഹോദരനിൽ നിന്നേൽക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ച് ഞങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ആക്ടിവിസ്റ്റായ ജോമോൾ ജോസഫും ഭർത്താവും കിരൺ വൈലാശ്ശേരിയെ പിന്തുണച്ചുകൊണ്ട് പോസ്റ്റ് ചെയ്ത വാർത്ത ഞങ്ങൾ ഷെയർ ചെയ്തിരുന്നു.

ലിങ്ക് > കോഴിക്കോട് ഫറോക്കിൽ (കോളജിന് സമീപം) നിന്നും ഒരു ട്രാൻസ്ജെന്റർ കദനകഥ.

ഇതേതുടർന്ന് കിരൺ വൈലാശ്ശേരിയുടെ പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയുണ്ടായ ജോമോൾ ജോസഫിനെയാണ് ഇപ്പോൾ ജയരാജൻ വൈലാശ്ശേരി, ഭാര്യ, ശോഭ, അവരുടെ സഹോദരി തുടങ്ങിയവരുടെ നേതൃത്വത്തിൽ അക്രമിച്ചിരിക്കുന്നത് . ഈ വിഷയത്തെ സംബന്ധിച്ച് Bindhu Ammini ഷെയർ ചെയ്ത പോസ്റ്റ് വായിക്കാം

Bindhu Ammini

ട്രാൻസ്‌മെൻ ആയ കിരൺ വൈലാശ്ശേരി യെ സന്ദർശിക്കാനെത്തിയ ജോമോൾ ജോസഫിനെ മൃഗീയമായി ആക്രമിച്ച സാമൂഹ്യ ദ്രോഹി കളെ ഉടൻ അറസ്റ്റ് ചെയ്യുക. ഗർഭിണിയാണെന്ന് വിളിച്ച് പറഞ്ഞിട്ടും ജോമോളെ സംഘടിതമായി വളഞ്ഞിട്ട് ആക്രമിക്കുകയാണുണ്ടായത്. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അടിവയറ്റിൽ തൊഴിച്ചത് ഒരു സ്ത്രീ തന്നെ. ഗര്ഭാവസ്ഥയിലുള്ള കുഞ്ഞിനെ ഇല്ലാതാക്കാൻ ബോധപൂർവം ശ്രമിച്ച മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സാമൂഹ്യ ദ്രോഹികൾ ഇപ്പോളും അതേ സ്ഥലത്തു ആർത്തട്ടഹസിച്ചു രസിക്കുമ്പോൾ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ വേദന കൊണ്ട് പുളയുകയാണ് ജോമോൾ. ന്യുറോസർജറി വിഭാഗം MRI സ്കാനിംഗ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന ജോമോളുടെ കൂടെ ഞാനുണ്ട്, ഞങ്ങൾ പെണ്ണുങ്ങൾ ഉണ്ട്, പുരോഗമന സമൂഹമുണ്ട്. കോടതി വിധി പോലും പുല്ലാണെന്നു പറഞ്ഞു കൊണ്ട് ഗുണ്ടാ വിളയാട്ടം നടത്തുന്ന ജയരാജൻ വൈലാശ്ശേരി, ഭാര്യ, ശോഭ, അവരുടെ സഹോദരി തുടങ്ങിയവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതാണ്.

Image may contain: one or more people, people sleeping and close-up