ഗവർണ്ണർ പദവി തന്നെ എടുത്തുകളയണം, സാമ്പത്തിക മാന്ദ്യകാലത്ത് ഈ അധിക ചിലവ് ഒഴിവാക്കണം

497

Ramesh Perumpilavu

ഇലക്ഷന് തോറ്റവരാണ് (ഉദാ:കുമ്മനം, ശ്രീധരൻപിള്ള) ഗവർണ്ണറാവുന്നത്. അല്ലേൽ പാർട്ടിക്കാര് ശല്യം സഹിക്കാതെ നാട് കടത്തുന്നവർ.  ഇന്ത്യയിൽ രാഷ്ട്രപതിക്കുള്ള സമാനമായ അധികാരങ്ങൾ സംസ്ഥാനതലത്തിൽ കൈയ്യാളുന്നതിന് നിശ്ചയിക്കപ്പെട്ട പദവിയാണ് ഗവർണർ. തെരഞ്ഞെടുപ്പിൽ ജനങ്ങൾ കറി വേപ്പില പോലെ എടുത്തുകളയുന്ന ഇക്കൂട്ടർക്ക് ജനം തെരഞ്ഞെടുത്ത ഭരണകൂടത്തെ നിയന്ത്രിക്കാൻ എന്തധികാരം.

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്കാണ്‌ നിയമനാധികാരം. 35 വയസ്സ്‌ പൂര്‍ത്തിയാകണം. ഇന്ത്യന്‍ പൗരനുമായിരിക്കണം. ഗവര്‍ണറാകാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലായെന്നതാണ് ഖേദകരം.ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മരിച്ചു പോയ മുതുമുത്തച്ഛന്റെ അച്ഛാച്ചന്റെ അമ്മൂമ്മയുടെ ജനന സർട്ടീഫിക്കറ്റ് ഹാജരാക്കേണ്ട നാട്ടിലെ മറ്റൊരു തമാശ.

ഈ പദവി തന്നെ എടുത്തുകളയണം. സാമ്പത്തിക മാന്ദ്യകാലത്ത് ഈ അധിക ചിലവ് ഒഴിവാക്കണം. മൂന്നര ലക്ഷത്തിനു മേൽ മാസശമ്പളവും അതിലെത്രയോ ഇരട്ടി മറ്റു ചിലവുകളും. രാജ്ഭവനിൽ രാജാവിനെ പോലെ താമസം. പാർട്ടി പ്രവർത്തനം മുഖ്യ ജോലി. ഇപ്പോഴത്തെ ഗവർണ്ണറാണേൽ പഴയ അഴിമതി കഥയിലെ നായകനും.

Advertisements