ക്ലിന്റ് എന്ന മഹാപ്രതിഭ

106

 

മലയാളികൾ വിസ്‌മൃതിയിലേക്ക് തള്ളിക്കളഞ്ഞ ഉജ്ജ്വലവ്യക്തിത്വങ്ങളുടെ പരമ്പരയിൽ ഇന്ന് നിങ്ങളുടെ മുൻപിൽ എത്തിക്കുന്നത് ഒരു അത്ഭുതബാലനെയാണ്.. എഡ്‌മണ്ട് തോമസ് ക്ലിന്റ് എന്നലോകത്തിന് തന്നെ അത്ഭുതം ആയിമാറിയ കുഞ്ഞുമലയാളിബാലൻ . 1976ൽ ജനിച്ചു 83ൽ ഈ ലോകത്തോട് വിടപറയുകയും ചെയ്ത അത്ഭുതബാലൻ വെറും ഏഴുവയസ്സിനുള്ളിൽ 25000ത്തോളം ചിത്രങ്ങൾ വരച്ച അത്ഭുതപ്രതിഭ.

Image result for clint"ഒരു വയസ് മുതൽ കുഞ്ഞുക്ലിന്റ് ചിത്രം വരച്ചു തുടങ്ങി വീട്ടിലെ ഭിത്തിയിലും, തറയിലും, മണലിലും ഒക്കെ ചിത്രങ്ങൾ കോറിയിട്ടുതുടങ്ങിയ ക്ലിന്റ് പതിയെ പതിയെ കടലാസ് ഫ്രെയിമിലേക്കും, പിന്നെ എണ്ണഛായാചിത്രങ്ങളിലേക്കും പ്രവേശിച്ചുതുടങ്ങിയത് മാതാപിതാക്കളും കുടുംബക്കാരും അയൽക്കാരും ഒക്കെ അത്ഭുതത്തോടെയാണ് വീക്ഷിച്ചു തുടങ്ങിയത്.

Image result for clint"വൈകാതെ കുഞ്ഞുക്ലിന്റിനെക്കുറിച്ചു കേട്ടറിഞ്ഞ മാധ്യമലോകവും അവനെ തേടിയെത്തി അവരാണ് അവന്റെ കഴിവുകൾ പുറംലോകത്തെ അറിയിച്ചത്. അവന്റെ അസാമാന്യകഴിവുകൾക്കിടയിൽ ആ കുഞ്ഞുപ്രതിഭയെ കർന്നുതിന്നുകൊണ്ടിരുന്ന രോഗത്തെ മാതാപിതാക്കളും കണ്ടെത്തിയത് ഒരുപാട് വൈകിയായിരുന്നു.രാജാരവിവർമ്മ എന്ന വിഖ്യാതച്ചിത്രകാരന്റെ ബാല്യകാലചിത്രരചനാശൈലികൾ തന്നെയായിരുന്നു കുഞ്ഞുക്ലിന്റിനും ഉണ്ടായിരുന്നത് എന്നത് യാദൃശ്ചികതയാവാം

Image result for clint"ഒരു പത്തു വർഷംകൂടിജീവിച്ചിരുന്നിരുന്നുവെങ്കിൽ ഒരുപക്ഷെ കേരളത്തിന്‌ മറ്റൊരു ഡാവിഞ്ചിയെയോ, പിക്കാസോയെയോ ലഭിക്കുമായിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്. നഷ്ടങ്ങൾ എപ്പോഴും നഷ്ടങ്ങൾ തന്നെയായിരിക്കും എന്നാലും ചില നഷ്ടങ്ങൾക് പകരം വയ്ക്കാൻ ഈ ഭൂമിമുഴുവൻ പരതിയാലും നമുക്ക് മറ്റൊന്ന് കണ്ടെത്താൻ സാധിക്കില്ല.ഏതോ മഹാൻ പറഞ്ഞ ഈ വാക്കുകൾ കുഞ്ഞുക്ലിന്റിന്റെ കാര്യത്തിൽ അക്ഷരംപ്രതി സത്യമാണ്.