Connect with us

Movie Reviews

ഉള്ളിലെ പുരുഷ വികാരങ്ങൾ വ്രണപ്പെടാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല

ജിയോ ബേബിയുടെ The Great Indian Kitchen ഈ നാട്ടിലെ പുരുഷ പ്രജകൾക്ക് വേണ്ടിയുള്ള സിനിമയാണ്. സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ് അവൾ ദേവിയാണ് തുടങ്ങി എടുക്കാവുന്നതിന്റെ

 36 total views

Published

on

1

Sethu 

ജിയോ ബേബിയുടെ The Great Indian Kitchen ഈ നാട്ടിലെ പുരുഷ പ്രജകൾക്ക് വേണ്ടിയുള്ള സിനിമയാണ്. സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ് അവൾ ദേവിയാണ് തുടങ്ങി എടുക്കാവുന്നതിന്റെ മാക്സിമം ഉത്തരവാദിത്തങ്ങൾ അവരുടെ തലയിലേക്ക് നൽകി, സ്വാതന്ത്ര്യത്തിന്റെ ചിറകുകളെ ” സ്ത്രീയുടെ ത്യാഗം ” എന്ന പരിശുദ്ധമായ കയർ കൊണ്ട് ബന്ധിച്ച് അവളെ ഒരു കൂട്ടം അരുതുകളിൽ തളച്ചിട്ടു നൂറ്റാണ്ടുകൾ ആയി കാര്യസാധ്യം നടത്തിവരുന്ന ഈ നാട്ടിലെ പൗരുഷ ധാരാളിത്തത്തിൽ അഭിരമിക്കുന്ന പുരുഷന്മാർ തീർച്ചയായും ഈ സിനിമ കാണണം. ഒരുനിമിഷം പോലും ഉള്ളിലെ പുരുഷ വികാരങ്ങൾ വ്രണപ്പെടാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല. അങ്ങേയറ്റം റിയലിസ്റ്റിക് ആണ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ. അടുക്കളയിൽ തളയ്ക്കപ്പെട്ട, പൊതുബോധ നിർമിതികളിലും, കാലങ്ങൾ ആയി കൈ മാറി വരുന്ന ദുരചാരങ്ങളിലും പെട്ടു കരിപുരണ്ടു പോകേണ്ടി വരുന്ന ഈ നാട്ടിലെ സ്ത്രീകളുടെ ജീവിതത്തിന്റെ നേർകാഴ്ച ആണ് ഈ സിനിമ.

The Great Indian Kitchen: 'The Great Indian Kitchen': Here's the first look poster of the Nimisha Sajayan and Suraj Venjaramoodu starrer | Malayalam Movie News - Times of Indiaപേര് സൂചിപ്പിക്കുന്നത് പോലെ സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു പ്രൗഡ ഗംഭീര നായർ തടവാടിന്റെ അടുക്കളയിലാണ്. ആ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ കെട്ടിക്കൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയ്ക്ക് ആ വീട്ടിലെ വൃത്തികെട്ട അടുക്കള ശീലങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നതും അവൾ എങ്ങനെ അതിനെ അതിജീവിക്കുന്നു എന്നതുമാണ് കഥാപശ്ചാത്തലം. മുന്നേ കണ്ടു പഴകിയ കുറെ സിനിമകളുടെ തീം തന്നെയാണ് ഇത്. ശ്രീനിവാസൻ നന്മകളാൽ സമ്പന്നമായ “ചിന്താവിഷ്ടയായ ശ്യാമള ” പോലുള്ള കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമകളുടെ കഥാ തന്തു തന്നെയാണ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ന്റെയും. പക്ഷെ ശാലീനവതിയും സർവോപരി ത്യാഗ സമ്പന്നയയും ആയ നായകനെ നന്നാക്കി ഉത്തമ കുടുംബ ജീവിതം നയിക്കാൻ ഉള്ള ഉത്തരവാദിത്തം കൂടി അഡിഷണൽ ആയി ഏൽക്കേണ്ടി വന്ന പൂർവകാല നായികമാരിൽ നിന്നും വഴിമാറി നടക്കുന്നുണ്ട് ഈ സിനിമയിലെ നായിക. തൊണ്ടി മുതലും ദൃസാക്ഷിയും ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും നായിക നായകന്മാരായെത്തുന്ന സിനിമ എന്ന നിലയിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ മനോഹരമായ പ്രകടനം തന്നെയാണ് ഇരുവരുടെയും. സാങ്കേതിക മേഖലകളിൽ എടുത്തു പറയേണ്ടത് സിനിമയുടെ എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി എന്നിവയാണ്. ഭൂരിഭാഗവും ഒരു അടുക്കളയെ ചുറ്റിപ്പറ്റി നടക്കുന്ന കഥയിൽ പ്രേക്ഷകനെ മുഷിപ്പിക്കാതെ ആവർത്തന വിരസത തോന്നാതെ സിനിമലേക്ക് എൻഗേജ് ചെയ്യിപ്പിക്കാൻ കയ്യടക്കത്തോടെയുള്ള സിനിമാറ്റോഗ്രഫിക്കും എഡിറ്റിംഗ് നും സാധിച്ചിട്ടുണ്ട്.

Suraj-Nimisha film 'The Great Indian Kitchen' to release on January 15- The New Indian Expressശബരിമല സ്ത്രീപ്രവേശന വിധിയുടെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ചരിത്രപരമായ, വിപ്ലവകരമായ ആ വിധിയുടെ സോഷ്യൽ context നെ നല്ലപോലെ സിനിമയിൽ പ്രതിപാതിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിക്കുന്ന സുപ്രീം കോടതി വിധി വന്നതിനു ശേഷം ഉള്ളിലെ വർഗീയത തികട്ടി തുളുമ്പിയ പല നിഷ്പക്ഷ നിർഗുണ ജന്മങ്ങളെയും നമുക്ക് പരിചയമുണ്ടാകും. ആർത്തവം ഒരു സ്ത്രീയുടെ ശുദ്ധിയോ അശുദ്ധിയോ നിർണയിക്കുന്ന ഒന്നല്ല എന്നും, അത് തീർത്തും ബയോളജിക്കൽ ആയി നടക്കേണ്ട ഒരു പ്രോസസ്സ് ആണെന്നും ആവർത്തിച്ചു പറഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തിലെ പലയിടങ്ങളിലും ആർത്തവ അ”ശുദ്ധി” യാൽ മാറ്റി നിർത്തപ്പെടുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്. സ്ത്രീയുടെ പരിമിതികളെ അരക്കിട്ടുറപ്പിക്കുന്നതിനു ആർത്തവ അശുദ്ധി കൂടി കല്പിച്ചു നൽകി അവളെ എല്ലാത്തിലും നിന്നും മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ മാമൂലുകളും ഈ കാലഘട്ടത്തിലും തുടരുന്ന ഒരു നായർ തറവാടിന്റെ അടുക്കളയിൽ ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന എല്ലാ ദുരിതങ്ങളെയും നേർച്ചിത്രമാക്കി, റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥ നടക്കുന്നത് ശബരിമല യുവതി പ്രവേശന വിധി സമയത്താണെന്നുള്ളത് സിനിമയുടെ സാമൂഹിക പ്രസക്തി കുറച്ചു കൂടി വർധിപ്പിക്കുന്നുണ്ട്. കൃത്യമായ സോഷ്യൽ context ൽ പ്ലെയ്സ് ചെയ്ത്, ശരിയായ രാഷ്ട്രീയം പൊതുബോധത്തിന്റെ കല്ലേറുകളെ ഭയപ്പെടാതെ ആവിഷ്കരിച്ചു എന്നതിൽ ജിയോ ബേബി എന്ന സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.

എനിക്ക് ഈ സിനിമയിൽ വ്യക്തിപരമായി ഇഷ്ടപ്പെട്ട കുറെയധികം ഘടകങ്ങൾ ഉണ്ട്, എല്ലാം പറഞ്ഞാൽ ആസ്വാദനത്തിന്റെ ഭംഗി പോകും എന്നതിനാൽ വിശദീകരിക്കുന്നില്ല. എന്നാലും ഒന്ന് രണ്ടെണ്ണം പറഞ്ഞ് പോകാതെ അവസാനിപ്പിക്കാനും പറ്റില്ല.

  • ഈ സിനിമയിലെ നായികയക്കു മേൽ നായകനെ നേർവഴിക്കു നടത്തേണ്ട ഉത്തരവാദിത്തം കൂടി അടിച്ചേല്പിച്ചില്ല, ഉത്തമ കുടുംബിനി ഇമേജ് നു വേണ്ടി ത്യാഗമനോഭാവം കുത്തി നിറച്ചില്ല.
  • സിനിമയുടെ കഥ പ്ലേസ് ചെയ്ത ജോഗ്രഫി, പൂർവകാലത്തിൽ കരയോഗം പ്രസിഡന്റ് ആയിരുന്ന കാരണവരുടെ തറവാടിന്റെ അടുക്കളയാണ് ഈ സിനിമയുടെ കഥ നടക്കുന്ന സ്ഥലം. ശബരിമല വിധിയേക്കൂടി ഈ ജോഗ്രഫിയിലേക്ക് ബ്ലൻഡ് ചെയ്തപ്പോൾ കൂടുതൽ റിയലിസ്റ്റിക്ക് ആയി എന്ന് പറയാതിരിക്കാൻ വയ്യ.
  • സുരാജ് വെഞ്ഞാറമൂട് – നിമിഷ സജയൻ കൊമ്പോ.
    എല്ലാം കൊണ്ടും തികഞ്ഞ ഒരു സൃഷ്ടി ആണ് the great indian kitchen എന്ന് അവകാശപ്പെടുന്നില്ല. രണ്ടു മണിക്കൂർ ലാഗ് അടിപ്പിക്കാതെ, പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിച്ചു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം കൈകാര്യം ചെയ്ത ഒരു ചെറിയ- മനോഹര സിനിമ.

Neem ആപ്പ് ൽ 140 രൂപ കൊടുത്താൽ മൂന്ന് device ൽ സ്ട്രീം ചെയ്യാം. എല്ലാവരും പറ്റുന്നത് പോലെ സബ്സ്ക്രൈബ് ചെയ്തു തന്നെ കാണാൻ ശ്രമിക്കുക.

 


2

(രജിത് ലീല രവീന്ദ്രൻ)

Advertisement

‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘- റിവ്യൂ വിത്ത്‌ സ്പോയ്ലർ അലെർട്

‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും” എന്നെല്ലാം പറയുകയുണ്ടായി. ഇതിനെ വിമർശിച്ചെഴുതിയ പോസ്റ്റ്‌ ഒരു ഓൺലൈൻ പോർട്ടലിൽ വന്നപ്പോൾ നിരവധി ആളുകളാണ് പോസ്റ്റിനെതിരെ വിമർശനവുമായി വന്നത്. വിധുബാലക്ക് അവരുടെ അമ്മ നൽകിയ നല്ല ഉപദേശം അവരുൾക്കൊണ്ടു അതിന് നിങ്ങൾക്കെന്താണ് , കുടുംബം നിലനിൽക്കുന്നതിന് സ്ത്രീകൾ വളരെ സാധാരണമായി ചെയ്യേണ്ട / ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം, സ്ത്രീയുടെ കയ്യിലാണ് കുടുംബം, സ്ത്രീകൾ വളരെ സന്തോഷത്തോടെയാണ് ഈ ജോലികളെല്ലാം ചെയ്യുന്നത് ഇതെല്ലാം തന്നെയായിരുന്നു കമന്റുകളുടെ പ്രധാന ഉള്ളടക്കം.

This is the trailer of 'The Great Indian Kitchen', Suraj-Nimisha movie –  World Today Newsഈ വിഷയമാണ് ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’ എന്ന മലയാള സിനിമയും പരിശോധിക്കുന്നത്. നായികക്കും, നായകനും പേരു നൽകിയിട്ടില്ലാത്ത, നിമിഷ സജയനും, സുരാജ് വെഞ്ഞാറമൂടും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമയാണിത്.വിവാഹം കഴിച്ചു ഭർത്താവിന്റെ വീട്ടിലെത്തുന്ന നായികയുടെ ജീവിതം പുറത്തു നിന്നു കാണുന്നവർക്ക് ഒരു കുഴപ്പവും തോന്നില്ല, സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി ആണ് അവരുടേത് എന്നു പോലും തോന്നി പോകും.എന്നാൽ ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും വേണ്ടി അവൾ അടുക്കളയിൽ ഓടി നടക്കുകയാണ്. അവരുടെ വ്യക്തമായ ഇഷ്ടാനിഷ്ടങ്ങൾ വിറക് അടുപ്പിൽ വെക്കുന്ന ചോറായും, ചൂടു ദോശയായും, ആർത്തവ സമയങ്ങളിലെ കൂട്ടി തൊടാതിരിക്കലുമായി അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സ്‌ക്രീനിൽ ഭക്ഷണത്തിന്റെ മനോഹരമായ ഇമേജ് വരുമ്പോളും കാഴ്ചക്കാർ പാചകം ചെയ്യുന്നവളുടെ അധ്വാനത്തിലും, അഴുക്കു പുരണ്ട് വിയർപ്പിൽ കുളിച്ച അവളുടെ വസ്ത്രത്തിലും, കഴുകാനായി കൂട്ടിയിട്ട പാത്രങ്ങളിലും, ലീക്ക്‌ ചെയ്തു കൊണ്ടിരിക്കുന്ന സിങ്കിലും അസ്വസ്ഥമാകുന്നുണ്ട്.

The Great Indian Kitchen: Exclusive! Jeo Baby on directing award-winning  actors Suraj Venjaramoodu and Nimisha Sajayan in 'The Great Indian Kitchen':  I was enjoying their 'graceful' performance! | Malayalam Movie News -മനോഹരമായ ആ വീട്ടിലെ ഏറ്റവും വൃത്തിയില്ലാത്ത സ്ഥലമാണ് അടുക്കള. സ്ത്രീകൾ കുളിച്ചു മാത്രം അടുക്കളയിൽ കയറുകയും, ആർത്തവ സമയങ്ങളിൽ ബെഡിൽ പോലും തൊടരുതെന്നും നിഷ്കർഷയുള്ള വീട്ടിലാണ് പുരുഷന്മാർ ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചു തുപ്പി ഡൈനിങ്ങ് ടേബിളിൽ ബാക്കിയാക്കി പോകുന്നത്. വീടിന്റെ ഉമ്മറം വളരെ വൃത്തിയുള്ളതും വിശാലവും ആകുമ്പോളും അടുക്കള ചെറുതും, ഇരുളടഞ്ഞതുമാകുന്നുണ്ട്. കിച്ചൻ സിങ്കിലെ പൈപ്പും, അടുക്കളയുടെ നിലവും ഏറ്റവും വൃത്തിയില്ലാതെയാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
വീട്ടിലെ പുരുഷന്മാർക്ക് ശമ്പളം കൊടുക്കാതെ ലഭിക്കുന്ന വീട്ടു ജോലിക്കാരിയായി ഭാര്യയാകുന്ന പെൺകുട്ടി മാറുന്നു. ചമ്മന്തി കല്ലിൽ അരക്കാത്തത്തിലുള്ള അനിഷ്ടം പ്രകടിപ്പിക്കാനും, വാഷിംഗ്‌ മെഷീനിൽ കഴുകിയാൽ തുണി മോശമാകും എന്നും പറഞ്ഞു തന്റെ അടിവസ്ത്രമുളപ്പെടെയുള്ളവ അലക്കു കല്ലിൽ അലക്കിപ്പിക്കുവാനും, കളക്ടറെമാരേക്കാൾ എത്രയോ മികച്ച ജോലിയാണ് സ്ത്രീകൾ വീട്ടിൽ ചെയ്യുന്നതെന്നും പറഞ്ഞു ജോലിക്ക് പോകേണ്ടതില്ല എന്ന വിധി പ്രഖ്യാപിക്കുവാനുമുള്ള ഉപകരണം മാത്രമാണ് അച്ഛനെ സംബന്ധിച്ച് മകന്റെ ഭാര്യ . പി ജി വരെ പഠിച്ച തന്റെ ഭാര്യയെ തന്റെ അച്ഛൻ ജോലിക്ക് വിടാതിരുന്ന പാരമ്പര്യം എത്ര അഭിമാനത്തോടെയാണ് അയാൾ ഓർമിച്ചെടുക്കുന്നത്.

ഭർത്താവിനാകട്ടെ ഭാര്യ എന്നത്,ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാനും, ജോലി സ്ഥലത്ത് ഉച്ച ഭക്ഷണം കൊണ്ടു പോകാനും, രാത്രിയിലെ ഇരുട്ടിൽ സ്വയം രസിക്കാനും മാത്രമായി ഉപയോഗപ്പെടുത്തുന്ന സംവിധാനവും. ‘ഫോർപ്ലേയെ’ കുറിച്ച് തന്റെ ഭാര്യക്കറിയാമെന്നത് അയാളുടെ ‘ഉത്തമയായ കുല സ്ത്രീ ഭാര്യ സങ്കൽപ്പത്തെ’ മുറിപ്പെടുത്തുന്നുമുണ്ട്.
ആർത്തവദിവസങ്ങളിലും, ശബരിമലക്ക് പോകാൻ വ്രതമെടുത്തു നിൽക്കുന്ന ദിവസങ്ങളിലും സ്ത്രീ അങ്ങേയറ്റം അന്യയാകുന്ന നിമിഷങ്ങളെ കുറിച്ച് സിനിമ പറയുന്നു. സ്കൂട്ടറിൽ നിന്നും വീഴുന്ന ഭർത്താവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ചെല്ലുന്നത് വലിയൊരു തെറ്റാകുമ്പോൾ, അവളെ മർദ്ദിക്കാൻ ‘സ്വാമി മാല’ ഊരി വെച്ച് ഓടി ചെല്ലാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയെ വരുന്നില്ല. കുടുംബത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ സ്ത്രീയെ വീട്ടിനകത്തു, തന്റെ കൺ മുന്നിൽ തളച്ചിടാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ സമർത്ഥമായ കരുനീക്കമാണെന്ന് സിനിമ കാണിച്ചു തരുന്നു.സ്ത്രീകളെ തങ്ങളുടെ പിടിയിൽ അമർത്തി വെക്കാൻ ആചാരങ്ങളെ പുരുഷന്മാർ കാലാകാലങ്ങളായി എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് ആലോചിക്കേണ്ട വിഷയമാകുന്നുണ്ട്.

ഇന്നും ഇതുപോലുള്ള എത്രയോ വീടുകൾ ഉണ്ട് , പുരോഗമനം ജോലി സ്ഥലത്തും, ഫേസ്ബുക്കിലും പറഞ്ഞു തീർത്തതിന് ശേഷം എല്ലാം താൽക്കാലികമായി പുറത്തു മറന്നു വെച്ചു, കുടുംബം എന്ന ഘടനയ്ക്കകത്തേക്ക് കയറുന്ന സ്ത്രീകൾ.അവരെ കാത്തു പുരുഷന്മാർ ചവച്ചു തുപ്പിയ കഷണങ്ങളും, ഭക്ഷണവശിഷ്ടങ്ങളും ഡൈനിങ്ങ് ടേബിളിൽ കുന്നു കൂടിയിരിപ്പുണ്ടായിരിക്കും, തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം അടുക്കളയിൽ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുകയില്ല, ആർത്തവ ദിനങ്ങളിൽ അകറ്റി നിർത്തപ്പെടുകയും ബെഡ് റൂമിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ടായിരിക്കും.അപ്പോളും പുറമെ നിന്ന് നോക്കുന്നവർക്ക് അവരുടെ വീടിന്റെ വിശാലമായ മുറ്റവും, നിറയെ ചെടികളും, സാത്വിക സ്വഭാവത്തിലുള്ള കുടുംബാംഗങ്ങളെയുമെ കാണാൻ സാധിക്കൂ. മാത്രമല്ല സമൂഹവും, എന്തിന് സ്വന്തം വീട്ടുകാരും അവളോട് ചോദിക്കുകയും ചെയ്യും ‘എന്തിന്റെ കുറവായിരുന്നു നിനക്കവിടെ’. ഈ ചോദ്യത്തിന്റെ ഉത്തരം ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ ‘നിമിഷ സജയൻ കണ്ടുപിടിക്കുന്നുണ്ട്. ‘എന്തായിരുന്നു ആ വീട്ടിൽ എനിക്കുണ്ടായിരുന്നത്’ എന്നൊരു മറുചോദ്യമാണത്.അതുകൊണ്ടാണ് വെളിയിൽ നിന്നും വീട്ടിലേക്ക് വരുന്ന അനിയൻ വെള്ളം വേണമെന്ന് പറയുമ്പോൾ, എടുത്തു കൊടുക്കാൻ അമ്മ ഇളയ മകളോട് പറയുമ്പോൾ “നീ അവിടെയിരിക്കൂ, എന്താണ് നിനക്ക് സ്വന്തം വെള്ളമെടുത്തു കുടിച്ചാൽ” എന്നും പറഞ്ഞു അനിയനോട് അവൾ പൊട്ടിത്തെറിക്കുന്നത്.

സ്ത്രീ ആയാൽ അറപ്പ് പാടില്ലെന്ന വിധുബാല സൂക്തമല്ല, അന്തസോടെയും, അഭിമാനത്തോടെയുമുള്ള ജീവിതം ഈ ലോകത്തിൽ പുരുഷന്മാർക്ക് മാത്രല്ല സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന സന്ദേശമാണ് സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. കാണേണ്ട സിനിമയാണ്, സ്ത്രീപക്ഷ സിനിമയാണ്.
N. b: സിനിമ ‘neestream’ എന്ന ആപ്ലിക്കേഷൻ വഴിയാണ് ലഭിക്കുക.140 രൂപ നൽകുകയാണെങ്കിൽ 3 ഡിവൈസിൽ 5 ദിവസത്തെ കാലാവധിയിൽ ഈ സിനിമ ലഭ്യമാകും.

 37 total views,  1 views today

Advertisement
Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment18 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment1 day ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement