ചരിത്രത്തിലെ ഏറ്റവും വലിയ നരബലി

Shanavas S Oskar

കുറച്ചു ദിവസം മുൻപ് ഏതോ ജ്യോതിഷന്റെ വാക്ക് കേട്ടു സ്വന്തം കുട്ടിയെ ബലി നൽകിയ ഒരു വാർത്ത നമ്മൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത് ആണ് ഈ ആധുനികയുഗത്തിൽ മനുഷ്യൻ ഇങ്ങനെ എങ്കിൽ അല്പം പിറകിലോട്ട് ഒന്നു ചിന്തിച്ചു നോക്കുക .മനുഷ്യ ചരിത്രം പരിശോധിച്ചാൽ മനുഷ്യ സമൂഹം ഏറ്റവും സമാധാനപരമായി ജീവിക്കുന്ന കാലഘട്ടം ഇപ്പോൾ ഉള്ളത് ആണ് എന്ന് നിസംശയം പറയാം .പണ്ട് മനുഷ്യൻ ഗോത്രങ്ങൾ ആയി ജീവിച്ചിരുന്ന സമയത്ത് അവരവരുടെ ദൈവത്തെ പ്രീതിപെടുത്താൻ ഏറ്റവും നല്ല മാർഗം ആയി ആണ് ബലിയെ കരുതിയിരുന്നത് പ്രതേകിച്ചും നരബലി സുഹൃത്തായ Krishna Prasad മല്ലു അനലിസ്റ്റ് എന്ന യൂ ട്യൂബ് ചാനലിൽ നടത്തിയ ചെറിയ ഒരു വീഡിയോ തന്നെ ആണ് പോസ്റ്റിന് ആധാരം വളരെ ചുരുക്കി കാര്യം പറയുന്നു കൂടുതൽ വ്യക്‌തമായി അറിയാൻ വീഡിയോ കാണുക ഒരു ചെറിയ വീഡിയോ മാത്രം ആണ്

ചരിത്രത്തിലെ കുട്ടികളുടെ കൂട്ടക്കുരുതി ഒരു പാട് സംസ്‌കാരങ്ങളിൽ ഉണ്ട്. എന്നാൽ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടക്കുരുതി അതിൽ ഒന്നിന്റെ തെളിവുകൾ പുറത്തുകൊണ്ടു വന്നിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. ഈ സംഭവം നടന്നത് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ തീരത്ത് ഹ്വാൻചകോ നഗരത്തിനടുത്താണ് . ഒറ്റക്കുഴിമാടത്തിൽ ബലി നൽകപ്പെട്ട 227 ഓളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ ആണ് കണ്ടെത്തിയത്. പതിനഞ്ചാംനൂറ്റാണ്ടുവരെ പെറുവിന്റെ വടക്കൻ തീരത്തു നിലനിന്നിരുന്ന ചിമു സംസ്‌കാര കാലത്താണ് ഈ കൂട്ടകുരുതി നടന്നത് ആണും പെണ്ണും ആയ അഞ്ചുവയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആണ് കണ്ടെത്തിയത് .

ഏകദേശം 500 വർഷം പഴക്കം ഉണ്ട് ഇതിനുപന്ത്രണ്ടാംനൂറ്റാണ്ടുമുതൽ പതിനഞ്ചാംനൂറ്റാണ്ടുവരെ പെറുവിന്റെ വടക്കൻ തീരത്തു നില നിന്ന ചിമു സംസ്‌കാര കാലത്ത് ബലിയർപ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇവ എന്ന് ഗവേഷകർ അടിവരയിട്ടു ഉറപ്പിക്കുന്നു. ഈ സംസ്ക്കാരം ce 1475 വരെ ആയിരുന്നു നിലനിന്നത് സംസ്കാരകാലത്ത് ആയിരക്കണക്കിന് കുട്ടികൾക്ക് ബലി എന്ന പേരിൽ ജീവൻ നഷ്ട്ടപ്പെട്ടു എന്നതാണ് കണക്കുകൾ പറയുന്നത്. ഇവർ ഈ ബലി നൽകിയതിന്റെ ഉദ്ദേശം തന്നെ പ്രകൃതി ക്ഷോപങ്ങളെ തടയാൻ ആയിരുന്നു പെറുവിൽ നമുക്ക് അറിയാമല്ലോ എൽ നിനോ കാരണം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അതിനെ തടയാൻ ആണ് ഈ കുരുതി എന്നാണ് ഗവേഷകർ പറയുന്നത്.

മഴയുള്ള സമയത്താണ് ബലി നടന്നിരിക്കുന്നത്. കാരണം കടലിനെ അഭിമുഖീകരിച്ചു കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ ഇവ മറവു ചെയ്‌തത് ചെളിയിൽ ആണ് അതിനാൽ ആണ് മഴ എന്ന് ഉറപ്പിച്ചു പറയുന്നത് ചില അവശിഷ്ടങ്ങളിൽ ഇപ്പോഴും രോമവും തൊലിയും ഒക്കെ അവശേഷിച്ചിട്ടുണ്ട്. പെറുമുതൽ ഇക്വഡോർവരെ പരന്നുകിടന്നിരുന്ന ചിമു സംസ്കാരം ഇൻകാ സാമ്രാജ്യത്തിന്റെ കടന്നു വരവോടെ ആണ് അവസാനിച്ചത്

വീഡിയോ –

Leave a Reply
You May Also Like

എന്തുകൊണ്ടാണ് വിക്ടോറിയൻ കാലഘട്ടത്തിൽ ആളുകൾ ആസ്പിഡിസ്ട്ര സസ്യങ്ങളുടെ അടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഇഷ്ടപ്പെട്ടത്

എന്തുകൊണ്ടാണ് വിക്ടോറിയൻ കാലഘട്ടത്തിൽ ആളുകൾ ആസ്പിഡിസ്ട്ര സസ്യങ്ങളുടെ അടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഇഷ്ടപ്പെട്ടത് Sreekala…

ഗോറി ദ്വീപ്… സെനഗലിന്റെ അടിമ വ്യാപാര കേന്ദ്രം

ഗോറി ദ്വീപ്… സെനഗലിന്റെ അടിമ വ്യാപാര കേന്ദ്രം Sreekala Prasad സെനഗലിലെ ഡാകാർ തീരത്ത് കടലിൽ…

അനിതാ മൂർജാനി…. ഒരു പുനർജന്മത്തിന്റെ കഥ

ഏതാനും മണിക്കൂറുകൾ മാത്രം ഇനി ജീവിക്കുമെന്ന് ഹോംഗ്കോങ്ങിലെ വിദഗ്ദരായ ഡോക്‌ടർമാർ 2006 ഫെബ്രുവരി മാസം രണ്ടാം തിയതി വിധിയെഴുതി കാത്തിരുന്നിടത്തുനിന്ന്, ലോകത്തിനുമുന്നിൽ ഒരു വിസ്മയമായി ഇന്നും ജീവിക്കുന്ന അനിതാ മൂർജാനിയുടെ പുനർജന്മത്തിന്റെ കഥ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത ഒരു സമസ്യയാണ്

“തിയോബ്രാേമ കക്കാവോ”… ദൈവങ്ങളുടെ ഭക്ഷണം !

ആസ്ടെക് ഗോത്രക്കാർ കൊക്കോക്കുരു നന്നായി പൊടിച്ച്. പാനീയം ഉണ്ടാക്കി അതിൽ സുഗന്ധമുള്ള പുഷ്പങ്ങളും വാനിലയും കാട്ടു തേനും ചേർത്ത് ഉപയോഗിച്ചിരുന്നു. കൊളംബസിന്റെ യാത്രാ വിവരണത്തിൽ ഈ പാനീയത്തെക്കുറിച്ച് പരാമർശം ഉണ്ട്