ലിയോയുടെ അഭൂതപൂർവമായ വിജയത്തിന് ശേഷം നടൻ വിജയ് നായകനായി വികസിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ദളപതി 68. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ്‌യ്‌ക്കൊപ്പം നവാഗതയായ മീനാക്ഷി ചേലാത്രിയാണ് അഭിനയിക്കുന്നത്. The Greatest Of All Time (GOAT) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വമ്പൻ ബജറ്റിൽ എജിഎസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. കഴിഞ്ഞ ഒക്ടോബറിൽ പൂജയോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്

അജ്മൽ, നിതിൻ സത്യ, മോഹൻ, ജയറാം, പ്രശാന്ത്, പ്രഭുദേവ, വൈഭവ്, പ്രേംജി, ലൈല, സ്‌നേഹ എന്നിവർ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ദളപതി 68. ദളപതി 68 ന്റെ ആദ്യ ഘട്ടം ചെന്നൈയിലും രണ്ടാം ഘട്ടം തായ്‌ലൻഡിലും മൂന്നാം ഘട്ടം അടുത്തിടെ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലും ചിത്രീകരിച്ചു.ഇപ്പോൾ ദളപതി 68 ന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി ആരാധകർക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഈ ചിത്രത്തിന് വേണ്ടി ടീ ഏജിംഗ് രീതി ഉപയോഗിച്ചാണ് വിജയ് ചെറുപ്പം കാണിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.വിജയകരമായ ഒരു പാരച്യൂട്ട് ലാൻഡിംഗിന് ശേഷം മുഷ്ടി ചുരുട്ടി കൂട്ടിയിടിച്ചു കൊണ്ട് നാടാണ്‌ വരുന്നതാണ് പോസ്റ്ററില്‍. നേരത്തെ, വിജനമായ പശ്ചാത്തലത്തിൽ ലാന്‍ഡ്‌ ചെയ്യാന്‍ പോകുന്ന ഒരു വിമാനത്തിന്റെ നിഴല്‍ ഉൾക്കൊള്ളുന്ന പ്രീ-ലുക്ക് പോസ്റ്റർ വെങ്കട്ട് പ്രഭു പങ്കിട്ടിരുന്നു. “വെളിച്ചത്തിന് ഇരുട്ടിനെ വിഴുങ്ങാൻ കഴിയും, എന്നാൽ ഇരുട്ടിന് വെളിച്ചത്തെ നശിപ്പിക്കാൻ കഴിയില്ല” “Light can devour the darkness, but darkness cannot consume the light.”) എന്നാണ് പോസ്റ്ററിന്റെ ടാഗ്‌ലൈൻ. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (The Greatest Of All Time) ചിലപ്പോള്‍ ഒരു പ്രതികാര കഥയാകാം , അതല്ലെങ്കില്‍ അച്ഛനും മകനും ചേര്‍ന്ന് നടത്തുന്ന ഒരു സ്പൈ/ഡിറ്റക്ടീവ് ഏജന്‍സിയുടെ കഥയാകാം, അതുമല്ലെങ്കില്‍ മണി ഹെസ്റ്റ് പോലെ റോബറി കഥയാകാം. കാത്തിരുന്ന് കാണാം … എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു വിരുന്നു തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നതില്‍ സംശയമില്ല.

 

You May Also Like

അത്രമേൽ പ്രിയപ്പെട്ട ചിലർ…അവരെക്കുറിച്ചെഴുതുമ്പോൾ

 Pramod Ak അത്രമേൽ പ്രിയപ്പെട്ടൊരാൾ… അങ്ങനെയൊരാളെക്കുറിച്ചെഴുതിയാൽ അത് വായിയ്ക്കുന്നവരുടെ മനോധർമ്മം പോലെ അർത്ഥം മാറ്റം വരുത്തിയാണ്…

‘ഡാൻസ് പാർ‍ട്ടി’ ഷൈൻ ടോം ചാക്കോയുടെ ഭരതനാട്യത്തിന് കയ്യടിച്ച് ആരാധകർ

ഡാൻസ് പാർ‍ട്ടി” ഷൈൻ ടോം ചാക്കോയുടെ ഭരതനാട്യത്തിന് കയ്യടിച്ച് ആരാധകർ അനിക്കുട്ടനേയും കൂട്ടുകാരേയും പ്രേക്ഷകർ ഏറ്റെടുത്തു.…

മികച്ച സംവിധായകനും നടനും നടിക്കുമുള്ള സംസ്ഥാന ഫിലിം അവാർഡുകൾ ഈ ചിത്രം നേടിയതിൽ അത്ഭുതമില്ല

ആർട്ടിസ്റ്റ് Sanuj Suseelan തിരുവനന്തപുരത്തെ ഫൈൻ ആർട്ട്സ് കോളജ് എന്നും എനിക്കൊരു കടങ്കഥയായിരുന്നു. പാളയത്തെ ചുവന്ന…

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും”; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു അയ്മനം സാജൻ…