നായകന്റെ നഗ്നത കാണുന്ന നായിക

407

നായകന്റെ നഗ്നത കാണുന്ന നായിക

ഭൂരിഭാഗ മലയാളം സിനിമയിലും നായികയുടെ നഗ്നത അബദ്ധവശാൽ കണ്ട നായകന്റെ വെപ്രാളവും പരവേശവും നമ്മൾ കണ്ടിട്ടുണ്ടാവും. പിന്നീട് നായകനല്ലേ സമാധാനിക്കാം… ” ഭാവിയിൽ കല്യാണം കഴിച്ചു കുഞ്ഞു കുട്ടി പരാധീനവും ആയി പോവാനുള്ളതല്ലേ…” എന്നൊരു ലൈൻ ആയിരുന്നത് കൊണ്ടു വളരെ നോർമലൈസ് ചെയ്തു പോയൊരു സിറ്റുവേഷൻ ആയിരുന്നു ഇത്തരം സീനുകൾ ഉള്ള സിനിമകളിൽ. എന്നാൽ അതിനു വിപരീതമായി ക്ളീഷേകളെ തച്ചുടച്ച ഒരു ഉജ്വലമായ രംഗം ആയിരുന്നു സൽപ്പേര് രാമൻ കുട്ടി എന്ന സിനിമയിൽ നായകന്റെ മുറിയിലേക്ക് വളരെ കാക്ഷ്വൽ ആയി മുറപ്പെണ്ണ് കയറി വരുന്ന രംഗം.

തുടർന്നങ്ങോട്ട് ക്ളീഷേകളെ ഉറിയടി കലങ്ങൾ പോലെ ഓരോന്നായി തച്ചുടയ്ക്കുവായിരുന്നു സംവിധായകർ. നമ്മുടെ രാമൻകുട്ടി റൂമിൽ ഡ്രസ്സ് മാറുകയായിരുന്നു. അതിടയിൽ മുറപ്പെണ്ണ് വളരെ കൂളായി കയറി വന്നു നായകനോട് കുശലം ചോദിക്കുന്നു. പിന്നീട് ഉണ്ടാകുന്ന ചില നർമപ്രധാനമായ രംഗങ്ങൾ ഇന്നും റിപ്പീറ്റഡ് വാച് ക്വാളിറ്റിയ്ക്ക് ഉതകുന്നതാണ്. സാധാരണ ഇത്തരം സന്ദഭങ്ങളിൽ നായകനോ നായികയോ ആരോ ആവട്ടെ അവർ കണ്ണു പൊത്തി ഉച്ചത്തിൽ അലറി വിളിക്കുന്നതിന് പകരം നായകനെ ഒന്നു നോക്കി കള്ളച്ചിരി ചിരിച്ചു വളരെ കൂളായി ഹാൻഡിൽ ചെയ്യുന്ന നായികയെ ആണ് പ്രേക്ഷകന് കാണാൻ സാധിക്കുന്നത്.. തുടർന്നും ഈ ഒരു കാഴ്ച ആവർത്തിക്കുന്നുണ്ട് . വാതിൽ അടച്ചു ഡ്രസ്സ് മാറുന്നതിനു പകരം പഞ്ചപാവവും സർവോപരി സല്ഗുണ സമ്പന്നനുമായ സൽപ്പേര് രാമൻകുട്ടിയുടെ നിഷ്കളങ്കത നായികയ്ക്കും ഒപ്പം പ്രേക്ഷകനെയും കാണിക്കുക എന്നതാണ് കേവലം ഒരു നർമ്മ രംഗം എന്നതിലുപരി ഈ രംഗത്തിനുള്ള പ്രാധാന്യം. നായികയുടെ കൂൾ ആയ ആറ്റിറ്യുഡ് ആണ് മേക്കേഴ്‌സ് പ്രേക്ഷനോട് സംവദിക്കാൻ ഉദ്ദേശിക്കുന്നത് എന്നതും ഏറെ പ്രസക്തമാണ്.

തുടർന്ന് നായകന്റെ നിഷ്കളങ്കത ഏറെ അടുത്തറിഞ്ഞ ഈ മുറപെണ്ണിനെ വിട്ടു പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം നാട്ടിലേക്ക് രംഗ പ്രവേശനം ചെയ്ത മറ്റൊരു അമ്മാവന്റെ മകളോട് നായകന് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആവുന്നു.. ഇതായിരുന്നു സിനിമയിൽ മറ്റു സിനിമകളിലെ ക്ളീഷേകൾക്ക് ഏൽപിച്ച ഏറ്റവും വലിയ പ്രഹരം. നായകന്റെ അല്ലങ്കിൽ നായികയുടെ നഗ്‌നത കണ്ടാൽ പരസ്പരം കല്യാണം കഴിക്കുന്നില്ലന്നു സാരം.ഏറെ വൈകാരിക നിമിഷങ്ങളിലൂടെ കടന്നു പോവുന്ന ചിത്രം അവസാനിക്കുന്നത് നായകന്റെയും മലയാള തനിമ തേടി സിറ്റി വിട്ടു നാട്ടിൽ ജീവിക്കാനാഗ്രഹിക്കുന്ന നാടൻപെണ്ണും നായകനും ഒന്നിക്കുന്നതോടെ ആണ്..