സ്കൂളിലെ മതപഠനം വിലക്കി കൊണ്ടുള്ള ഹൈക്കോടതി വിധി വളരെ സ്വാഗതാർഹം

0
1094
മാവോയിസ്റ്റാകുന്നത് കുറ്റമല്ല എന്ന് വിധി പ്രഖ്യാപിച്ച രാജ്യത്തെ ഏക കോടതി; ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച ഏക കോടതി ; ഇപ്പോഴിതാ സ്‌കൂളുകളിൽ ഒരു പ്രത്യേക മതത്തിന്റെ മതപഠനം അനുവദനീയമല്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.
സർക്കാർ അംഗീകാരം ആവശ്യമുള്ള സ്വകാര്യ സ്‌കൂളുകളിൽ ഉൾപ്പെടെ പ്രത്യേക മതപഠനം അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതിയുടെ വളരെ സ്വാഗതാർഹമായൊരു വിധി .
 വിധി നടപ്പാക്കാൻ സർക്കാർ ഉടൻ നടപടി എടുക്കണമെന്നും ഹൈക്കോടതി. “സ്കൂളുകളിൽ ഏതെങ്കിലും പ്രത്യേക മതത്തിന്റെ ക്ലാസ്സുകളോ മതപഠനമോനടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഏകാധിപത്യപരമാണെന്നും അനുവദനീയമല്ലെന്നും കോടതി വിധിച്ചു . ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങളുടെ ലംഘനമാണ് ഇത്തരം മതപഠന ക്ലാസ്സുകൾ. സ്വകാര്യ സ്കൂൾ ആണെങ്കിലും മതേതര മൂല്യങ്ങൾ ലംഘിക്കാനാവില്ല. പ്രത്യേക മതത്തിന്റെ മതപഠനം നടത്താൻ സ്വകാര്യ അൺ എയിഡസ് സ്കൂൾ ആണെങ്കിലും അധികാരമില്ല. മതപരമായ ബഹുസ്വരത സർക്കാർ അനുമതിയോടെ പഠിപ്പിക്കാൻ മാത്രമേ സ്‌കൂളുകൾക്ക് അനുമതിയുള്ളൂ എന്നും ഒരു പ്രത്യേക മതം പഠിപ്പിക്കാൻ സ്‌കൂളളിൽ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്താകമാനമുള്ള സ്കൂളുകളിൽ മതപഠനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾ അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട്.”
ഇനി വിധിയിൽ വെള്ളം ചേർക്കാതിരുന്നാൽ മതി. ഞങ്ങൾ വിശ്വാസികൾക്ക് ഒപ്പമാണ്, അവർക്ക് മാത്രമെ വോട്ടുള്ളു. ഹൈക്കോടതിക്ക് വോട്ടില്ല എന്നൊന്നും പറയാതിരുന്നാൽ മതി. ന്യായീകരണ തൊഴിലാളി യൂണിയന് പണിയുണ്ടാക്കരുത്. മതമല്ല കുട്ടികൾ പഠിക്കേണ്ടത്, മനുഷ്യത്വവും മാനവികതയുമാണവർ മനസിലാക്കേണ്ടത്. ഇസ്‌ലാം മത പഠനം മാത്രം നടത്തി വന്ന സ്‌കൂളിന്റെ വാദം തള്ളിക്കൊണ്ടാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ആണ് വിധി പ്രഖ്യാപിച്ചത്.
Advertisements