🔸 THE HORSEMAN 🔞
🔸 Year : 2008
🔸 Genre : Crime, Revenge Thriller
🔸 Country : Australia
🔸 Language : Australian English

പോസ്റ്ററിൽ സൂചിപ്പിക്കുന്നപോലെ.. അയാൾക്ക് തന്റെ മകളെ തിരികെ കൊണ്ടുവരാൻ കഴിയില്ല, പക്ഷേ അയാൾക്ക് അവളുടെ കൊലയാളികളെ നരകത്തിലേക്ക് പറഞ്ഞയക്കാൻ സാധിക്കും ! അതിനുവേണ്ടിയുള്ള നായകൻ പീറ്റർ മാർഷലിന്റെ ഒറ്റയാൾ പരിശ്രമങ്ങൾ ഇതിവൃത്തമായിവരുന്നതാണ് സ്റ്റീവൻ കാസ്ട്രിസിയോസ് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ “ദി ഹോഴ്‌സ്മാൻ” എന്ന ഓസ്ട്രേലിയൻ സിനിമ. 7 ഡേയ്സ് എന്നൊരു കനേഡിയൻ റിവഞ്ച് ത്രില്ലർ മൂവിയുടെ റിവ്യൂ ഞാൻ ഇതിനുമുന്നത്തെ പോസ്റ്റിൽ ഇട്ടിരുന്നു. ഏകദേശം അതേ പ്ലോട്ടിൽ വരുന്ന സിനിമയാണിതും, പക്ഷെ ഡിഫറണ്ട് സ്റ്റോറിയും ഡിഫറണ്ട് മൂവിയുമാണെന്നുമാത്രം.ഇനി കഥയിലേക്കുവരാം..

പോൺ സിനിമാരംഗത്തെ ഒരു കൂട്ടം ആളുകൾ ഒരു പെൺകുട്ടിക്ക് മയക്കുമരുന്നു നൽകി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആ രംഗം ഷൂട്ട് ചെയ്ത വീഡിയോ ടേപ്പ് കുട്ടിയുടെ അപ്പനുതന്നെ അയച്ചുകൊടുക്കുന്നു. ഇനി ഈ കഥയിൽ നമ്മൾ ആഗ്രഹിക്കുന്നത് ഒന്നുമാത്രം ആ കൊലയാളികളുടെ അന്ത്യം..
വീണ്ടും കഥയിലേക്ക്..

പീറ്റർ മാർഷൽ ഒരു റോഡ് ട്രിപ്പ് പോകുകയാണ്..ലക്ഷ്യം ഒന്നുമാത്രം, തന്റെ മകളുടെ കൊലയാളികളെ ഒന്നൊന്നായി തീർക്കണം. അയാളുടെ പകയുടെ കാരണം നമ്മൾക്ക് വ്യക്തമാണ്, അതുകൊണ്ട്‌ പ്രതികാരത്തിന്റെ കാഠിന്യവും കൂടും..ഒരാളെയും ബാക്കി വെക്കുന്നില്ല. എടുത്തുപറയേണ്ട ഒന്നാണ് സിനിമയിലെ ആക്ഷൻ സീക്വൻസുകൾ പക്കാ റിയലിസ്റ്റിക് ആയിട്ടാണ് അതെടുത്തിരിക്കുന്നത്.
7 ഡേയ്സ് മൂവിയിലേതുപോലെ ഒരു അസംതൃപ്തമായ ക്ലൈമാക്സ് ആകുന്നില്ല, ഈ ഓസ്ട്രേലിയൻ റിവഞ്ച് ത്രില്ലർ നിങ്ങൾക്കിഷ്ട്ടപ്പെട്ടേക്കാം.. സിനിമയിലെ കഥക്കനുയോജ്യമാകും വിധമുള്ള വയലൻസ് രംഗങ്ങൾ ഉണ്ട്. 18+ മൂവി കൂടിയാണ്.⚠️ Great revenge flick ! Worth Watching !

You May Also Like

“കഴിവുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ വേദന ദുൽഖർ … താങ്കൾക്ക് അറിയാമല്ലോ”

സുകുമാരക്കുറുപ്പിന്റെ കഥപറയുന്ന ‘കുറുപ്പ് ‘ സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ അവഗണിച്ചുവെന്ന് നടൻ ഷൈൻ…

25 വർഷത്തെ അഭിനയജീവിതം, പ്രിയക്ക് കേക്ക് നൽകി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനെ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട നടനാക്കിയ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്ഷം തികയുകയാണ്.…

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ്

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ് Rakesh…

പകയില്ലാത്ത ലോകവും സമാധാനത്തിൻ്റെ പുഴയുമാണ് നാളെയുടെ പ്രതീക്ഷ

പകയില്ലാത്ത ലോകവും സമാധാനത്തിൻ്റെ പുഴയുമാണ് നാളെയുടെ പ്രതീക്ഷ രമേഷ് പെരുമ്പിലാവ് നമുക്കു തുല്യരായവരെ നാം വെറുക്കുന്നു.…