Abhijith Thekkevila
The Housemaid 🔞
Genre : Erotic Thriller
Language : Korean
Year : 2010
കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക് ആണ് ദി ഹൗസ്മെയ്ഡ് (2010) .ധനികനായ ഹൂൻന്റെ ഗർഭിണിയായ ഭാര്യയെ ശുശ്രുഷിക്കാൻ എത്തിയ ഹോം നേഴ്സ് ആണ് ചിത്രത്തിലെ നായിക.
ആ വീട്ടിലെ മുതിർന്ന വേലക്കാരിയുടെ അസിസ്റ്റന്റ് ആയിട്ടാണ് അവൾ അവിടെ എത്തുന്നത്. ഹുനിന്റെ ഭാര്യയെ നോക്കുക അതിന്റെ കൂടെ ആ വീട്ടിലെ അവരുടെ മകളെയും പരിചരിക്കുക എന്ന ജോലികൂടി അവൾക്ക് അവിടെ ഉണ്ട്.
അച്ചടക്കത്തോടെ യൂണിഫോം ഉൾപ്പെടെ ഇട്ടിട്ടു ജോലി ചെയുന്നത് അവൾക്ക് ഒട്ടും താല്പര്യം ആദ്യം ഇല്ലായിരുന്നെങ്കിലും പിന്നീട് അതിനോട് അവൾ പൊരുത്തപെടുന്നു. അവളെ ആ വീട്ടിൽ ജോലി വാങ്ങി കൊടുത്ത മുതിർന്ന വേലക്കാരിയെകാളും അവൾക്ക് ഹൂൻ നോട് അടുപ്പം തോന്നുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ഹൂൻനും അവളും തമ്മിൽ കൂടുതൽ അടുക്കുന്നതും തുടർന്ന് ആ വീട്ടിൽ ഉണ്ടാകുന്ന സംഭവങ്ങളുമൊക്കെ നിറഞ്ഞ ഒരു ക്ലിഷേ കഥയാണിത്. ആ വീടിന്റെ അകത്തും തന്നെ നടക്കുന്ന കഥയിൽ കുറച്ചു പ്രധാന കഥാപാത്രങ്ങൾ മാത്രമാണ് ഉള്ളത്.
ഇറോട്ടിക് ത്രില്ലെർ സിനിമയിൽ അത്തരം രംഗങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളു എന്നിരുന്നാലും വളരെ സ്ലോയിൽ കഥപറയുന്ന സിനിമ അതിന്റെ ചെറിയ ദൈർഘ്യം കാരണം ഒരുതവണ കാണാവുന്നതാണ്.
Disclaimer – This is for informative & entertainment purpose only. I do not own the images and/or videos used in the review.Consider as a fair usage, No copyright infringement intended